Image

ടാവലക്‌സ് ഔട്ട്‌ലെറ്റ് തുറന്നു

Published on 14 February, 2012
ടാവലക്‌സ് ഔട്ട്‌ലെറ്റ് തുറന്നു
മനാമ: വെസ്‌റ്റേണ്‍ യൂണിയന്‍ മണി ട്രാന്‍സ്ഫര്‍ കമ്പനിയുടെ ബഹ്‌റൈനിലെ ബെസ്റ്റ് പ്രൊവൈഡര്‍ എന്ന ഖ്യാതി നേടിയ ട്രാവലക്‌സിന്റെ പുതിയ ഔട്ട്‌ലെറ്റ്, ബാബ് അല്‍ ബഹ്‌റൈനില്‍ കേരള തൊഴില്‍വകുപ്പുമന്ത്രി ഷിബു ബേബിജോണ്‍ ഉദ്ഘാടനം ചെയ്തു. 2004ല്‍ ബഹ്‌റൈനിലെ ആദ്യത്തെ ബ്രാഞ്ച് ആരംഭിച്ചതിനുശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇരുപത്തിനാല് സ്‌റ്റോറുകള്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. 
ഉപഭോക്താക്കളുടെ പിന്തുണയും അര്‍പ്പണമനോഭാവവും അവരുടെ സൗകര്യാര്‍ഥം കൂടുതല്‍ ബ്രാഞ്ചുകള്‍ തുറക്കാന്‍ കമ്പനി മാനേജ്‌മെന്റിനെ പ്രേരിപ്പിക്കുന്നതായി കമ്പനി ബഹ്‌റൈന്‍ റെമിറ്റന്‍സ് മാനേജര്‍ ബിജുജേക്കബ് അറിയിച്ചു. അയയ്ക്കുന്ന പണം നിമിഷങ്ങള്‍ക്കകം തങ്ങളുടെ ഉറ്റവരിലെത്തിക്കുന്ന സേവനത്തിലൂടെ ട്രാവലക്‌സ് ഇതിനോടകം പ്രചാരത്തിലായിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കമ്പനി ഡയറക്ടര്‍ കാഷിഫ് ഖാനും ചടങ്ങില്‍ പങ്കെടുത്തു. ഇരുപത്തിയഞ്ചു രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കമ്പനിക്ക് ആയിരക്കണക്കിന് സ്‌റ്റോറുകളും അഞ്ഞൂറോളം എ.ടി.എം. സെന്ററുകളുമുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക