Image

19 മണിക്കൂറില്‍ ലക്ഷ്യം കവിഞ്ഞു. തുക സമാഹരണം നിര്‍ത്തി

Published on 29 October, 2016
19 മണിക്കൂറില്‍ ലക്ഷ്യം കവിഞ്ഞു. തുക സമാഹരണം നിര്‍ത്തി
ന്യു ജെഴ്‌സി: 15,000 ഡോളര്‍ സമാഹരിക്കണമെന്ന ലക്ഷ്യത്തോടേ തുടങ്ങി. 19 മണിക്കൂറിനുള്ളില്‍ 200 പേരില്‍ നിന്നായി 16,836 ഡോളര്‍ സമാഹരിച്ചു.
https://www.gofundme.com/vinod-damodarans-familys-funeral?ssid=786330839&pos=1

ഇതോടെ ഡോ. വിനോദ് ദാമോദരന്റെയും ഭാര്യ ശ്രീജയുടെയും പുത്രി ആര്‍ദ്രയുടേയും സംസ്‌കാര ചെലവിനുള്ള ഫണ്ടിലേക്ക്തുക സമാഹരണം നിര്‍ത്തി. ആവശ്യത്തില്‍ കൂടുതല്‍ തുക വേണ്ട എന്ന നിശ്ചയത്തിലായിരുന്നു ഫണ്ട് സമാഹരണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍.കൂടുതല്‍ തുക സമാഹരിച്ചാല്‍ അത് ആര്‍ദ്രയുടെ സ്‌കൂളില്‍ സ്‌കോളര്‍ഷിപ്പ് ആയും മറ്റും നല്‍കാമെന്നും നിര്‍ദേശമുണ്ടായി.

എന്നാല്‍ ഭാവിയില്‍ ഇത്തരം ആവശ്യങ്ങള്‍ ഉണ്ടാകാമെന്നും അതിനാല്‍ സമൂഹത്തെ കൂടുതലായി ഉപയോഗപ്പെടുത്തേണ്ടതില്ലെന്നുമായിരുന്നു തീരുമാനം.

ഫണ്ട് ക്ലോസ് ചെയ്തിട്ടുംപലര്‍ക്കും തുക നല്‍കാന്‍ താല്പര്യം. മുഖ്യധാരയില്‍ നിന്നുള്ളവരും തുക നല്‍കിയെന്നതും ഈ സംരഭത്തോടും കുടുംബത്തോടുമുള്ള താല്പര്യം വ്യക്തമാക്കുന്നു.

പെന്‍സില്വേനിയയില്‍ കോളജ് അധ്യാപകരായ മിനിനായരും ഭര്‍ത്താവ് ഡോ. മുരളി നായരും വെള്ളിയാഴ്ച പ്രോസിക്യൂട്ടര്‍ ഓഫീസിലെപേപ്പര്‍ വര്‍ക്ക് പൂര്‍ത്തിയാക്കി. മരിച്ചവരെ ഡെന്റല്‍ റിക്കാര്‍ഡ് വഴി തിരിച്ചറിഞ്ഞതായി പ്രോസിക്യൂട്ടര്‍ ഓഫീസ് അറിയിച്ചു. അവരുടെ പേരുകളും പുറത്തു വിട്ടു. ആര്‍ദ്ര പഠിച്ചിരുന്ന ഹിത്സ്‌ബൊറോ ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ കാരന്‍ ബിംഗര്‍ട്ട് ദുഖ വാര്‍ത്ത കുട്ടികളെ ആറിയിച്ചു. കുട്ടികള്‍ക്ക് കൗണ്‍സലിംഗിനു സൗകര്യം ഏര്‍പ്പെടുത്തി.

മ്രുതദേഹം ഇനിയും വിട്ടു കിട്ടിയിട്ടില്ല. മെഡിക്കല്‍ എക്‌സാമിനറുടെ ഓഫീസ് ടോക്‌സിക്കോളജി പരിശോധനയും മറ്റും തുടരുകയാണെന്നു മിനി നായര്‍ പറഞ്ഞു. മ്രുതദേഹം എന്നു വിട്ടു കിട്ടുമെന്നു തിങ്കളാഴ്ചയേ അറിയൂ. മിക്കവാറും ബുധനാഴ്ച ആകുമെന്ന സൂചനയാണു ഓഫീസില്‍ നിന്നു ലഭിച്ചതെന്നു അവര്‍ പറഞ്ഞു.

ഹിത്സ്‌ബൊറോയില്‍ ഇന്ത്യന്‍ ഫ്യൂണറല്‍ സര്‍വീസിനെ സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ ഏര്‍പ്പെടുത്തി. 15 വര്‍ഷമായി ഇന്ത്യന്‍ സംസ്‌കാര ചടങ്ങുകള്‍ അവര്‍ നടത്തുന്നു.


വിനോദിന്റെയും കുടുംബത്തിന്റേയും മരണം: വിദേശകാര്യ മന്ത്രാലയം ഇടപെടണമെന്ന് കെ.സി വേണഗോപാല്‍ എം.പി

ആലപ്പുഴ: ന്യൂജേഴ്‌സി ഹില്‍സ് ബരോവ് അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച ഡോ. വിനോദ് ബാബു ജനാര്‍ദ്ദനന്റേയും കുടുംബത്തിന്റേയും ഭൗതികശരീരം നാട്ടിലെത്തിക്കാന്‍ അടയന്തരമായി ഇടപെടണമെന്ന് ആലപ്പുഴ എം.പി കെ.സി വേണുഗോപാല്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനോട് അഭ്യര്‍ത്ഥിച്ചു.

വിദേശകാര്യമന്ത്രാലയം അമേരിക്കയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ഇതിനുള്ള പ്രവര്‍ത്തനം ഏകോപിപ്പിക്കുകയാണെന്ന് മന്ത്രാലയം എം.പിക്ക് മറുപടി നല്‍കിയിട്ടുണ്ട്. വിനോദ് ബാബുവിന്റേയും കുടുംബത്തിന്റേയും വിയോഗത്തില്‍ എം.പി അനുശോചിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക