Image

ജ്വാല ഓസ്‌ട്രേലിയ വാര്‍ഷിക പൊതുയോഗം ചേര്‍ന്നു

Published on 29 October, 2016
ജ്വാല ഓസ്‌ട്രേലിയ വാര്‍ഷിക പൊതുയോഗം ചേര്‍ന്നു

ബ്രിസ്‌ബേന്‍: ജ്വാല ഓസ്‌ട്രേലിയയുടെ വാര്‍ഷിക പൊതുയോഗം ഒക്ടോബര്‍ 29ന് കൂപ്പേഴ്‌സ് പ്ലെയിന്‍സ് വായനശാലയില്‍ ചേര്‍ന്നു. പ്രസിഡന്റ് ലൈജു ദേവസ്യ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ജയ്‌സണ്‍ ഫ്രാന്‍സിസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് പുതിയ അംഗങ്ങളായ ജോണ്‍ ബോസ്, ജിമ്മി അരീക്കാട്ട്, സൈജന്‍ ദേവസി, നോബി അഗസ്റ്റിന്‍, ഹരികുമാര്‍, സിജു അഗസ്റ്റിന്‍, അനില്‍ കുമാരന്‍, ജേക്കബ് ചാക്കോ എന്നിവര്‍ക്ക് മെംബര്‍ഷിപ്പ് നല്‍കി സ്വീകരിച്ചു.

കേരള സമൂഹത്തില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ നടത്തിയിട്ടുള്ള ജ്വാല തുടര്‍ന്നും ഇത്തരം പ്രവര്‍ത്തങ്ങളുമായി മുന്നോട്ടു പോകുവാന്‍ യോഗത്തില്‍ തീരുമാനമായി. ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ പ്രവാസികളുടെ വിവിധ പ്രശ്‌നങ്ങളില്‍ ഇടപെടുവാനും ഭാവിയില്‍ കൂടുതല്‍ ജീവകാരുണ്യപ്രവര്‍ത്തങ്ങള്‍ നടത്തുവാനും വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് യോഗം കമ്മിറ്റിയങ്ങളോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ ബസ് െ്രെഡവര്‍ മാന്‍മീത് ശര്‍മയുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക