Image

സ്വന്തം ഭാഷയും സംസ്ക്കാരവും സംരക്ഷിക്കേണ്ടതു മലയാളിയുടെ കടമ: ജോസ് പനച്ചിപ്പറം

സ്വന്തം ലേഖകന്‍ Published on 26 October, 2016
സ്വന്തം ഭാഷയും സംസ്ക്കാരവും സംരക്ഷിക്കേണ്ടതു മലയാളിയുടെ കടമ: ജോസ് പനച്ചിപ്പറം
ഡാലസ്: ഏതു രാജ്യത്തേക്കു കുടിയേറി ജീവിച്ചാലും പൈതൃകസമ്പത്തായി ലഭിച്ച സംസ്ക്കാരവും ഭാഷയും ഇടമുറിയാതെ കാത്തു സുക്ഷിക്കേണ്ടത് ഇന്നത്തെയും നാളെത്തയും തലമുറകളോടുള്ള ഒരോ വിദേശ മലയാളിയുടെയും കടമയാണെന്ന് പ്രമുഖ സാഹിത്യകാരനും മലയാള മനോരമ അസോസിയേറ്റ് എഡിറ്ററുമായ ജോസ് പനച്ചിപ്പുറം (പനച്ചി) അഭിപ്രായപ്പെട്ടു. ഡാലസിലെ ക്രോസ്ബി റിക്രിയേഷന്‍ ഓഡിറ്റോറിയത്തില്‍ നടന്ന അമ്മമലയാളം സാഹിത്യസാംസ്ക്കാരിക സമ്മേളനത്തില്‍ മുഖ്യതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദേഹം.

മലയാളസാഹിത്യസാംസ്ക്കാരിക രംഗങ്ങളില്‍ താല്ക്കാകിക അപചയങ്ങളും അഭിപ്രായഭിന്നതകളും ഉണ്ടാകാറുണ്ട്. പക്ഷെ അതെല്ലാം അതിജീവിക്കുവാനുള്ള ശക്തി നമ്മുടെ ഭാഷയ്ക്കും സംസ്ക്കാരത്തിനുമുണ്ടെന്ന് ചൈതന്യവത്തായ വ്യത്യസ്ത രാജ്യങ്ങളിലെ ഭാഷകളെ സാക്ഷ്യപ്പെടുത്തി അദേഹം പറഞ്ഞു.

സാഹിത്യ പത്ര പ്രവര്‍ത്തനരംഗത്തിനു അദേഹം നല്‍കിയ സംഭാവനകളെ മാനിച്ച് അക്ഷര പ്രതിഭ പുരസ്ക്കാരം ഡാലസ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ബിനോയി സെബാസ്റ്റ്യന്‍ അദേഹത്തിനു സമര്‍പ്പിച്ചു.

നടനും കഥാകൃത്തും സിനിമാ നിര്‍മ്മാതാവുമായ തമ്പി ആന്റണി, ഗാനരചയിതാവും ഗ്രന്ഥകാരനുമായ ഫാ. ജോണ്‍ പിച്ചാപ്പിള്ളി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

നോര്‍ത്ത് അമേരിക്കയിലെ പ്രശസ്ത നോവലിസ്റ്റ് മാത്യു നെല്ലിക്കുന്ന്, ഏഷ്യാനെറ്റ് ഡാലസ് ദൃശ്യമാദ്ധ്യമ പ്രവര്‍ത്തകനായ രവി എടത്വ, സാമൂഹ്യ സാംസ്ക്കാരിക പ്രവര്‍ത്തകയായ ഏലിക്കുട്ടി ഫ്രാന്‍സീസ്, പ്രശസ്ത നര്‍ത്തകിയും സംഗീതജ്ഞയുമായ റോഹിത കൈമള്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

സെക്രട്ടറി സാം മത്തായി, രവി എടത്വ, രാജു ചാമത്തില്‍, ബിജു തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
സ്വന്തം ഭാഷയും സംസ്ക്കാരവും സംരക്ഷിക്കേണ്ടതു മലയാളിയുടെ കടമ: ജോസ് പനച്ചിപ്പറം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക