Image

ആര്‍ക്കൊപ്പം അമേരിക്ക? ഏഷ്യാനെറ്റ് ന്യൂസ് സംവാദം

ഡോ: കൃഷ്ണ കിഷോര്‍ Published on 27 October, 2016
ആര്‍ക്കൊപ്പം അമേരിക്ക? ഏഷ്യാനെറ്റ് ന്യൂസ് സംവാദം
മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ഏറ്റവും വിപുലമായ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഏഷ്യാനെറ്റ് ന്യൂസ് ഒരുങ്ങുന്നു. ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുന്ന പോരാട്ടമാണ് ട്രംപും ഹില്ലരിയും തമ്മില്‍.  ഈ പോരാട്ടത്തിന്റെ സമഗ്രമായ കവറേജ് ആണ് ഏഷ്യാനെറ്റ് ന്യൂസ് പ്രേക്ഷകര്‍ക്കായി ഒരുക്കുന്നത്.
'ആര്‍ക്കൊപ്പം അമേരിക്ക' എന്ന് പേരിട്ടിരിക്കുന്ന ടോക്ക് ഷോ ഏഷ്യാനെറ്റ് ന്യൂസ് അമേരിക്കയിലെ അഞ്ചു നഗരങ്ങളില്‍ ചിത്രീകരിക്കും.

ഇതിനായി കേരളത്തിലെ ഏഷ്യാനെറ്റ് ന്യൂസ് ആസ്ഥാനത്തു നിന്ന് പ്രഗത്ഭരായ പ്രഗത്ഭരായ മാധ്യമ പ്രവര്‍ത്തകര്‍ എത്തി കഴിഞ്ഞു.   ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്ററും, കവര്‍ സ്റ്റോറി എന്ന ജനപ്രിയ പരിപാടിയുടെ അവതാരകയായ സിന്ധു സൂര്യകുമാര്‍, ചീഫ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ അടൂര്‍, ക്യാമറാമാന്‍ ദേവന്‍ മഠത്തില്‍, വീഡിയോ എഡിറ്റര്‍ ജോര്‍ജ് മുണ്ടക്കല്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് കേരളത്തില്‍ നിന്ന് എത്തിയത്. ഏഷ്യാനെറ്റ് ന്യൂസ് അമേരിക്ക ചീഫ് കറസ്പോണ്ടന്റും , അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഡോ: കൃഷ്ണ കിഷോര്‍ പരിപാടികള്‍ ക്രമീകരിക്കുന്നത്.  അമേരിക്കയില്‍ നിന്നും സാങ്കേതിക വിഭാഗത്തിന്റെ ചുമതല  ഏഷ്യാനെറ്റ് ന്യൂസ് USA ക്യാമറാമാന്‍ ഷിജോ പൗലോസിനാണ് .  സോജി കറുകയില്‍, ഷാജന്‍ ജോര്‍ജ്, ടോസിന്‍ എബ്രഹാം, സിറിയക് കുരിയന്‍, റോയ് പെരുമാട്ടി എന്നിവരും പരിപാടികള്‍ക്ക് കരുത്തു പകരുന്നു.

ടോക്ക് ഷോ ഏഷ്യാനെറ്റ് ന്യൂസില്‍ പത്തു എപ്പിസോഡുകളായി സംപ്രേഷണം ചെയ്യും.

ന്യൂ ജേര്‍സി, ഫിലാഡല്‍ഫിയ, ഡെലവെയര്‍ , വാഷിംഗ്ടണ്‍ ഡിസി , ന്യൂ യോര്‍ക്ക് എന്നിങ്ങനെ അഞ്ചു നഗരങ്ങളിലാണ് ടോക്ക് ഷോ അരങ്ങേറുക.  പങ്കെടുക്കാന്‍ ആഗ്രഹമായുള്ളവര്‍ കൃഷ്ണ കിഷോറുമായി ബന്ധപെടുക.  krishnakishore@asianetnews.in.

തിരഞ്ഞെടുപ്പ് ദിവസം ഏറ്റവും പുതിയ സാങ്കേതിക വിദ്യയുമായി ന്യൂ യോര്‍ക്കില്‍ നിന്ന് ആദ്യമായി തത്സമയ സംപ്രേഷണവും ഒരുക്കി കഴിഞ്ഞു.


ആര്‍ക്കൊപ്പം അമേരിക്ക? ഏഷ്യാനെറ്റ് ന്യൂസ് സംവാദം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക