Image

മില്‍പാര്‍ക്ക് പള്ളിയില്‍ നൊവേനയും സകലവിശുദ്ധരുടെ തിരുനാളും നവംബര്‍ ഒന്നിന്

Published on 24 October, 2016
മില്‍പാര്‍ക്ക് പള്ളിയില്‍ നൊവേനയും സകലവിശുദ്ധരുടെ തിരുനാളും നവംബര്‍ ഒന്നിന്
മെല്‍ബണ്‍: മില്‍പാര്‍ക്ക് സെന്റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെ നൊവേന ആരംഭിച്ചതിന്റെ മൂന്നാം വാര്‍ഷികവും സകല വിശുദ്ധരുടെയും തിരുനാളും കേരളപിറവി ദിനവും സംയുക്തമായി ആഘോഷിക്കുന്നു. 

ഒക്ടോബര്‍ ഒന്നിന് (ചൊവ്വ) വൈകുന്നേരം 5.30ന് ജപമാലയും ആറിന് ദിവ്യബലിയും തുടര്‍ന്ന് വിശുദ്ധ അന്തോണീസിന്റെ നോവേനയും വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും നടക്കും. തുടര്‍ന്ന് മരിച്ച ആത്മാക്കള്‍ക്കായുള്ള പ്രത്യേക പ്രാര്‍ഥനയും ഒപ്പീസും ഉണ്ടായിരിക്കും. ശുശ്രൂഷകള്‍ക്ക് ഫാ. വര്‍ഗീസ് കട്ടികാട് കാര്‍മികത്വം വഹിക്കും. തിരുക്കര്‍മങ്ങള്‍ക്കുശേഷം പാരീഷ് ഹാളില്‍ സ്‌നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്. 

കേരളതനിമയുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് കേരളപിറവിദിനവും വാര്‍ഷികാഘോഷവും മനേഹരമാക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി സജി ദേവസി തലോണിക്കര അറിയിച്ചു.

റിപ്പോര്‍ട്ട്: പോള്‍ മേനാച്ചേരി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക