Image

മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ കര്‍ദ്ദിനാള്‍ സ്ഥാനാരോഹണം: അല്‍മായ പ്രതിനിധിസംഘം റോമിലേക്ക്‌

അപ്പച്ചന്‍ കണ്ണഞ്ചിറ Published on 14 February, 2012
മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ കര്‍ദ്ദിനാള്‍ സ്ഥാനാരോഹണം: അല്‍മായ പ്രതിനിധിസംഘം റോമിലേക്ക്‌
കൊച്ചി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ കര്‍ദ്ദിനാള്‍ സ്ഥാനാരോഹണ ചടങ്ങിലേക്ക്‌ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള സഭയിലെ അല്‍മായ പ്രതിനിധികള്‍ പങ്കെടുക്കും.

ആദ്യ പ്രതിനിധിസംഘം സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍, കെസിബിസി അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. ജോസ്‌ വിതയത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫെബ്രുവരി 15ന്‌ റോമിലെത്തും. 16, 17 തീയതികളിലായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അല്‍മായ പ്രിതിനിധികള്‍ എത്തിച്ചേരും. 18ന്‌ നടക്കുന്ന സ്ഥാനാരോഹണച്ചടങ്ങിനെത്തുടര്‍ന്ന്‌ 19,20 തീയതികളില്‍ റോമില്‍ അനുമോദന സമ്മേളനങ്ങളും നടക്കും.
മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ കര്‍ദ്ദിനാള്‍ സ്ഥാനാരോഹണം: അല്‍മായ പ്രതിനിധിസംഘം റോമിലേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക