Image

സംസ്കാരത്തെ തച്ചുടക്കുന്ന, നഗ്നതയിലൂഴലുന്ന, ആചാരം (ബ്ലസന്‍ ഹ്യൂസ്റ്റണ്‍)

Published on 23 October, 2016
സംസ്കാരത്തെ തച്ചുടക്കുന്ന, നഗ്നതയിലൂഴലുന്ന, ആചാരം (ബ്ലസന്‍ ഹ്യൂസ്റ്റണ്‍)
ആര്‍ഷഭാരത സംസ്കാരത്തില്‍ ഊറ്റം കൊള്ളുന്നവരാണ് ഇന്ത്യാക്കാര്‍. മറ്റു രാജ്യത്തെ പൗരന്മാരായാലും മറ്റുള്ളവരോട് നമ്മുടെ സംസ്കാരത്തെക്കുറിച്ചും പൈതൃകത്തെക്കുറിച്ചും പറയുമ്പോള്‍ അഭിമാനവും അതിലേറെ ആവേശവുമാണ് ഉള്ളി ന്റെയുള്ളില്‍ ഉണ്ടാകുക. കാരണം അത്രയ്ക്ക് മഹത്തായ സംസ്കാരത്തിന് ഉടമകളാണ് ഇന്ത്യാക്കാര്‍. സംസ്കാരങ്ങളുടെ മാതാവ്, അതാണ് ആര്‍ഷഭാരത സംസ്കാരത്തെ ലോകം വിളിക്കുന്നതെന്ന് പറയുമ്പോള്‍ തന്നെ അതിന്റെ ആഴവും മഹത്വവും മനസ്സിലാക്കാവുന്നതേയുള്ളു. എന്നാല്‍ ഈ സംസ്കാരത്തിന്റെ ഭാഗമാണോ ഇന്ത്യയിലെ സന്യാസിമാര്‍ നഗ്‌നരായി നടക്കുന്നത്. ഈ ചോദ്യം ഒരു അമേരിക്കക്കാരന്‍ എന്നോട് ഈ അടുത്തിട ചോദിക്കുകയുണ്ടായി. പൂര്‍ണ്ണ നഗ്‌നരായി സന്യാസിമാര്‍ ഉത്തരേന്ത്യയില്‍ ജനമദ്ധ്യത്തില്‍ക്കൂടി അവരുടെ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് ് നടന്നു നീങ്ങുകയും സ്ത്രീജനങ്ങള്‍ അവരെ പൂജിക്കുകയും ചെയ്യുന്നത് സോഷ്യല്‍ മീഡിയായില്‍ക്കൂടി കാണാനിടയായപ്പോഴാണ് അദ്ദേഹം ഇങ്ങനെ ചോദിച്ചത്. സത്യത്തില്‍ ആ ചോദ്യം കേട്ടപ്പോള്‍ ദേഷ്യമല്ല മറിച്ച് ലജ്ജയാണുണ്ടായത്.

ഇന്ത്യാക്കാരുടെ കഠിനാധ്വാനത്തെക്കുറിച്ചും ബുദ്ധി ശക്തിയെക്കുറിച്ചും മതിപ്പും ബഹുമാനവുമുള്ള വ്യക്തിയെന്ന നിലയ്ക്ക് അദ്ദേഹം ഇന്ത്യയെ കളിയാക്കാന്‍വേണ്ടി പറഞ്ഞത ല്ലായെന്നു പറയട്ടെ. പണ്ടും ഇത്തരം സംഭവങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നു, പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍. കുംഭമേളകളിലും മറ്റും നഗ്‌നസന്യാസിമാര്‍ പങ്കെടുത്തിരുന്നുയെന്ന് വായിച്ചിട്ടുണ്ട്. ഭാഗ്യത്തിന് കേരളത്തില്‍ ഇത്തരം കാര്യങ്ങള്‍ ഇ ല്ലായെന്നത് ആശ്വാസകരമാണ്, എന്നാല്‍ ഇന്ന് സോഷ്യല്‍ മീഡിയായില്‍ക്കൂടി നഗ്‌ന സന്യാസിമാരുടെ സ്വീകരണ പരിപാടികളുടെ രംഗങ്ങള്‍ വീഡിയോകളായി പു റംലോകത്തെത്തുന്നുണ്ട്. വാര്‍ത്താ മാധ്യമങ്ങള്‍ക്ക് ഇത് അതേപടി പ്രചരിപ്പിക്കാന്‍ പരിമിതികളും പ്രശ്‌നങ്ങളുമുണ്ട്. ഒപ്പം നിയമകുരുക്കിന്റെയും മറ്റും ഭയമുണ്ട്. അതുകൊണ്ടുതന്നെ അവരില്‍ക്കൂടി ഇതൊന്നും പുറംലോകം അറിഞ്ഞിരുന്നില്ല. അ റിയാന്‍ പോകുന്നുമില്ല. എന്നാല്‍ അതല്ല സോഷ്യല്‍ മീഡിയാ യുടെ സ്ഥിതി. ലോകത്തിന്റെ ഏ തുമൂലയില്‍ നടക്കുന്ന എത്ര ചെറുതായ കാര്യങ്ങള്‍ പോലും ലോകം മുഴുവന്‍ പ്രചരിപ്പിക്കാന്‍ സോഷ്യല്‍ മീഡിയയ്ക്ക് നിമിഷനേരം മതി. നിയമ കുരുക്കോ മറ്റൊന്നും ഭയപ്പെടേണ്ടതുമില്ല.

ആധുനിക ലോകത്ത് മനുഷ്യന്‍ വളര്‍ച്ചയുടെ ഉത്തും ഗശൃംഗത്തില്‍ കയറിയിട്ടും ശിലായുഗത്തെ ഓര്‍മ്മപ്പെടുത്തുന്ന നഗ്‌ന മനുഷ്യര്‍ ഇന്ത്യയുടെ തെ രുവീഥികളില്‍ക്കൂടി നടക്കുന്നു യെന്നത് ലജ്ജയുളവാക്കുന്നതാണ്. നഗ്നരായിതെരുവീഥികളില്‍ക്കൂടി നടക്കുന്നുയെന്നു മാത്രമല്ല ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയില്‍ കയറി നിയമസഭാ നാഥനായ സ് പീക്കറുടെ കസേരയില്‍ ഇരുന്നു കൊണ്ട് നിയമസഭാംഗങ്ങളെ അഭിസംബോധന ചെയ്യുകയും സദാചാരത്തിന്റെ മഹത്വം വിളിച്ചു പറയുകയും ചെയ്യുന്നതാണ് അതിലേറെ ലജ്ജാകരം. ഈ അടുത്തകാലത്ത് ഒരു സന്യാസി നഗ്നനായി വടക്കെ ഇന്ത്യയിലെ ഒരു നിയമസഭാ ഹാളില്‍ സ്പീക്കറുടെ കസേരയിലിരുന്ന് അം ഗങ്ങള്‍ക്ക് സദാചാരത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുകയുണ്ടായത് വാര്‍ത്തകളില്‍ വലിയ പ്രാധാന്യം നേടുകയുണ്ടായതാണ് ആ സംഭവം. ഇങ്ങ നെയൊരു സംഭവം ഒരു പക്ഷെ ലോകത്തില്‍ ആദ്യത്തേതായിരി ക്കും.

ഒരു സിനിമയില്‍ അസംഭ്യം സംഭാഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് കുടുംബസമേതം കാണാന്‍ യോഗ്യമല്ലെന്നു പറഞ്ഞ് സെന്‍സര്‍ ബോര്‍ഡിന്റെ “ഏ’ സര്‍ട്ടിഫിക്കറ്റ് അടിച്ച് പുറത്തിറങ്ങും. പിന്നെ കുടുംബസമേതം ആരും ആ സിനിമ കാണാന്‍ പോകില്ല. ഞര മ്പു രോഗികള്‍ക്ക് മാത്രമുള്ളതാ യി അത് തള്ളപ്പെടുകയും ചെ യ്യും. അശ്ലീല വെബ് സൈറ്റുക ള്‍ കാണുന്നവര്‍ക്കെതിരെ പോലും കേസ്സെടുക്കുന്ന ശക്തമായ നിയമമുള്ള നാട്ടിലാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്നതാ ണ് ഏറെ പ്രത്യേകത. അതൊ ന്നും നിയന്ത്രിക്കാനോ നിരോധിക്കാനോ ഇവിടെ നിയമമോ നീതി പീഠങ്ങളോ ഇല്ലെന്നതാണ് അതിലേറെ കഷ്ടം.
സ്ത്രീകളായിരുന്നെങ്കില്‍ ച ന്ദ്രഹാസം മുഴക്കി യാഥാസ്ഥിതി കര്‍ രംഗത്തു വന്നേനെ. അവിടെ അശ്ലീലവും സദാചാരവും സംസ്കാരരാഹിത്യവുമെല്ലാം മുഴങ്ങിക്കേട്ടേനെ. നിയമത്തിന്റെ വാളും മതത്തിന്റെ മാമൂലും ഉയര്‍ന്നു പൊങ്ങിയേനെ. സ്ത്രീ നഗ്നത പ്രദര്‍ശിപ്പിച്ചാലെ ആകാ ശം ഇടിഞ്ഞു വീഴുകയുള്ളോ പുരുഷന് അതൊന്നും ബാധകമ ല്ലെ. ഇതൊക്കെ കാണുമ്പോള്‍ അറിയാതെ ചോദിച്ചുപോകുകയാണ്. ഇതൊക്കെ കണ്ടിട്ടും കാണാതെ പോകുന്ന കുറച്ചാള്‍ക്കാരുണ്ട്. ഭാരത സംസ്കാരം മൊ ത്തം വിലയ്‌ക്കെടുത്ത സാംസ് കാരിക നായകന്മാരും മറ്റും ഇതൊക്കെ കണ്‍മുന്‍പില്‍ ക ണ്ടാലും അവരതില്‍ പ്രതികരി ക്കാത്തതെന്തുകൊണ്ട്. പ്രതി കരിച്ചാല്‍ പ്രതികരണശേഷി യുള്ള അനുയായികള്‍ പരലോകത്തേയ്ക്ക് അയക്കുമെന്നതായിരിക്കും അതിനു കാരണം. അ തുകൊണ്ടുതന്നെ ഇതൊക്കെ ഇങ്ങനെ നടന്നുകൊണ്ടേയിരി ക്കും.

ഈ നഗ്‌നതാ പ്രദര്‍ശനം എന്തിനെന്നാണ് മനസ്സിലാ കാത്തത്. ഏതെങ്കിലും മതം പറയുന്നുണ്ടോ. നഗ്‌നരായി നട ക്കണമെന്ന്, വികാരങ്ങളെ അ തിജീവിക്കണമെന്നും നിയന്ത്രി ക്കണമെന്നും ആശകള്‍ക്കും ആ ഗ്രഹങ്ങള്‍ക്കും കടിഞ്ഞാണിട ണമെന്നും മതഗ്രന്ഥങ്ങളില്‍ പ റയുന്നുണ്ട്. അല്ലാതെ തുണിയു ടുക്കാതെ നടക്കാന്‍ ആരും പറ യുന്നില്ല. പ്രത്യേകിച്ച് ആധുനിക ലോകത്ത്. ആദിമാതാപിതാക്കളായ ആദവും ഹൗവ്വയും നഗ്‌നരാണെന്നറിഞ്ഞപ്പോള്‍ അവര്‍ക്ക് കിട്ടാവുന്ന ഏറ്റവും മോഡേണായ വൃക്ഷലതാദികളും മരത്തോലുമുപയോഗിച്ച് വസ്ത്രം ഉണ്ടാക്കി നാണം മറച്ചുയെ ന്നാണ് പറയുന്നത്.

തുണിയുടുക്കാത്ത ഈ ആചാരം എന്തിന്റെയടിസ്ഥാനത്തിലായാലും അത് അ ങ്ങേയറ്റം മ്ലേച്ഛവും അപഹാസ്യ വുമാണ്. മക്കളുമൊത്ത് പൊതു നിരത്തില്‍ക്കൂടി യാത്ര ചെയ്യു മ്പോള്‍ ഒരാള്‍ തുണിയില്ലാതെ നടക്കുന്നതൊന്നാലോചിച്ചു നോക്കുക. അത് ഏത് സംസ്കാ രത്തിന്റെ ഭാഗമാണെന്നാണ് അവരോട് പറയേണ്ടത്. ഒരു കാര്യം തുറന്നുപറയാം ഇതൊന്നും നാം ഉയര്‍ത്തിക്കാട്ടുന്ന ആ മഹത്താ യ സംസ്കാരത്തിന്റെ ഭാഗമല്ല. അങ്ങനെയായിരുന്നെങ്കില്‍ താ പസികളായ മുനിമാരും താപ സശ്രേഷ്ഠരും ഇങ്ങനെ നടന്നേനെ. ലോക മോഹങ്ങള്‍ ത്യജിക്കാനും ആത്മീയ പാരമ്യതയി ലെത്താനും സദാ ഈശ്വരചി ന്തയുമായി നടക്കുന്നവരായി രുന്നു ഭാരതത്തിലെ ഋഷിമാരും താപസശ്രേഷ്ഠരും. അതുകൊ ണ്ടുതന്നെ അവര്‍ വസ്ത്രധാര ണത്തിലോ ആര്‍ഭാട ജീവിതത്തി ലോ അമിത ശ്രദ്ധയുള്ളവരായി രുന്നില്ലായെന്നാണ് ഇതിഹാ സങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. അവര്‍ ലോകത്തിനു തന്നെ മാതൃകയും അഭിമാനവുമായിരുന്നു. അവരുടെ വസ്ത്രധാര ണം ലളിതമായിരുന്നു.

എന്നാല്‍ അവര്‍ നാണം മറച്ച് മറയ്‌ക്കേണ്ടത് മറച്ചു തന്നെയായിരുന്നു നടന്നിരുന്നത്. അതില്‍ നിന്ന് വ്യക്തമാകുന്നത് ഇതൊന്നും നമ്മുടെ സംസ്കാര ത്തിന്റെ ഭാഗമല്ലായെന്നു തന്നെ. പക്ഷേ ഇത് നമ്മുടെ സംസ്കാരത്തെ തന്നെ കരിവാരിതേയ് ക്കുമെന്നതാണ് സത്യം. ഇതും സന്യാസത്തിന്റെ പേരിലാണെന്നതു തന്നെ അതിനു കാരണം. ആ മഹത്തായ വാക്കിന്റെ ആശ യവും അര്‍ത്ഥവും കൂടി കളങ്ക പ്പെടും.

ഇതൊക്കെ നിയന്ത്രി ക്കാന്‍ ഇവിടെ ഭരണകൂടത്തിനോ അവരെ നിയന്ത്രിക്കുന്ന വര്‍ക്കോ കഴിയാത്തതെന്തു കൊണ്ട്. രാജാവ് നഗ്‌നനാണെന്ന് ഉറക്കെ പറയാന്‍ കഴിയണം. എങ്കില്‍ മാത്രമെ ഇത്തരം ആചാരങ്ങള്‍ ഇല്ലാതാകൂ. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാന്‍ പോലും മതത്തിന്റെ വിലക്കു കല്‍പ്പിക്കുന്നവരുടെ നാട്ടില്‍ അതിനേക്കാ ള്‍ മോശമായ പ്രവര്‍ത്തികള്‍ ക ണ്ടിട്ടും നടന്നിട്ടും അത് അംഗീ കരിക്കുന്നതാണ് ഏറെ രസകരം. പണ്ടെങ്ങോ ആരോ കാട്ടിയ ഒരു വിവരക്കേട് അത് ഇപ്പോഴും തു ടരുന്നുയെന്നതാണ് യാഥാര്‍ ത്ഥ്യം.

ഇതിനെ ജനം ഭക്തിയായി കണ്ട് ആരാധിക്കുമ്പോള്‍ അവര്‍ ആരാധിക്കുന്ന സ്വരൂപ ങ്ങള്‍ ആത്മസംതൃപ്തിയടയുക യാണ് ഉള്ളിന്റെയുള്ളില്‍. ഒപ്പം ജനത്തെ വിഡ്ഢികളാക്കിയെന്ന് ഉള്ളിന്റെയുള്ളില്‍ പറയുന്നുമു ണ്ടാകാം. എന്തായാലും ജനത്തെ ഇത് വിഡ്ഢികളാക്കുന്നു യെ ന്നതിന് യാതൊരു സംശയവുമി ല്ല. മൃഗങ്ങളെപ്പോലും തുണിയു ടിപ്പിക്കുന്ന ഈ കാലത്ത് അതി നേക്കാള്‍ കഷ്ടമായി നടക്കു ന്നത് വളരെ പരിതാപകരമായ തെന്നതില്‍ യാതൊരു സംശയ വുമില്ല.
അല്പവസ്ത്രധാരികളെന്ന് പാശ്ചാത്യരെ വിളിച്ച് കളിയാക്കു ന്ന നാം അല്പം പോലും വ സ്ത്രം ധരിക്കാത്ത ഇവരെക്കു റിച്ചോര്‍ത്ത് അഭിമാനിക്കുകയും അവരെ ആരാധിക്കുകയും ചെ യ്യുന്നുയെന്നത് സ്വന്തം കണ്ണിലെ കോല് കാണാത്തവര്‍ക്ക് തുല്യ മാണ്. അതും നമ്മുടെ സംസ്കാ രത്തിന്റെ ഭാഗമെന്ന് ഉയര്‍ത്തി ക്കാട്ടി. ഇന്ത്യ ചന്ദ്രനില്‍ കാലു കുത്തിയെന്ന് അവകാശപ്പെട്ടാ ലും നമ്മെ അപമാനപ്പെടുത്തു ന്നതാണ് ഇത്തരം പ്രവര്‍ത്തി കള്‍.

മതത്തെ കുറ്റപ്പെടുത്താനോ അധിക്ഷേപിക്കാനോ വേണ്ടിയല്ല ഇങ്ങനെയെഴുതു ന്നത്. മതങ്ങളുടെ മഹത്തായ ആശയങ്ങളെപ്പോലും മലീമസ്സ പ്പെടുത്തുന്നു ഈ പ്രവര്‍ത്തി കള്‍. ഇന്ത്യാക്കാരനെന്ന് അഭിമാ നിക്കാന്‍ അനേക കാര്യങ്ങള്‍ ന മ്മുടെ ഇന്ത്യയ്ക്കുണ്ട്. എന്നാല്‍ ഇതുപോലെ ഒരു പ്രവര്‍ത്തി മ തി അത് മൂടി വയ്ക്കാന്‍. എന്നും പുറംലോകം കാണുന്നത് ആദ്യം ന്യൂനതകള്‍ മാത്രം. സ്ലംഡോഗ് മില്ലനര്‍ സിനിമപോലെ മനോ ഹരമായ ഇന്ത്യയുടെ ഗ്രാമപ്ര ദേശങ്ങളെ കാണിക്കാതെ മും ബൈയിലെ ചേരിപ്രദേശം കാണിച്ചപ്പോള്‍ ലോകം ഇന്ത്യയെ കാണുന്നതും കേള്‍ക്കുന്നതും മൂക്കത്ത് കൈവച്ച്. അത് തന്നെയാണ് ഇവിടെയും സംഭവിക്കുക. അതുകൊണ്ടുതന്നെ ഇതിനെതിരെ പ്രതികരിക്കണം. നിയമത്തിന്റെ നിയന്ത്രണം ഇവിടെയും വരണം. വന്നെ പറ്റു.

ബ്ലസന്‍ ഹ്യൂസ്റ്റണ്‍ blessonhouston@gmail.com
Join WhatsApp News
Thinktank 2016-10-24 04:49:30

Men, and missing women here above. If your religion is perfect, CLOSE your eyes. Don't stare and stare !


വിദ്യാധരൻ 2016-10-24 07:04:55

'നഗ്നനായി ഞാൻ വന്നപ്പോൾ ഉടുതുണി തന്നില്ല
എനിക്ക് ദാഹിക്കാത്തപ്പോൾ വെള്ളം തന്നില്ല
എനിക്ക് വിശന്നപ്പോൾ അപ്പം തന്നില്ല' എന്ന്   യേശു പറഞ്ഞിട്ടുണ്ടോല്ലോ? ഗാന്ധിജി അര്‍ദ്ധ നഗ്നനായി ജീവിച്ചു.  ഇതെല്ലം മനുഷ്യരെ അവരുടെ ചുറ്റുപാടുകളിലേക്ക് തിരിഞ്ഞു നോക്കിക്കാനും അശരണരുടെയും നിരാശ്രയരുടെയും അവസ്ഥകളെ മനസിലാക്കിക്കാനും  വേണ്ടിയായിരുന്നു. നിങ്ങൾ പാഞ്ഞത് ശരിയാണ് ഈ അവസ്ഥ ലജ്‌ജാകരം  തന്നെ. ലോകത്തിലെ ഒരു നല്ല ശതമാനം മനുഷ്യരെയും നഗ്നരാക്കിയതിൽ സമൂഹത്തിന്  വലിയ ഒരു ഉത്തരവാദിത്വം ഉണ്ട്. അതുകൊണ്ടാണ് നിങ്ങളുടെ അമേരിക്കൻ സുഹൃത്തിനു തക്കതായ മറുപടി കൊടുക്കാൻ കഴിയാതെ ഉപരിപ്ലവചിന്തകൾ അടങ്ങുന്ന ഇത്തരം ഒരു ലേഖനം എഴുതേണ്ടി വന്നത്.  വിദ്യാഭ്യാസം, സ്വയംപരിയാപ്തത ഇവയൊന്നും ചെന്നെത്താത്ത അനേകായിരം ഗ്രാമങ്ങൾ ഭാരതത്തിലുണ്ട്. അവരെ മുതലെടുത്ത് ജീവിക്കുന്ന രാഷ്രീയക്കാരും, മതനേതാക്കളും അവരുടെ ശിങ്കിടികളും ചില്ലുമേടകളിൽ ഇരുന്നു ഇത്തരക്കാരുടെ നേരെ കല്ലെറിഞ്ഞിട്ട് കാര്യമില്ല.

അജ്ഞതക്കുള്ളിൽ കിടന്നു മർത്ത്യർ
തപ്പിതടഞ്ഞു മരിച്ചിടുമ്പോൾ
മണിമേടയ്‌ക്കുള്ളിൽ മദ്യംമോന്തി
ആനന്ദ നൃത്തം ചെയ്യുവോരെ
നഗ്നരായുണ്ടോട്ടേറെ ഭാരതീയർ
അവരുടെ നഗ്‌നത മറയ്ക്കുവാനായി
എറിയുമോ ചില്ലികാശൊരെണ്ണം?
ഇല്ലില്ല! നിങ്ങൾക്കാതാവുകില്ല
അത്രക്ക് തിമിരമാ നിങ്ങടെ കണ്ണിലൊക്കെ.
വെറുതെ ഓരോന്ന് പുലമ്പിടാതെ
ചെയ്യുക എന്തേലും ഉടനെ നിങ്ങൾ
ക്ഷയിച്ച സംസാകാര കഥകൾ ചൊല്ലി
സുഖഭോഗജീവിതം നയിച്ചിടുമ്പോൾ
അറിയുമോ നിങ്ങൾക്ക് ദുര്ബലന്റെ
അകതാരിലുള്ളതാം വേദനകൾ
വെള്ളം കലക്കി മീനിപിടിക്കും
നിങ്ങളാണ് അജ്ഞതക്ക് കാരണക്കാർ
എത്രനാൾ മർത്ത്യൻ ഇരുട്ടിലാണോ
അത്രയ്ക്ക് നിങ്ങൾ തൃപ്‌തരല്ലേ?
നിങ്ങടെ കൊള്ളയും കൊള്ളിവെപ്പും
ഭാരതജനതയെ നഗ്‌നരാക്കി
മതി മതി വേദാതാന്തം ഓതിയതു
നിറുത്തുക നിങ്ങടെ ജൽപ്പനങ്ങൾ

Ninan Mathullah 2016-10-24 05:53:22
Looks like religious fanatics are hiding in the comment column. They take as personal any criticism of their religion, and free to criticize other religions to bring division.
Anthappan 2016-10-24 08:43:20

What is there to be so proud of India?   Corrupted Politicians stripped the cloth of India and she is now naked.  Now everybody can sit somewhere and chant the Manthras relgion created for the poor and oppressed.  Please leave them alone if you see them walking naked.  If you have problem in saying that “ all Indians are my brothers and sisters …..”  please shut your mouth and do something for it.

“When an Indian state government recently advertised for 368 tea servers and night guards, 2.3 million people applied. Officials were overwhelmed by the number of applicants, which was roughly equivalent to one percent of the population of Uttar Pradesh, a state in north Indi.If every candidate were granted an interview, the hiring process could take four years to complete, the officials told local media.

Alok Chaurasia, an applicant who has a degree in electronics and communication

engineering, said that any work was better than unemployment.

"There are no jobs anywhere," he told broadcaster NDTV. "The moment I saw the ad... I applied."


Ninan Mathullah 2016-10-24 10:26:20
'Ammaye thalliyalum randu paksham'. People walking naked here, is it because they have nothing to wear? No. they have other motives. In this 20th century when other countries are marching forward we are clinging on to our age old traditions. What is the image that create in the mind of foreigners about India- a developed country or a Third world country. As an Indian anybody has the right to criticize such practice. But some then take it as a religious issue while truly it is a cultural issue.
നഗ്നസത്യം 2016-10-24 10:51:09
നിങ്ങൾ പറയുന്നത് കേട്ടാൽ തോന്നും ഇനി ശിവലിംകത്തിന്റെ മോളിൽ തുണിയിട്ടുവേണം പൂജനടത്താൻ എന്ന്. ദിഗംബര സന്യാസിമാര് തുണിയില്ലാതെ നടക്കുന്നത്കൊണ്ടും സ്ത്രീകൾ അടുത്തു പെരുമാറുന്നത്കൊണ്ടും ഒരു സ്ത്രീകളും പ്രസവിച്ചതായി കേട്ടിട്ടില്ല. അമേരിക്കയിൽ പാന്റ്സും കോട്ടും ഇട്ട ട്രംപിന്റെ അരികിൽ സ്ത്രീകൾക്ക് പോകാൻ പറ്റില്ല ഉടനെ അയാള് പാവാടക്കകത്ത് കയ്യിദും. കേരളത്തിൽ ഒരു ബസിലും യാത്ര ചെയ്യാൻ പറ്റില്ല മുണ്ടും പാന്റ്സും ഇട്ട് മനുഷ്യർ സ്ത്രീകളുടെ മൂട്ടിൽ പിടിക്കും. പ്ലെയിനിൽ പോയ ഒരു സ്ത്രീയുടെ ചന്തിക്ക് ഒരു കേരള മന്ത്രി വിരലിട്ട് കുത്തി. സൂര്യനെല്ലിക്കാരീ ഒരുത്തിയെ ഒരു മന്ത്രി നെഹ്‌റു കുപ്പായം ഇട്ടു വന്ന പങ്കപാട് വരുത്തിയിട്ട് പോയി. വേറൊരുത്തൻ ഐസ് ക്രീം പാർലറിൽ പല വേലകൾ കാണിപ്പിച്ചു. ഇവരെല്ലാം പാന്റ്സും കോട്ടും മുണ്ടും കോണകവു ധരിച്ചിട്ടുണ്ടായിരുന്നു. പക്ഷെ എന്ത്പ്രയോചനം? പക്ഷെ ആർക്കും ഒരു ഉപദ്രവും ചെയാതെ നടന്നു പോകുന്ന ഞങ്ങളുടെ ദിഗംബര സന്യാസിമാർക്കാണ് കുഴപ്പം. അവരാണ് നിങ്ങളെ അപമാനിക്കുന്നത്? കഷ്ടം.  സ്ത്രീകൾ ദിഗംമ്പരന്മാരെ ആരാധിക്കുന്നുണ്ടെങ്കിൽ അതിനുകാരണം അവരുടെ നിഷ്ക്കാമപെരുമാറ്റം കൊണ്ടാണ്. അത് തെളിയാക്കാനാണ് അവർ നഗ്നരായി നടക്കുന്നത്. ട്രംപിന് നഗ്‌നയായി സ്ത്രീകളുള്ള ഒരു സ്റ്റേജിൽ സ്മസാരിക്കാൻ പറ്റുമോ? ഇല്ല എന്നാൽ ഈ ദിഗംബരമാരെ അതെ മുറിയിൽ കൊണ്ടുവന്നു പ്രസംഗിപ്പിച്ചു  നോക്കിക്കേ? അപ്പോൾ കാണാം വ്യത്യാസം. നിങ്ങളുടെ അമേരിക്കൻ സുഹൃത്തിനെ വെല്ലുവിളിക്ക് ചേട്ടാ?

Defeat Trump 2016-10-24 11:25:22
ട്രംപ് ദിഗംബരനായി നിന്നതിന്റെ ഫലമാണ് പതിനൊന്നു സ്ത്രീകൾ പുറത്തു വന്നത് നഗ്നസത്യമെ
ദിഗംബരൻ 2016-10-24 11:28:22
ഒന്ന് തുണി പറിച്ചിട്ട്  നടക്കാം എന്ന് വച്ചാൽ എഴുത്തുകാര് സമ്മതിക്കില്ലെന്ന് വച്ചാൽ എന്ത് ചെയ്യും?

Atheist 2016-10-24 12:00:22
Matthulla is digging deeper to have some religious conflict.  His comment that there is some other motives for the people those who walk naked is to provoke the RSS.  Instead of  forgiving he is provoking  I don't remember having Jesus  taught that somewhere
രജനീഷ് 2016-10-24 12:09:47
പാഞ്ചാലിയുടെ വസ്ത്രാക്ഷേപം പോലെയായിരുന്നു ഉമ്മൻചാണ്ടി ഗവണ്മെന്റ് സരിതയുടെ വസ്ത്രം ഉരിഞ്ഞത്. ദിഗംബരന്മാരെ വെറുതെ വീട്. അവരുടെ ലിംഗം ഉദ്ധരിച്ചു പ്രശ്‌നം ഉണ്ടായതായിട്ട് കേട്ടിട്ടില്ലൊ? പിന്നെന്തിനാ അവിടെ കേറിപിടിച്ചു കോലാഹലം സൃഷിടിക്കാൻ ശ്രമിക്കുന്നത്

CID Moosa 2016-10-24 12:58:34
Dog whistle from the Atheist to Matthulla!
Bored 2016-10-24 15:10:41
വിഷയദാരിദ്ര്യം.
Bency 2016-10-24 19:20:53
Blesson should at least know that  Adam and Eve started hiding their naked body not to show culture but because they committed sin and they started feeling shy !! 

, “I heard the sound of you in the garden, and I was afraid, because I was naked, and I hid myself.” He said, “Who told you that you were naked? Have you eaten of the tree of which I commanded you not to eat?”

Nag monks and Jain monks don't wear clothes even in extreme climates not to display their nudity .. They think that body and soul is separate and people who attain soul don't have to worry about anything.  It is their choice though I personally prefer everyone in coat and suits if that reflects culture . Actually we have to worry about the culture  of people in coats and suits who follows  Gay , who torture even small kids with lustful intent  .. Not these monks !! Finally a verses from Bible for Blesson 
And he said, “Naked I came from my mother's womb, and naked shall I return. The Lord gave, and the Lord has taken away; blessed be the name of the Lord.”
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക