Image

മെല്‍ബണ്‍ സെന്റ് മേരിസ് ക്‌നാനായ കാത്തലിക് മിഷനില്‍ കൊന്ത നമസ്‌കാരം

Published on 26 October, 2016
മെല്‍ബണ്‍ സെന്റ് മേരിസ് ക്‌നാനായ കാത്തലിക് മിഷനില്‍ കൊന്ത നമസ്‌കാരം
മെല്‍ബണ്‍: ക്‌നാനായ മിഷന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും പരിശുദ്ധ കന്യാമറിയത്തോടുള്ള ഭക്തി സൂചകമായി പത്തു ദിവസത്തെ കൊന്ത നമസ്‌കാരം നടത്തുന്നു. 

ഒക്ടോബര്‍ 21ന് ആരംഭിച്ച കൊന്ത നമസ്‌കാരം വിവിധ കൂടാരയോഗങ്ങളില്‍ നടന്നുവരുന്നു. പാരിഷ് കൗണ്‍സില്‍ മെംബേഴ്‌സും കൂടാരയോഗ പ്രതിനിധികളും പ്രാര്‍ഥന കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്നു. 30ന് (ഞായര്‍) ഫൊക്കാനര്‍ സെന്റ് മാത്യൂസ് പള്ളിയിലാണ് കൊന്തനമസ്‌കാര സമാപനവും പാച്ചോര്‍ നേര്‍ച്ചയും നടക്കുക.

റിപ്പോര്‍ട്ട്: സോളമന്‍ ജോര്‍ജ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക