Image

മലയാളി മനസുകള്‍ കയ്യടക്കി ഇരുന്നൂറു എപ്പിസോഡുകള്‍ പിന്നിടുന്ന 'ഉപ്പും മുളകും' (അനില്‍ പെണ്ണുക്കര )

Published on 22 October, 2016
മലയാളി മനസുകള്‍ കയ്യടക്കി ഇരുന്നൂറു എപ്പിസോഡുകള്‍ പിന്നിടുന്ന 'ഉപ്പും മുളകും' (അനില്‍ പെണ്ണുക്കര )
ഒരു കലാപരിപാടി ജനകീയമാകുന്നത് അത് കാണുന്ന കാഴ്ചക്കാരന്റെ മനസ്സാണ്.അങ്ങനെ അവരുടെ മനസ് സ്വന്തമാക്കി മുന്നേറുന്ന ഒരു പരമ്പരയാണ് ഫഌവഴ്‌സ് ടി വി യിലെ 'ഉപ്പും മുളകും' എന്ന ജീവിത ഗന്ധിയായ സീരിയല്‍. അമേരിക്കന്‍ മലയാളികളുടെ ഇഷ്ട പരമ്പര. ഉപ്പും മുളകും 200 എപ്പിസോഡുകള്‍ പിന്നിടുന്നതിന്റെ പിന്നിലെ ക്രെഡിറ്റ് ഫഌവഴ്‌സ് ടിവിയുടെ അമരക്കാരന്‍ ശ്രീകണ്ഠന്‍ നായര്‍ മുതല്‍ ആ പരിപാടിയുടെ ലൈറ്റ് ബോയ് വരെയുള്ളവര്‍ക്ക് അവകാശപ്പെട്ടതാണ്. കൂട്ടായ പരിശ്രമത്തിന്റെ ആകെ തുകയാണ് ഉപ്പും മുളകും എന്ന കാര്യത്തില്‍ സംശയം ഇല്ല.

അവിഹിതബന്ധങ്ങളുടെ കഥകള്‍ കെട്ടും കണ്ടും മലയാളി മടുത്തിരിക്കുമ്പോള്‍ ആണ് അച്ചടി ഭാഷയും, അണിഞ്ഞൊരുങ്ങിയെത്തുന്ന സ്ത്രീരൂപങ്ങളും, കോന്തന്‍മാരായ ഭര്‍ത്താക്കന്‍മാരും ഒന്നുമില്ലാത്ത മനോഹരമായ നിരവധി പരമ്പരകളും പരിപാടികളുമായി ശ്രീകണ്ഠന്‍ നായരും സംഘവും എത്തുന്നത്.  ഒരു പക്ഷെ മലയാളിയുടെ പള്‍സ് ഇത്രത്തോളം മനസിലാക്കിയ ഒരു മാധ്യമ പ്രവര്‍ത്തകന്‍ ശ്രീകണ്ഠന്‍ നായരോളം വേറെ ഉണ്ടാകില്ല. അതുകൊണ്ടു തന്നെ മലയാളികളുടെ മുന്നില്‍ അദ്ദേഹം വിളമ്പിയ വിഭവ സമൃദ്ധമായ സദ്യയാണ് 'ഉപ്പും മുളകും '

സുരേഷ് ബാബുവിന്റെ രചനയില്‍ ആര്‍. ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഈ പരമ്പര തുടക്കം മുതല്‍ മലയാളി പ്രേക്ഷകരുടെ ശ്രധ പിടിച്ചുപറ്റാന്‍ കാരണം മറ്റൊന്നുമല്ല.ഈ പരമ്പരയില്‍ കഥാപാത്രങ്ങള്‍ ഓരോ മലയാളി കുടുംബങ്ങളുമാണ്. നമ്മുടെ വീടുകളില്‍ നടക്കുന്ന കൊച്ചു കൊച്ചു നുറുങ്ങുകള്‍ക്കു ഇത്രത്തോളം വ്യാപ്തി ഉണ്ടന്നതും ഇത്തരം സംഭവങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന തമാശയ്ക്കു ലോകത്തു ഇത്രത്തോളം കാഴ്ചക്കാരുണ്ടന്നും ഒരു പക്ഷെ ഉപ്പും മുളകും കാണുമ്പോള്‍ മാത്രമാകും മലയാളി മനസിലാക്കുക. അതിനു മറ്റൊരു കാരണം കൂടിയുണ്ട്. നമ്മുടെ പ്രതിനിധികളായി അഭിനയിച്ചു തിമിര്‍ക്കുന്നതു ബിജു സോപാനം, നിഷാ സാരംഗ് , ഋഷി. എസ് .കുമാര്‍, ജൂഹി രസ്റ്റംഗി, അന്‍സാബിത്ത്, ശിവാനി മേനോന്‍ എന്നിവരാണ്. മലയാളി കുടുംബങ്ങളില്‍ ക്ഷണിക്കപ്പെടാത്ത അതിഥികള്‍ .നാം ഇവര്‍ക്കായി മാറ്റി വയ്ക്കുന്ന സമയം തന്നെയാണ് ഈ പരമ്പരയുടെ അംഗീകാരവും. ബാല ചന്ദ്രന്‍ ,നീലിമ ,വിഷ്ണു, ലച്ചു, കേശു ,ശിവ തുടങ്ങിയ നാലുമക്കളടങ്ങിയ ബാലുവിന്റെയും, നീലുവിന്റെയും കുടുംബപശ്ചാത്തലത്തില്‍ പറഞ്ഞു പോകുന്ന കഥ നര്‍മ്മത്തിന്റെ മേമ്പൊടി ചേര്‍ത്ത് വളരെ റിയലിസ്റ്റിക്കായിട്ടാണ് ആവിഷ്‌കരിക്കുന്നത്.അത് തെന്നെയാണ്  ഈ  പരമ്പരയുടെ ഹൈലൈറ്റും .

ഒരു വീടും, അതിന്റെ അകവും പുറവും അവിടുത്തെ ഇണക്കങ്ങളും, പിണക്കങ്ങളും, ആഘോഷങ്ങളും, അസ്വാരസ്യങ്ങളുമൊക്കെ തന്നെയാണ് ഇവിടെയും സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ മനം മടുപ്പിക്കാതെയും വിരസത നല്‍കാതെയും പറഞ്ഞു പോകുന്നത് .
മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി ഫാന്‍സ് ക്ലബ് രൂപീകരിക്കപ്പെട്ട പരമ്പര കൂടിയാണ് 'ഉപ്പും മുളകും '

അമേരിക്കന്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി മലയാളികളുടെ ഇഷ്ട പരമ്പരയായി 'ഉപ്പും മുളകും ' മാറിയതിനു പിന്നിലെ രസക്കൂട്ടും മറ്റൊന്നുമല്ല. കുടുംബങ്ങളില്‍ ഉണ്ടാകുന്ന ഈ എരിവും പുകയും തന്നെ.പകലന്തിയോളം ജോലിക്കു പോയി വൈകിട്ട് തിരികെ വരുന്ന ഭാര്യമാരും , അല്പം കള്ളത്തരവും അതില്‍ കൂടുതല്‍ സ്‌നേഹവുമായി കാത്തിരിക്കുന്ന ഭര്‍ത്താക്കന്മാരും അമേരിക്കയില്‍ ഉണ്ട് . അവരൊക്കെ കുടുംബസമേതം ചിരിച്ചുകൊണ്ട് ഈ പരമ്പര കാണുന്നു എങ്കില്‍ ഇതില്‍ ഉപ്പും മുളകും മാത്രമല്ല രസവടയും ഉണ്ടന്നാണ് പറയുന്നത്.
ഇരുന്നൂറു പിന്നിടുന്ന 'ഉപ്പും മുളകും 'പരമ്പരയ്ക്കും ,അണിയറ ശില്പികള്‍ക്കും,ആര്‍. ശ്രീകണ്ഠന്‍ നായര്‍ക്കും ഇമലയാളിയുടെ ആശംസകള്‍ 
മലയാളി മനസുകള്‍ കയ്യടക്കി ഇരുന്നൂറു എപ്പിസോഡുകള്‍ പിന്നിടുന്ന 'ഉപ്പും മുളകും' (അനില്‍ പെണ്ണുക്കര )മലയാളി മനസുകള്‍ കയ്യടക്കി ഇരുന്നൂറു എപ്പിസോഡുകള്‍ പിന്നിടുന്ന 'ഉപ്പും മുളകും' (അനില്‍ പെണ്ണുക്കര )മലയാളി മനസുകള്‍ കയ്യടക്കി ഇരുന്നൂറു എപ്പിസോഡുകള്‍ പിന്നിടുന്ന 'ഉപ്പും മുളകും' (അനില്‍ പെണ്ണുക്കര )മലയാളി മനസുകള്‍ കയ്യടക്കി ഇരുന്നൂറു എപ്പിസോഡുകള്‍ പിന്നിടുന്ന 'ഉപ്പും മുളകും' (അനില്‍ പെണ്ണുക്കര )മലയാളി മനസുകള്‍ കയ്യടക്കി ഇരുന്നൂറു എപ്പിസോഡുകള്‍ പിന്നിടുന്ന 'ഉപ്പും മുളകും' (അനില്‍ പെണ്ണുക്കര )മലയാളി മനസുകള്‍ കയ്യടക്കി ഇരുന്നൂറു എപ്പിസോഡുകള്‍ പിന്നിടുന്ന 'ഉപ്പും മുളകും' (അനില്‍ പെണ്ണുക്കര )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക