Image

ട്രംമ്പിന് ചെയ്യുന്ന വോട്ടുകള്‍ ഹില്ലരിക്ക് ലഭിക്കുന്നുവെന്ന് വോട്ടര്‍മാരുടെ പരാതി

പി. പി. ചെറിയാന്‍ Published on 27 October, 2016
ട്രംമ്പിന് ചെയ്യുന്ന വോട്ടുകള്‍ ഹില്ലരിക്ക് ലഭിക്കുന്നുവെന്ന് വോട്ടര്‍മാരുടെ പരാതി
ഡാളസ്: ബാലറ്റ് പേപ്പറിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി കോളത്തില്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ സ്വാഭാവികമായും ട്രമ്പിന് ലഭിക്കേണ്ട വോട്ടുകള്‍ ഹില്ലരിക്ക് ലഭിക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നു.

ടെക്‌സസില്‍ ഏര്‍ളി വോട്ടിങ്ങ് ആരംഭിച്ച ഒക്ടോബര്‍ 24 നാണ് വോട്ടര്‍മാര്‍ പരാതിയുമായി ഇലക്ഷന്‍ ഓഫീസര്‍മാരെ സമീപിച്ചത്. 

റിപ്പബ്ലിക്കന്‍ പാര്‍ട്ടി കോളത്തില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം റിവ്യു ചെയ്യുന്നതിനിടയിലാണ് വോട്ട് ഹില്ലരിക്ക് ലഭിച്ച വിവരം വോട്ടര്‍മാര്‍ മനസ്സിലാക്കിയത്. ഇത് സൈനില്‍ എററാണെന്ന് അധികൃതര്‍ പറയുമ്പോള്‍, രാജ വ്യാപകമായി ട്രമ്പിനെതിരായ അട്ടിമറി ശ്രമമാണോ എന്നാണ് വോട്ടര്‍മാര്‍ ന്യായമായും സംശയിക്കുന്നത്. ഡാളസ്, സാന്‍ അറ്റോണിയെ, ഒഡിസ, അമറില്ലൊ, ഹൂസ്റ്റണ്‍ തുടങ്ങിയ കൗമികളില്‍ നിന്നുള്ള നിരവധി വോട്ടര്‍മാരാണ് തെറ്റ് അധികാരികളെ ചൂണ്ടികാണിച്ചതു.

ടെക്‌സസില്‍ വോട്ട് രേഖപ്പെടുത്തുന്നവര്‍, വോട്ട് ചെയ്യുന്നതിന് ശേഷം വീണ്ടും പരിശോദന നടത്തണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള മുന്‍ കരുതലുകള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.


പി. പി. ചെറിയാന്‍

ട്രംമ്പിന് ചെയ്യുന്ന വോട്ടുകള്‍ ഹില്ലരിക്ക് ലഭിക്കുന്നുവെന്ന് വോട്ടര്‍മാരുടെ പരാതിട്രംമ്പിന് ചെയ്യുന്ന വോട്ടുകള്‍ ഹില്ലരിക്ക് ലഭിക്കുന്നുവെന്ന് വോട്ടര്‍മാരുടെ പരാതിട്രംമ്പിന് ചെയ്യുന്ന വോട്ടുകള്‍ ഹില്ലരിക്ക് ലഭിക്കുന്നുവെന്ന് വോട്ടര്‍മാരുടെ പരാതി
Join WhatsApp News
Anthappan 2016-10-28 06:40:13

When the vote in Texas is tightening, Trump and his cronies are spreading lie and confusion to make it look like a rigged election.  This is part of his obituary he is writing for his Nov 8th demise of his dream.  Texas is a red state and the officials are rejecting the notion that there is voter fraud.   Though most of the rednecks in Texas has no brain (There are some Malayalees included in it) they want to disassociate from Trump who is 'nasty ' and actually killing the Republican Party.  There is a possibility that the Rednecks will turn into Bluenecks.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക