Image

ജപ്പാന്‍ യങ് അംബാസഡറായി കാര്‍മല്‍ ജോസഫ്

ജോസ് കാടാപുറം Published on 27 October, 2016
ജപ്പാന്‍  യങ് അംബാസഡറായി കാര്‍മല്‍ ജോസഫ്
ഡാലസ്:  ജപ്പാന്‍ അമേരിക്കന്‍ സൊസൈറ്റിയുടെ യങ് അംബാസഡറായി ഡാലസിലെ ഡോക്ടര്‍ ജോണ്‍ ഹോണ്‍ ഹൈ സ്‌കൂളിലെ വിദ്യാര്‍ഥിനി കാര്‍മല്‍ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു .

കാര്‍മല്‍ ജോസഫ് അടക്കം ആറു കുട്ടികളെ ജപ്പാന്‍ അമേരിക്കന്‍ സൊസൈറ്റി യങ് അംബാസ്സഡര്‍മാരായി തിരഞ്ഞെടുത്ത് 10 ദിവസം ഈ സൊസൈറ്റിയുടെ പൂര്‍ണ ചിലവില്‍ ജപ്പാന്‍ സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കുകയും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു .

ഡാലസ് ഫോര്‍ട്ട് വര്‍ത്ത് സിറ്റിഹാളില്‍ സിറ്റി മേയര്‍ കാര്‍മല്‍ ഉള്‍പ്പെടെയുള്ള കുട്ടികള്‍ക്ക് സ്വീകരണം നല്‍കി. കാര്‍മല്‍ ജോസഫ് കൈരളി യുഎസ്എയുടെ പ്രോഗ്രാം ഡയറക്ടര്‍ ജോസ് പ്ലക്കാട്ടിന്റെയും സുധയുടെയും മകളാണ്.

ജപ്പാന്‍  യങ് അംബാസഡറായി കാര്‍മല്‍ ജോസഫ്
Join WhatsApp News
Ponmelil Abraham 2016-10-27 14:05:38
Congratulations for an outstanding achievement.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക