Image

റീമയുടെ വിവാഹം മാര്‍ച്ചില്‍

Published on 14 February, 2012
റീമയുടെ വിവാഹം മാര്‍ച്ചില്‍
തമിഴ്‌ സിനിമയിലെ ഗ്ലാമര്‍ നായിക റീമ വിവാഹിതയാകുന്നു. പ്രണയവിവാഹമാണെന്നാണ്‌ റിപ്പോര്‍ട്ട്‌. ബാല്യകാല സുഹൃത്ത്‌ ശിവ്‌ കരണ്‍ സിംഗുമായി വിവാഹം ഉറപ്പിച്ചതായും മാര്‍ച്ച്‌ മാസത്തില്‍ വിവാഹം നടക്കുമെന്നും കോടമ്പാക്കം റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

പഞ്ചാബി-ബംഗാളി ആചാരപ്രകാരം ശിവ്‌ കരണ്‍ സിംഗിന്റെ ന്യൂഡല്‍ഹിയിലെ ഫാം ഹൗസിലായിരിക്കും വിവാഹവും മറ്റു ചടങ്ങുകളും നടക്കുക. സിനിമാ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

ന്യൂഡല്‍ഹിയിലെ വന്‍കിട ഹോട്ടല്‍, റെസ്‌റ്റോറന്റ്‌ ഉടമയാണ്‌ ശിവ്‌ കരണ്‍ സിംഗ്‌. റീമയെയും ശിവ്‌ കരണിനെയും ചേര്‍ത്ത്‌ ഗോസിപ്പുകള്‍ ഉയര്‍ന്നപ്പോഴൊക്കെ റീമ പ്രണയം നിഷേധിക്കുകയായിരുന്നു. തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നായിരുന്നു റീമയുടെ വിശദീകരണം.കൊല്‍ക്കത്തയില്‍ ജനിച്ച റീമ തെലുങ്കു ചിത്രമായ ജാനകിയിലൂടെ 2000ലാണു സിനിമയിലെത്തിയത്‌. 2001ല്‍ മിന്നലെ എന്ന തമിഴ്‌ ചിത്രത്തിലൂടെയാണുറീമ കോളിവുഡിന്റെ ഹൃദയത്തില്‍ ഇടം നേടിയത്‌. തമിഴ്‌, തെലുങ്ക്‌, ഹിന്ദി, കന്നഡ, ബംഗാളി ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്‌തുട്ടുണ്ട്‌.
റീമയുടെ വിവാഹം മാര്‍ച്ചില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക