Image

കേരളത്തിലെ എല്ലാ ജില്ലകളിലും എസ്‌ബിടി എന്‍ആര്‍ഐ ശാഖ തുടങ്ങും

Published on 14 February, 2012
കേരളത്തിലെ എല്ലാ ജില്ലകളിലും എസ്‌ബിടി എന്‍ആര്‍ഐ ശാഖ തുടങ്ങും
ദുബായ്‌: വിദേശ ഇന്ത്യക്കാര്‍ക്ക്‌ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂര്‍(എസ്‌ബിടി) കേരളത്തിലെ എല്ലാ ജില്ലകളിലും എന്‍ആര്‍ഐ ശാഖ തുടങ്ങുമെന്ന്‌ മാനേജിങ്‌ ഡയറക്‌ടര്‍ പി.നന്ദകുമാരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തിരുവനന്തപുരത്താണ്‌ ഏറ്റവും ഒടുവില്‍ എന്‍ആര്‍ഐ ശാഖ തുടങ്ങിയത്‌. നിലവില്‍ ആറ്റിങ്ങല്‍, തിരുവല്ല, എറണാകുളം, മാവേലിക്കര എന്നിവിടങ്ങളിലുള്‍പ്പെടെ കേരളത്തില്‍ അഞ്ചു ശാഖകളുണ്ട്‌. കൂടാതെ, പ്രവാസികള്‍ക്ക്‌ പ്രതിമാസ നി?ക്ഷേപ പദ്ധതിയും ആവിഷ്‌കരിച്ചു. ഇന്ത്യയില്‍ അയ്യായിരം കോടി എന്‍ആര്‍ഐ നിക്ഷേപമുള്ളതില്‍ 20 ശതമാനവും കേരളത്തിലാണ്‌.

കഴിഞ്ഞ 10 മാസത്തിനകം യുഎഇയില്‍ നിന്ന്‌ എസ്‌ബിടി വഴി ഇന്ത്യയിലെത്തിയത്‌ 9527 കോടി രൂപയാണെന്ന്‌ ഇത്‌ 2010ല്‍ 8421 കോടി രൂപയായിരുന്നു. സിറ്റി എക്‌സ്‌ചേഞ്ച്‌ വഴി 2011ല്‍ 4253 കോടി രൂപ ഇന്ത്യയിലെത്തി. മുന്‍വര്‍ഷം ഇത്‌ 2974 കോടി ആയിരുന്നു. ഒരൊറ്റ വര്‍ഷം കൊണ്ട്‌ 34% വളര്‍ച്ചയാണ്‌ സിറ്റി എക്‌സ്‌ചേഞ്ച്‌ രേഖപ്പെടുത്തിയത്‌. സിറ്റി എക്‌സ്‌ചേഞ്ച്‌ ദുബായ്‌ ശാഖാ ജനറല്‍ മാനേജര്‍ സാലിയാമ്മ സ്‌കറിയ, എസ്‌ബിടി ചീഫ്‌ റപ്രസന്ററ്റീവ്‌ അമീര്‍ ഹംസ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക