Image

ഗോള്‍ഡ് കോസ്റ്റില്‍ മാതാവിന്റെ തിരുനാള്‍ സമാപിച്ചു

Published on 27 October, 2016
ഗോള്‍ഡ് കോസ്റ്റില്‍ മാതാവിന്റെ തിരുനാള്‍ സമാപിച്ചു


ഗോള്‍ഡ്‌കോസ്റ്റ്: ഗോള്‍ഡ് കോസ്റ്റ് മേരിമാതാ സീറോ മലബാര്‍ കാത്തലിക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ സേക്രട്ട് ഹാര്‍ട്ട് പള്ളിയില്‍ നടന്ന മാതാവിന്റെ തിരുനാള്‍ സമാപിച്ചു. 

പുതിയ വികാരിയായി നിയമിതനായ ഫാ. അബ്രഹാം കഴുനടിയില്‍ തിരുനാളിനു തുടക്കംകുറിച്ച് കൊടിയേറ്റു കര്‍മം നടത്തി. ഫാ. വര്‍ഗീസ് വാവോലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന അര്‍പ്പിച്ചു. ഫാ. ഫെര്‍ണാണ്ടോ വചനസന്ദേശം നല്‍കി. വി. കുര്‍ബാനയ്ക്കുശേഷം മാതവിന്റേയും വി. അല്‍ഫോന്‍സാമ്മയുടേയും തിരുസ്വരൂപം വഹിച്ച് ആഘോഷമായ പ്രദക്ഷിണവും ലദീഞ്ഞും നടന്നു. തുടര്‍ന്നു മേരിമാതാ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, ചെണ്ടമേളം എന്നിവ അരങ്ങേറി. സ്‌നേഹവിരുന്നോടെ തിരുനാളിനു സമാപനമായി. പ്രസുദേന്തിമാര്‍, തിരുനാള്‍ കമ്മിറ്റി അംഗങ്ങള്‍, പാരീഷ് കൗണ്‍സില്‍, മതാധ്യാപകര്‍ എന്നിവര്‍ തിരുനാളിനു നേതൃത്വം നല്‍കി. 

റിപ്പോര്‍ട്ട്: ചെറിയാന്‍ വേണാട്ട്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക