Image

ദൃശ്യ ചലച്ചിത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു

Published on 14 February, 2012
ദൃശ്യ ചലച്ചിത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
അബുദാബി: കേരള സോഷ്യല്‍ സെന്റര്‍, പ്രസക്തി, നാടകസൗഹൃദം, കോലായ, ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദൃശ്യാചലച്ചിത്രോത്സത്തിന്റെ ലോഗോ പ്രകാശനം ശനിയാഴ്ച അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടന്നു. ഫിബ്രവരി 16, 17 തിയ്യതികളില്‍ നടക്കുന്ന ചലച്ചിത്രോത്സവത്തില്‍ ആഗോള തലത്തില്‍ ശ്രദ്ധ ആകര്‍ഷിച്ച അഞ്ചു സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. 

ആര്‍ട്ടിസ്റ്റ് രാജീവ് മുളകുഴ രൂപകല്‍പ്പന ചെയ്ത ലോഗോ, യു.എ.ഇ.യിലെ പ്രമുഖ സാമൂഹികസാംസ്‌കാരിക പ്രവര്‍ത്തകനായ വാസുദേവന്‍ ആയിലത്ത് പ്രകാശനം ചെയ്തു. ദൃശ്യാഫെസ്റ്റിവല്‍ ഡയറക്ടര്‍ അജി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് കെ.ബി.മുരളി ഉദ്ഘാടനം ചെയ്തു. ബ്രോഷര്‍ പ്രകാശനം കെ.എസ്.സി. ചാരിറ്റി കോഓര്‍ഡിനേറ്റര്‍ ഷെരീഫ് കാളച്ചാല്‍ നിര്‍വഹിച്ചു. പ്രസക്തി വൈസ് പ്രസിഡന്റ് ഫൈസല്‍ ബാവ, ടി. കൃഷ്ണകുമാര്‍, കഥാകൃത്ത് ഫാസില്‍, കവി അസ്‌മോ പുത്തന്‍ചിറ, റംഷീദ്, സുഭാഷ്ചന്ദ്ര, സമീര്‍ ബാബു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

ഉമ്പര്‍ട്ടോ പസോളിനിയുടെ മച്ചാന്‍ (സിംഹള), ടെന്നീസ് വില്ലെനെവെ സംവിധാനം ചെയ്ത ഇന്‍സെന്റ്‌റെസ് (അറബിക് ഫ്രഞ്ച്), ഗിരീഷ് കാസറവള്ളിയുടെ കന്നഡചിത്രം ദ്വീപ്, റഷ്യന്‍ ചലച്ചിത്രകാരന്‍ ആന്ദ്രേ സുഗിനിസ്‌തെവിന്റെ ദി റിട്ടേണ്‍ എന്നീ ഫീച്ചര്‍ ഫിലിമുകളും റോബര്‍ട്ട് എന്റിക്കോ സംവിധാനം നിര്‍വഹിച്ച ഷോര്‍ട്ട് ഫിലിം ആന്‍ ഒക്കുറന്‍സ് ഇന്‍ ഔള്‍ ക്രീക്ക് ബ്രിഡ്ജ് എന്നിവയുടെ പ്രദര്‍ശനവുമാണ് അബുദാബി കേരള കേരള സോഷ്യല്‍ സെന്ററില്‍ സൗജന്യമായി സംഘടിപ്പിച്ചിരിക്കുന്നത്. 

ദൃശ്യ ചലച്ചിത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക