Image

കണ്ണൂര്‍ രാജന്‍ സ്മാരക മാധ്യമ അവാര്‍ഡ് സന്തോഷ് കരിമ്പുഴക്ക്

Published on 27 October, 2016
കണ്ണൂര്‍ രാജന്‍ സ്മാരക മാധ്യമ അവാര്‍ഡ് സന്തോഷ് കരിമ്പുഴക്ക്


സിഡ്‌നി: അന്തരിച്ച പ്രശസ്ത സിനിമ സംഗീത സംവിധായകന്‍ കണ്ണൂര്‍ രാജന്റെ സ്മരണാര്‍ത്ഥം നല്‍കി വരുന്ന രണ്ടാമത് കണ്ണൂര്‍ രാജന്‍ സ്മാരക മാധ്യമ അവാര്‍ഡ് സന്തോഷ് കരിമ്പുഴക്ക്. അവാര്‍ഡ് ദാന ചടങ്ങ് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഉല്‍ഘാടനം ചെയ്യും. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍ , വി.എസ്. സുനില്‍കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സിഡ്‌നിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഇന്ത്യന്‍ ടൈംസ് പത്രത്തിന്റെ എഡിറ്ററായി പ്രവര്‍ത്തിക്കുകയാണ് സന്തോഷ് കരിമ്പുഴ. കേരളത്തിലെ എല്ലാ കഥകളി കലാകാരന്മാരെയും ഉള്‍പ്പെടുത്തി തയ്യാറാക്കിയ ’കഥകളി മെസ്‌ട്രോ’ വാദ്യ കലാകാരന്മാരെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ‘വാദ്യം ശിവമയം’ മുണ്ടൂരിന്റെ കഥാവഴികള്‍ ,തീര്‍ത്ഥ യാത്ര തുടങ്ങി പത്തിലധികം ഡോക്യുമെന്ററി ഫിലിമുകള്‍ക്ക് രചനയും,സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക