Image

സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷേന്‍ ‍: പ്രമോഷണല്‍ പാക്കേജിനു വന്‍ പ്രതികരണം; ഓണ്‍ലൈന്‍ സൗകര്യം

Published on 14 February, 2012
സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷേന്‍ ‍: പ്രമോഷണല്‍ പാക്കേജിനു വന്‍ പ്രതികരണം; ഓണ്‍ലൈന്‍ സൗകര്യം

അറ്റ്‌ലാന്റ: അമേരിക്കയിലെ വിവധ നഗരങ്ങളിലെ ഇടവകകളില്‍ കിക്കോഫ് മീറ്റിംഗുകള്‍ സംഘടിപ്പിച്ചു ആദ്യ നാലാഴ്ച പിന്നുടുമ്പോള്‍ അറ്റ്‌ലാന്റയില്‍ നടക്കുന്ന ആറാമത് സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷന്റെ രജിസ്‌റ്റേഷന് വന്‍ പുരോഗതി. അല്‍ഫോന്‍സ നഗരിയെന്നു നാമഥേയം ചെയ്തിട്ടുള്ള ജോര്‍ജിയ കണ്‍വെന്‍ഷന്‍ സെന്ററില്‍ ജൂലൈ 26 മുതല്‍ 29 വരെ നടക്കുന്ന കണ്‍വെന്‍ഷന് കഴിയുന്നിടതോളം ആളുകളെ പങ്കെടുപ്പിക്കുവാന്‍ ഉദ്ദേശിച്ചു തുടക്കത്തില്‍ ഏര്‍പ്പെടുത്തിയ പ്രമോഷണല്‍ പാക്കേജിനു വിവിധ ഇടവകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രമോഷണല്‍ പാക്കേജിലൂടെ രജിസ്റ്റര്‍ ചെയ്യുവാനുള്ള കാലാവധി മാര്‍ച്ച് 31 വരെ നീട്ടിയതായി കണ്‍വെന്‍ഷെന്‍ കമ്മറ്റി അറിയിച്ചു. ഓണ്‍ലൈനിലും ഈ സൗകര്യം ലഭ്യമാണ്.

നാലു പേരടങ്ങിയ കുടുംബത്തിനു ആയിരം ഡോളര്‍ ചിലവില്‍ നാല് ദിവസത്തേക്ക് ഭക്ഷണവും താമസവും ഉള്‍പ്പെടെ കണ്‍വെന്‍ഷെനന്റെ എല്ലാ പരിപാടികള്‍ക്കും ഈ പാക്കേജിലൂടെ രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാം. രണ്ടു പേരുള്ള കുടുംബത്തിനു 750 ഡോളറും ഒരാള്‍ക്ക് 500 ഡോളറുമാണ് നിരക്ക്. കണ്‍വെന്‍ഷെന്‍ സെന്ററിന്റെ സമീപത്തുള്ള നക്ഷത്രഹോട്ടലുകലായ എയര്‍പോര്‍ട്ട് മാരിയട്ടും സ്പ്രിംഗ്ഫീല്‍ഡ് സ്വീറ്റ്‌സും അതിഥികള്‍ക്ക് താമസസൗകര്യം ഒരുക്കും. കണ്‍വെന്‍ഷെന്‍ സെന്റെറിനെയും ഹോട്ടലുകളെയും എയര്‍ പോര്‍ട്ടിനെയും ബന്ധിപ്പിക്കുന്ന സൗജന്യ സ്‌കൈട്രെയിന്‍ സര്‍വീസ് 24 മണിക്കുറും ലഭ്യമായതിനാല്‍ യാത്ര സൗകര്യം എളുപ്പമാവും.

ഷിക്കാഗോ, മയാമി, ഹ്യൂസ്റ്റന്‍, ന്യൂയോര്‍ക്ക്, ഡിട്രോയിറ്റ്, സാന്‍ഫ്രാന്‍സിസ്‌കോ എന്നിവടങ്ങളില്‍ ആണ് ഇതുവരെ പരിപാടിയുടെ കിക്കോഫ് മീറ്റിങ്ങുകള്‍ നടന്നത്. വരും ആഴ്ചകളില്‍ താമ്പ , ന്യൂജേഴ്‌സി, ഫിലാഡെല്‍ഫിയ, ഡാളസ് തുടങ്ങിയ മറ്റു നഗരങ്ങളിലെ ഇടവകകളിലും കികോഫ് മീറ്റിങ്ങുകലും രജിസ്‌ട്രേഷേനും നടക്കും.

വിവധ പാക്കേജുള്‍ക്ക് തിരഞ്ഞെടുത്തു
www.smcatl2012.org വെബ് സൈറ്റ് വഴി രാജിസ്റ്റര്‍ ചെയ്തും കണവെന്‍ഷനില്‍ പങ്കെടുക്കാം. അറ്റ്‌ലാന്റ സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ ഇടവകയുടെ ആഭിമുഖ്യത്തിലാണ് കണ്‍വന്‍ഷന്‍. അജിത് ജോസാണ് രജിസ്ട്രഷന്‍ കോര്‍ഡിനേറ്റര്‍. ഓണ്‍ലൈന്‍ രജിസ്ട്രഷന്‍ ചോദ്യങ്ങള്‍ക്കും വിവരങ്ങള്‍ക്കും അജിത് ജോസ് (404) 787 2523 തോമസ് ജോബ് (404) 840 7427 എന്നിവര്‍ മറുപടി നല്‍കും. ഇമെയില്‍ : registration@smcatl2012.org

റിപ്പോര്‍ട്ട് : ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍

സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷേന്‍ ‍: പ്രമോഷണല്‍ പാക്കേജിനു വന്‍ പ്രതികരണം; ഓണ്‍ലൈന്‍ സൗകര്യം
സ്നേഹത്തില്‍ വേരു പാകി അടിയുറക്കുവാന്‍ : സീറോ മലബാര്‍‍ നാഷണല്‍ കണ്‍വെന്‍ഷെന്‍ ലോഗോ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക