Image

സ്റ്റാറ്റന്‍ ഐലന്റ് മാര്‍ ഗ്രിഗോറിയോസ് ദേവാലയത്തില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍

Published on 26 October, 2016
സ്റ്റാറ്റന്‍   ഐലന്റ് മാര്‍ ഗ്രിഗോറിയോസ് ദേവാലയത്തില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട സ്റ്റാറ്റന്‍ ഐലന്റ് മാര്‍ ഗ്രീഗോറിയോസ് ദേവാലയത്തില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ 2016 ഒക്ടോബര്‍ 28, 29 (വെള്ളി, ശനി) എന്നീ ദിവസങ്ങളില്‍, ഇടവക മെത്രാ പോലീത്താ, അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസിന്റെ മഹനീയ സാന്നിദ്ധ്യത്തില്‍ നടത്തപ്പെടുന്നു.

28-ാം തിയ്യതി (വെള്ളി) വൈകിട്ട് 6.30ന് സന്ധ്യാ പ്രാര്‍ത്ഥനയെ തുടര്‍ന്ന്, Rev. Dn. വിവേക് അലക്‌സ് വചന പ്രഘോഷണം നടത്തും. 29-ാം തിയ്യതി രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും, അതേ തുടര്‍ന്ന്, അഭിവന്ദ്യ മെത്രാ പോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബ്ബാനയും അര്‍പ്പിക്കും.

മലങ്കര സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരിശുദ്ധ പരുമല ബാവായില്‍ അഭയപ്പെട്ട് അനുഗ്രഹം പ്രാപിക്കുവാന്‍ സമീപ ഇടവകകളില്‍ നിന്നും ബ. വൈദികരും ഒട്ടനവധി വിശ്വാസികളും പെരുന്നാളില്‍ പങ്കു ചേരും. വികാരി റവ. ഫാ. രാജന്‍ പീറ്റര്‍, റവ. ഫാ. ഫിയോസ്റ്റിനൊ, ശ്രീ ഈപ്പന്‍ മാളിയേക്കല്‍ (സെക്രട്ടറി), ജിന്‍സ് ആലുംമുട്ടില്‍ (ട്രഷറര്‍) ചാക്കൊ പൗലോസ് (വൈസ് പ്രസിഡന്റ്) എന്നിവരുടെ നേതൃത്വത്തില്‍ പള്ളി ഭരണ സമിതി പെരുന്നാളാഘോഷങ്ങള്‍ക്കായുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ച് വരുന്നു. ഈ വര്‍ഷത്തെ പെരുന്നാള്‍ ഏറ്റു നടത്തുന്നവര്‍ ഈപ്പന്‍ മാളിയേക്കല്‍, മോളി കുരിയാക്കോസ്, സാം കോശി, ഏലിയാസ് ജോര്‍ജ്, ജോസഫ് വര്‍ഗീസ്, സാറാമ്മ ജോര്‍ജ്, തോമസ് സഖറിയ എന്നിവരും കുടുംബാംഗങ്ങളുമാണ്. ശനിയാഴ്ച 12.30 ന് നടക്കുന്ന സ്‌നേഹ വിരുന്നോടെ ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനമാകും. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി. ആര്‍. ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

സ്റ്റാറ്റന്‍   ഐലന്റ് മാര്‍ ഗ്രിഗോറിയോസ് ദേവാലയത്തില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക