Image

ന്യു ജെഴ്‌സിയില്‍ അപ്പാര്‍ട്ട്‌മെന്റിനുതീ പിടിച്ച് മലയാളി ശാസ്ത്രഞ്ജനും ഭാര്യയും മകളും മരിച്ചു

Published on 27 October, 2016
ന്യു ജെഴ്‌സിയില്‍ അപ്പാര്‍ട്ട്‌മെന്റിനുതീ പിടിച്ച് മലയാളി ശാസ്ത്രഞ്ജനും ഭാര്യയും മകളും മരിച്ചു
ന്യു ജെഴ്‌സി: തിങ്കളാഴ്ച രാത്രി 10 മണിക്ക് ഹിത്സ്‌ബൊറോയില്‍ അപ്പാര്‍ട്ട്മന്റ് കോംബ്ലക്‌സിനു തീ പിടിച്ച് മൂന്നംഗ മലയാളി കുടുംബം മരിച്ചു. റട്ട്‌ഗേഴ്‌സ് ശാസ്ത്രഞ്ജനായഡോ. വിനോദ് ബാബു ദാമോദരന്‍, 41, ഭാര്യ ശ്രീജ, 14 വയസുള്ള മകള്‍ ആര്‍ദ്ര  എന്നിവരാണു കൊല്ലപ്പെട്ടത്.

ചേര്‍ത്തല സ്വദേശിയാണ് ബാബു ദാമോദരന്‍. കൊളറാഡോയില്‍ നിന്നു രണ്ടു വര്‍ഷം മുന്‍പാണ് ന്യുജെഴ്‌സിയിലെത്തിയതെന്നു ബന്ന്ധുവായ അറ്റോര്‍ണി റാം ചീരത്ത് പറഞ്ഞു

ഫാം റോഡിലുള്ള ഹിത്സ്‌ബോറോ ഗാര്‍ഡന്‍ അപ്പാര്‍ട്ട്‌മെന്റ്‌സ് കോപ്ലക്‌സിലെ നാലു അപ്പാര്‍ട്ട്‌മെന്റുകള്‍ക്കു തീ പിടിച്ചു. രണ്ടാം നിലയിലാണു ബാബു ദാമോദരനും കുടുംബവും താമസിച്ചിരുന്നത്
ഒരു അപ്പാര്‍ട്ട്‌മെന്റിലെ ബെഡ് റൂമില്‍ നിന്നാണു തീ പടര്‍ന്നതെന്നു കരുതുന്നു. നോക്കി നില്‍ക്കെ തീ ആളിപ്പടരുകയായിരുന്നു. ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയും മുന്‍പ് ഒരു കുടുംബത്തെ അഗ്നി ഇല്ലാതാക്കി.
മരിച്ചവരുടേ പേരുകള്‍ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല.

ഡോ. വിനോദ് ദാമോദരന്‍ ബയോമെഡിക്കത്സ്, ബയോമെഡിക്കല്‍ പോളിമേഴ്‌സ്, മെഡിക്കല്‍ ഡിവൈസ് രംഗത്ത് ശ്രദ്ധേയമായ ഗവേഷണ നേട്ടങ്ങള്‍ കൈവരിച്ച വ്യക്തിയാണ്.ശാസ്ത്രരംഗത്തു വലിയ പ്രതീക്ഷകള്‍ ഉണര്‍ത്തിയ അദ്ധേഹത്തെയും കുടുംബത്തെയും നിമിഷങ്ങള്‍ക്കുള്ളിലാണു അഗ്നി അപഹരിച്ചത്

തന്റെ തത്വചിന്തയായി ഗാന്ധിയന്‍ ചിന്തയാണ് അദ്ധേഹം അവതരിപ്പിച്ചത്. ഗാന്ധി പറഞ്ഞ കാര്യങ്ങള്‍ അദ്ധേഹം ചൂണ്ടിക്കാട്ടുന്നു-- ലോകത്ത് ഏഴു പാപങ്ങള്‍ ഉണ്ട്. ജോലി ചെയ്യാതെ കിട്ടുന്ന സ്വത്ത്, മനസാക്ഷിക്കെതിരായ ആഹ്ലാദം, സ്വഭാവ മേന്മയില്ലാതുള്ള അറിവ്, ധാര്‍മ്മികതയില്ലാത്ത വ്യാപാരം, മനുഷ്യത്ത്വമില്ലാത്ത ശാസ്ത്രീയത, തത്വദീക്ഷയില്ലാത്ത രാഷ്ട്രീയം എന്നിവ.

അദ്ധേഹത്തിന്റെ ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങള്‍ അന്താരാഷ്ട്ര ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്
ഡോ. വിനോദിന്റെ അച്ചന്‍ ദാമോദരന്‍ മുംബയില്‍ ഉദ്യോഗസ്ഥനായിരുന്നു. പ്രായമായ അച്ചനും അമ്മയും ചേര്‍ത്തലയിലാണു. ഏക പുത്രനാണ് ഡോ. വിനോദ്.

ശ്രീജയുടെ വീട് തിരുവല്ല വളഞ്ഞവട്ടത്താണ്. അച്ചന്‍ പരേതനായ ശശിധരന്‍ നായര്‍ കസ്റ്റംസ് ഉദ്യോഗസ്ഥനായിരുന്നു. അമ്മയും അനുജത്തിയും ഉണ്ട്.

വിനോദിന്റെ ബന്ധുവായ മിനി നായര്‍ അമേരിക്കയിലുണ്ടെന്നും അവര്‍ ന്യു ജെഴ്‌സിക്കു പോന്നിട്ടുണ്ടെന്നും ശ്രീജയുടെ പേരപ്പന്‍ നാട്ടിലുള്ള എം.ജി. പദ്മനാഭന്‍ നായരുമായി ബന്ധപ്പെട്ടപ്പോള്‍ പറഞ്ഞു.
ഇത്തരമൊരു അപകടം എങ്ങനെ സംഭവിച്ചു എന്നു വിശ്വസിക്കാനാവുന്നില്ലെന്നദ്ധേഹം പറഞ്ഞു. ദുരൂഹത എന്തെങ്കിലും ഉണ്ടോ എന്നു അദ്ധേഹം ആശങ്കപ്പെടുകയും ചെയ്തു.

എന്തായാലുംഅമേരിക്കയിലേക്കു പെട്ടെന്ന് ആരെങ്കിലും വരാനാവുമോ എന്നു ഉറപ്പില്ലെന്ന് അദ്ധേഹം പറഞ്ഞു. മേല്‍ നടപടികള്‍ തീര്‍ച്ചപ്പെടുത്തിയിട്ടില്ല. ഒരു പക്ഷെ ന്യു ജെഴ്‌സിയില്‍ തന്നെ അന്ത്യകര്‍മ്മങ്ങള്‍ നടത്തുവാനും സാധ്യതയുണ്ട് 

3 killed in 2-alarm apartment fire in Hillsborough

HILLSBOROUGH - Three people were killed in an overnight apartment fire, the Somerset County Prosecutor's Office confirmed Tuesday morning.

The two-alarm fire damaged at least four apartments in one building at the Hillsborough Garden Apartments on Farm Road on Monday night. Jack Bennett, a spokesman for the Somerset County Prosecutor's Office, confirmed the fatalities.

The names of those who died are not being released until their families have been notified. An investigation into the fire is continuing on Tuesday afternoon.

The fire was reported just before 10 p.m. and appears to have started in a bedroom in a second-floor apartment before spreading to the roof.

"I talked to some people who lived in the building and they said they smelled something," said John Catlin, who lives in the building located across from the fire. "I think it was an electrical fire. I heard a small explosion and when I came out I saw flames. It happened real fast.

"I was watching the sidings of the building melt down. The fire was real intense. The flames were just shooting out."

Cira Palmera, who also lived across from the fire, said her 10-year-old daughter spotted the fire and alerted her.

"We saw the flames inside the building and then there was an explosion and the widows blew out," she said. "We heard it started in the bedroom. The police told us we might have to evacuate because it was so windy and fire ashes may blow and catch our building on fire."

While the fire was brought under control just before 11 p.m., firefighters working from a ladder truck were continuing to extinguish hot spots on the roof as of 11:15 p.m.

A number of fire engines, ladder trucks and ambulances from at least two township fire departments, as well as from surrounding communities, were at the scene, lining Farm Road and the apartment building's parking lot.

Residents and neighbors watched on as firefighters battled the fire. The corner of the second floor of the building had black scorch marks and much of the roof above had collapsed. Onlookers said flames from the fast-moving fire could be seen coming from the roof.

"There were big flames," said Aryan Shah, who lived in the building behind the fire. "I saw the roof come down."

Most of the visible fire was extinguished within a few minutes, but the fire continued to burn inside walls and the roof for more than an hour. Loud fire alarms outside the building continued to go off until PSE&G cut power to the building just after 11 p.m.

One resident of the apartment building, who declined to identify herself, said she became aware of the fire when she heard the building's alarms going off. She said she could see smoke billowing from the roof. She said she was trying to find friends to stay with overnight.

Most of the firefighters left the scene just after 1 a.m., but township police and investigators remained, and were still there early Tuesday morning, joined by the Somerset County Prosecutor's Office.

http://www.nj.com/somerset/index.ssf/2016/10/3_killed_in_2-alarm_apartment_fire_in_hillsborough.html

ന്യു ജെഴ്‌സിയില്‍ അപ്പാര്‍ട്ട്‌മെന്റിനുതീ പിടിച്ച് മലയാളി ശാസ്ത്രഞ്ജനും ഭാര്യയും മകളും മരിച്ചു
ന്യു ജെഴ്‌സിയില്‍ അപ്പാര്‍ട്ട്‌മെന്റിനുതീ പിടിച്ച് മലയാളി ശാസ്ത്രഞ്ജനും ഭാര്യയും മകളും മരിച്ചു
ന്യു ജെഴ്‌സിയില്‍ അപ്പാര്‍ട്ട്‌മെന്റിനുതീ പിടിച്ച് മലയാളി ശാസ്ത്രഞ്ജനും ഭാര്യയും മകളും മരിച്ചു
ന്യു ജെഴ്‌സിയില്‍ അപ്പാര്‍ട്ട്‌മെന്റിനുതീ പിടിച്ച് മലയാളി ശാസ്ത്രഞ്ജനും ഭാര്യയും മകളും മരിച്ചു
Join WhatsApp News
Ponmelil Abraham 2016-10-27 13:55:09
Deep condolences.
Thomas Koovalloor 2016-10-27 17:25:43
Heartfelt condolence and Prayers..
Thomas Koovalloor & family.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക