Image

ഡാലസ് അമ്മമലയാളം സാഹിത്യസമ്മേളനം: തമ്പി ആന്റണി, ജോണ്‍ പിച്ചാപ്പിള്ളി എന്നിവരെ ആദരിച്ചു

സന്തം ലേഖകന്‍ Published on 26 October, 2016
ഡാലസ് അമ്മമലയാളം സാഹിത്യസമ്മേളനം: തമ്പി ആന്റണി, ജോണ്‍ പിച്ചാപ്പിള്ളി എന്നിവരെ ആദരിച്ചു
ഡാലസ്: ഡാലസ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഡാലസില്‍ നടക്കുന്ന അമ്മമലയാളം സാഹിത്യ സാംസ്ക്കാരിക സമ്മേളനത്തില്‍ നടനും കഥാകൃത്തും തമ്പി ആന്റണി, ഗാനരചയിതാവും ഗ്രന്ഥകാരനുമായ ഫാ. ജോണ്‍ പിച്ചാപ്പിള്ളി എന്നിവരെ യദരിച്ചു.
പ്രമുഖ സാഹിത്യകാരനും മലയാള മനോരമ അസോസിയേറ്റ് എഡിറ്ററുമായ ജോസ് പനച്ചിപ്പുറം (പനച്ചി) അവാര്‍ഡുകള്‍ സമ്മാനിച്ചു.

അമേരിക്കന്‍ മലയാള മണ്ണില്‍ നിന്നും കേരളീയ അക്ഷരങ്ങളുടെയും കലയുടെയും തൊടുകുറി സ്വന്തം ഹൃദയത്തില്‍ ഏറ്റു വാങ്ങി കേരളത്തിലെ മുഖ്യ ധാരാ എഴുത്തുകാരനും നടനുമായിത്തീര്‍ന്ന തമ്പി ആന്റണി സ്വന്തം അനുഭവങ്ങളെ ചുണ്ടികൊണ്ട് കാലികമായ സാഹിത്യ സിനിമാ അനുഭവങ്ങളെക്കുറിച്ചു സംസാരിച്ചു .

മുന്നു ദശാബ്ദങ്ങളായി കാനഡയിലെ ഹാലിഫാക്‌സില്‍ സംഗീതവും സാഹിത്യവും ഗ്രന്ഥരചനയുമായി വസിക്കുന്ന ഫാ. ജോണ്‍ പിച്ചാപ്പിള്ളിയും മലയാളത്തിന്റെ സംഗീത ഗന്ധര്‍വ്വന്‍ ദാസേട്ടനും ചേര്‍ന്ന് എഴു സംഗീത ആല്‍ബങ്ങള്‍ പ്രകാശിപ്പിച്ചിട്ടുണ്ട്. വേദങ്ങളും ഉപനിഷത്തുകളും നല്‍കിയ ആത്മീയ ശബ്ദ സാമ്രാജ്യങ്ങളുടെ ആര്‍ഷതയെ പരാമര്‍ശിച്ചുകൊണ്ട് അക്ഷരങ്ങളിലെ ആത്മീയത എന്ന വിഷയത്തെ മുന്‍ നിര്‍ത്തി സാംസാരിച്ചു.

അക്ഷരസമുഹത്തോടും സാമാന്യജനതയോടും പ്രതിജ്ഞാബദ്ധമായ സമീപനങ്ങള്‍ കാത്തു സുക്ഷിക്കുന്നവരുടെ കൂട്ടായ്മ നോര്‍ത്ത് അമേരിക്കയില്‍ വളര്‍ന്നു വരേണ്ടതിന്റെ ആവശ്യകതയെ മുന്‍ നിര്‍ത്തിയാണ് അസോസിയേഷന്‍ ഇത്തരം സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതെ2് അസോസിയേഷന്‍ പ്രസിഡന്റ ബിനോയി സെബാസ്റ്റ്യന്‍ പറഞ്ഞു.

സെക്രട്ടറി സാം മത്തായി, രവി എടത്വ, രാജു ചാമത്തില്‍, ബിജു തോമസ് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വമേകി.
ഡാലസ് അമ്മമലയാളം സാഹിത്യസമ്മേളനം: തമ്പി ആന്റണി, ജോണ്‍ പിച്ചാപ്പിള്ളി എന്നിവരെ ആദരിച്ചു
ഡാലസ് അമ്മമലയാളം സാഹിത്യസമ്മേളനം: തമ്പി ആന്റണി, ജോണ്‍ പിച്ചാപ്പിള്ളി എന്നിവരെ ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക