Image

ചരിത്രനിമിഷമായി ദേവാലയ കൂദാശ

Published on 22 October, 2016
ചരിത്രനിമിഷമായി ദേവാലയ കൂദാശ


മെല്‍ബണ്‍: പരിശുദ്ധ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയ്ക്കും ഓസ്‌ട്രേലിയ –ന്യൂസിലന്‍ഡ് ഭദ്രാസനത്തിനും മെല്‍ബണിലെ സഭാവിശ്വാസികള്‍ക്കും ചരിത്രനേട്ടംകുറിച്ച് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ദേവാലയ കൂദാശയും പൊതുസമ്മേളനവും ഒക്ടോബര്‍ 14, 15 തീയതികളില്‍ നടന്നു. 

ഹെതര്‍ട്ടനില്‍ 14ന് വൈകുന്നേരം 5.30ന് പിതാക്കന്മാര്‍ക്കും വിശിഷ്ടാതിഥികള്‍ക്കും വികാരി ഫാ. എല്‍ദോ വലിയപറമ്പില്‍, ഇടവകാംഗങ്ങളായ ഫാ. കുര്യാക്കോസ് കൊളശേരില്‍, ഫാ.അലക്‌സ്പന്നിക്കോട്ട് എന്നിവര്‍ കത്തിച്ച തിരികള്‍ നല്‍കി സ്വീകരിച്ചു. പാത്രിയര്‍ക്കല്‍ വികാരി ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് ദേവാലയം തുറന്ന് സഭയ്ക്കായി സമര്‍പ്പിച്ചുകൊണ്ട് താക്കോല്‍ ട്രസ്റ്റി കുരുവിള ബെന്‍ സക്കറിയയ്ക്കു കൈമാറി. തുടര്‍ന്ന് യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ നാമത്തില്‍ പള്ളിയുടെ മുമ്പില്‍ സ്ഥാപിച്ച കല്‍ക്കുരിശിന്റെ കൂദാശയ്ക്കുശേഷം ദേവാലയകൂദാശ ആരംഭിച്ചു. ഇടവക മെത്രാപ്പോലിത്തയെ കൂടാതെ ഓസ്‌ട്രേലിയ ഭദ്രാസനത്തിന്റെ മുന്‍ പാത്രിയര്‍ക്കല്‍ വികാരിമാരായ കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തീമോത്തിയോസ് കോഴിക്കോട് ഭദ്രാസനാധിപന്‍ പൗലോസ് മാര്‍ ഐറേനിയോസ് കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയുടെ മെല്‍ബണ്‍ ഭദ്രാസനാധിപന്‍ ബിഷപ് സൂറിയേല്‍ എന്നിവര്‍ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി. 

15നു രാവിലെ എട്ടിന് തോമസ് മാര്‍ തീമോത്തിയോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും തുടര്‍ന്ന് പൊതുസമ്മേളനവും നടന്നു. പാത്രിയര്‍ക്കല്‍ വികാരി ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഒീി. ഒീിഴ ഘശാ, ങലായലൃ ീള ജമൃഹശമാലി,േ ഇഹമൃശിറമ, ങ.െ കിഴമ ജലൗഹശരവ, ങഘഇ, ങലായലൃ ീള ടീൗവേലൃി ഋമേെലൃി ങലേൃീുീഹശമേി, ഇീൗിരശഹഹീൃ െങൃ. ടലേ്‌ല ടമേശസീലെ, ങൃ. ജമൗഹ ജലൗഹശരവ, ഏലീളള ഏഹലറവശഹഹ, ഢ.ഇ.ഇ ജൃലശെറലി േങൃ. അവെീസ ഖമരീയ, എൃ. അയൃമവമാ ഗൗിിമവേീഹശഹ, എൃ. അിഴലഹീ,െ ഇീാറൃ. ഖീ്യ അഹലഃമിറലൃ, ഇീാറൃ. ഖമരീയ ഇവലൃശമി, വികാരി ഫാ. എല്‍ദോ വലിയപറമ്പില്‍, സെക്രട്ടറി ഷെവലിയര്‍ തോമസ് ഏബ്രഹാം വിവിധ സഭകളുടെയും സംഘടനകളുടെയും പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കൂദാശയോടനുബന്ധിച്ച് പുറത്തിറക്കിയ സുവനീര്‍ ട്രൂ ലൈറ്റ് സമ്മേളനത്തില്‍ പ്രകാശനം ചെയ്തു. ഇടവകയ്ക്കും ദേവാലയനിര്‍മാണത്തിനും സ്തുത്യര്‍ഹമായ സേവനം നല്‍കിയവരെ മൊമെന്റോ നല്‍കി ആദരിച്ചു. ശിലാഫലകം അനാച്ഛാദനം, ചെടിനടല്‍ എന്നിവയ്ക്ക് ശേഷം ഉച്ചഭക്ഷണത്തോടുകൂടി കാര്യപരിപാടികള്‍ അവസാനിച്ചു.

യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ഓസ്‌ട്രേലിയ ന്യൂസിലന്‍ഡ് ഭദ്രാസനത്തിന്റെ കീഴില്‍ സ്ഥലം വാങ്ങി നിര്‍മിക്കുന്ന ആദ്യ ദേവാലയമാണിത്. മൂന്നു വിശുദ്ധ ത്രോണോസുകളോട് കൂടി 2015 ജൂണില്‍ നിര്‍മാണം ആരംഭിച്ച ദേവാലയത്തിന്റെ ആദ്യ ഘട്ടം 450 പേര്‍ക്ക് ആരാധിക്കുവാന്‍ കാര്‍ പാര്‍ക്കോടുകൂടി പണി പൂര്‍ത്തിയായി. അനുബന്ധ ഓഫീസുകളും കമ്യൂണിറ്റി ഹാളും രണ്ടാം ഘട്ടത്തില്‍ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. വിശുദ്ധ ഗീവര്‍ഗിസ് സഹദായുടെ നാമധേയത്തില്‍ 2006ല്‍ സ്ഥാപിതമായ ഇടവകയില്‍ ഇരുനൂറില്‍പരം കുടുംബാംഗങ്ങള്‍ ഉണ്ട്. പരിശുദ്ധ കന്യാമറിയത്തിന്റേയും ചാത്തുരുത്തിയില്‍ ഗ്രീഗോറിയോസിന്റേയും നാമത്തിലാണ് മറ്റു രണ്ടു ത്രോണോസുകള്‍.

റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക