Image

ചെറി ലെയിന്‍ സെന്റ് ഗ്രിഗോറിയോസ് പള്ളി പെരുന്നാള്‍, നവംബര്‍ 4, 5 തീയതികളില്‍

വര്‍ഗീസ് പോത്താനിക്കാട് Published on 26 October, 2016
ചെറി ലെയിന്‍ സെന്റ് ഗ്രിഗോറിയോസ് പള്ളി പെരുന്നാള്‍, നവംബര്‍ 4, 5 തീയതികളില്‍
ന്യൂയോര്‍ക്കിലെ ന്യൂഹൈഡ് പാര്‍ക്ക് ചെറി ലെയിന്‍ സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍ പരിശുദ്ധ പരുമല മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ നവംബര്‍ 4, 5 തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്താ അഭി.യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് പ്രധാന കാര്‍മ്മികത്വം വഹിക്കും.

ഒക്ടോബര്‍ 30 ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാനാനന്തരം കൊടിയോറ്റോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമിടും. നവംബര്‍ 2 ബുധനാഴ്ച വൈകീട്ട് 6.30ന് സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും ഉണ്ടായിരിക്കും.

നവംബര്‍ 4 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് അഭി.പോളി കാര്‍പ്പസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ സന്ധ്യാ പ്രാര്‍ത്ഥനയും തുടര്‍ന്ന് വചന ശുശ്രൂഷയും നടക്കും. നവംബര്‍ 5 ശനിയാഴ്ച രാവിലെ 8.30 ന് പ്രഭാതനമസ്‌ക്കാരവും, 9.30ന് വിശുദ്ധ കുര്‍ബ്ബാനയും മദ്ധ്യസ്ഥപ്രാര്‍ത്ഥനയും, തുടര്‍ന്ന് 12 മണിയോടെ ഭക്തിനിര്‍ഭരമായ റാസായും നടക്കും. റാസായ്ക്കു ശേഷം നേര്‍ച്ച വിളമ്പോടും പെരുന്നാള്‍ സദ്യയോടും കൂടെ ആഘോഷങ്ങള്‍ പര്യവസാനിക്കും.

എന്ന് വികാരി ഫാ.ഗ്രിഗറി വര്‍ഗീസ്(914)413-9200

കൂടുതല്‍ വിവരങ്ങള്‍ക്ക്
മാത്യു മാത്തന്‍, സെക്രട്ടറി-(516) 724 3304
ജോണ്‍ തോമസ്, ട്രഷറര്‍- (516) 962-6214
തോമസ് ചാക്കോ, ട്രഷറര്‍- (516) 327-2483

ചെറി ലെയിന്‍ സെന്റ് ഗ്രിഗോറിയോസ് പള്ളി പെരുന്നാള്‍, നവംബര്‍ 4, 5 തീയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക