Image

ഒരു പേരിലെന്തിരിക്കുന്നു! (നര്‍മചിന്ത: ജോണ്‍ ഇളമത)

Published on 30 October, 2016
ഒരു പേരിലെന്തിരിക്കുന്നു! (നര്‍മചിന്ത: ജോണ്‍ ഇളമത)
പണ്ടൊക്കെ എന്നു പറഞ്ഞാല്‍ എന്‍െറ കൗമാര-യുവ പ്രായങ്ങളില്‍ ''ജാതി പേരുകള്‍'' എന്നു പറഞ്ഞ് പുഛിച്ചു തള്ളാമായിരുന്നെങ്കിലും,ആ പേരിനൊക്കെ അന്തസ്സും അഭിജാത്യവുമുണ്ടായിരുന്നു, ഹിന്ദുക്കള്‍ക്ക് രാമന്‍, കൃഷ്ണന്‍, ഗൗരി,പാര്‍വതി എന്നൊക്കയും, മുസല്‍മാന്‍, മൊയ്തിന്‍, റഹ്മാന്‍, ആമീന, ഫാത്തിമ എന്നൊക്കയും നസ്രാണിക്ക് ചാക്കോ,തോമ,ലൂക്ക,മറിയാമ്മ,കുഞ്ഞമ്മ എന്നൊക്കയും
കാലം പോയി,പരിഷ്ക്കാരമേറി, ആണന്നോ, പെണ്ണന്നോ, നപുംസകമെന്നോ,വേര്‍തിരിവ് തോന്നാത്ത പേരുകള്‍, ജാതിപേരുകളെ മാറ്റി പ്രതിഷ്ക്കാനെന്നോണമെത്തി.നല്ലതു തന്നെ! പക്ഷേ ചില പേരുകള്‍ കേട്ടാല്‍ നാം ശാസംമുട്ടി ചിരിച്‌നു പോകും.ഈയിടെ ഒരു ചെറുപ്പക്കാരനെ കണ്ടുമുട്ടി,പേര് "ഷയിസ്' ഞാന്‍ പൊട്ടിച്ചിരിച്ചു പോയി. അതിനു ശേഷം പറഞ്ഞു: ഈ പേരില്‍ ജര്‍മ്മനിക്ക് പോകരുത്!

അതന്താ?
"ഷിറ്റ്'',എന്നാണതിന്‍െറ സാക്ഷാല്‍ ജര്‍മ്മന്‍ തര്‍ജ്ജിമ!.

അയ്യോ! അതു നാണക്കേടാണല്ലോ.
അതിനൊരു കാര്യം ചെയ്യ് കനേഡിയന്‍ പാസ്‌പോര്‍ട്ടെടുക്കുമ്പം ഇഷ്ടമുള്ള പേര് ചൂസ് ചെയ്യാം
വില്യം എന്നോ,വാട്‌സനെന്നോ ഒക്കെ അന്തസ്സുള്ള പേരുകള്‍.

ചേട്ടാ,ചേട്ടനിതു പറഞ്ഞപ്പഴാ ഒരു കാര്യം ഓര്‍ത്തത് എന്‍െറ ജോലി സ്ഥലത്ത് ഒരു മലയാളി ഉണ്ട്. ഇഷ്ടന്‍െറ പേര് കരുവിളാന്നാ. അയാളെക്കേറി "കുരുവില്ല, കുരുവില്ലെന്നാ ഞങ്ങടെ സൂപ്പര്‍വൈസര്‍ വെള്ളക്കാരന്‍ വിളിക്കുന്നത്, എന്തു ചെയ്‌നാം!

അതു പിന്നെ സായിപ്പിന്‍െറ ആക്‌സന്‍റു കൊണ്ടാണന്ന് കരുതാം.ചിലപ്പം എന്‍െറ വീട്ടി ചാരിറ്റിക്കാരു വിളിക്കും, അവരെന്‍െറ സ്വരം കേട്ടാ ചോദിക്കും "മേ ഐ ടോക്ക് മിസ്സിസ്സ്' കുണ്ണമ്മ കൊക്കുമൂഞ്ചിയില്‍. കറമ്പന്‍െറ ആക്‌സന്‍റല്ല,വെളുമ്പന്‍ തന്നെ. അമ്പടാ, സായിപ്പേ നീ എന്തോന്നാ വിളിച്ചേ എന്‍െറ ഭാര്യേ കേറി, കുണ്ണമ്മ കൊക്കുമൂഞ്ചിയിലെന്നോ!

സ്വന്തം ഭാര്യയായതുകൊണ്ട് എനിക്കതു കൊണ്ടു. ആകസന്‍റണെന്നു കരുതി വെറുതെ വിട്ടില്ല.
ഞന്‍ അല്ലം ശബ്ദം കൂട്ടി ചെറിയൊരാക്രോശം! യൂഹാവ് ലേണ്‍ കറക്ട് പ്രനണ്‍സിയേഷന്‍ല്‍ഹേര്‍ നെയിം ഈസ് കുഞ്ഞമ്മ കൊക്കുമൂലേയില്‍.

സായിപ്പ് ടൂണ്‍ മാറ്റി "വാട്ട് എവര്‍.....!' എന്‍െറ ഭാര്യ ലോലഹൃദയയാണ്. ചാരിറ്റീസ് കേട്ടാ അവടെ കരളലിയും,പോലീസ് അ.ോസിയേഷന്‍,റേപ്പ് അ.ോസിയേഷന്‍,ഡയബറ്റിസ്,കാന്‍സര്‍, കിഡ്‌നി,കരള്‍ എന്നൊക്കെയുള്ള സംഘടനകള്‍ക്ക് ഒരിക്കലൊരു സംഭാവന കൊടുത്താല്‍ പിന്നെ ആയുഷ്ക്കാലം കുടുങ്ങിയതു തന്നെ.മിക്കവാറും മഹിളകളെ വീഴ്ത്തിയാണ് ഈ സല്‍ക്കര്‍മ്മം നിര്‍വഹിക്കുന്നത്.എങ്കിലും സ്‌പെല്തിങ് തെറ്റാക്കി തെറിയാക്കി പുറത്തു വിട്ട അമര്‍ഷം കൊണ്ട് രൂക്ഷമായി ഞാനൊരു പച്ചക്കള്ളം പറഞ്ഞു: അവളിവിടില്ല.

ഞാനോര്‍ത്തു പേരു കാര്യത്തി ചൈനാക്കാരും,കൊറിയാക്കാരുമാ മിടക്കര്. മിക്കാറും എല്താ ചൈനാക്കാരുടെ പേരും''ലീ'ന്നാ,അതുപോലെ എല്താ കൊറിയാക്കാരുടെ പേരും "കിം'എന്നാ.ഏതുസായിപ്പിനും ഏതൊറക്കത്തിലും വിളിക്കാം.ഒരു കാര്യത്തി മാത്രമേ സായിപ്പിനു തപ്പലൊള്ളൂ. എല്ലാ "ലീ''യെ കണ്ടാലും ഒരു പോലിരിക്കും,അതുപേലെ "കിം'മ്മിന്‍െറ ഒറക്കമൊണര്‍ന്ന മൊഖോം ഒരുപോലിരിക്കും. ഇതൊക്കെ പറഞ്ഞു വല്ലൊപ്പഴാ നാട്ടിലെ പേരിടലിന്‍െറ വത്യാസം ഓര്‍ത്തത്.വീട്ടിലൊരു പെറ്റ്‌നെയിം, സ്കൂളില്‍ മറ്റൊന്ന്. സ്കൂളിലേതാണല്ലോ ഒഫിഷ്യല്‍. ഇമിഗ്രേഷന്‍ കിട്ടി ഇവിടെ (അമേരിക്ക ,കനഡ) വരുമ്പഴാ കൊഴച്ചില്‍! ഉദ്ദാഹരണം എന്‍െറ പേര് ചാക്കോ മത്തായി കൊക്കുമൂലേയില്‍.സായിപ്പെന്നെ ''ചാക്കോ'' എന്ന് നാമകരണം ചെയ്യാന്‍ തൊടങ്ങിയപ്പഴാ ഞാന്‍ ആ രഹസ്യം സായിപ്പിന് കൈമാറിയത്.

ങ്ഹാ,അതെന്‍െറ അപ്പന്‍െറ പേരാ!
അതെങ്ങനെ! സായിപ്പിന്‍െറ ജിജ്ഞാസ കലര്‍ന്ന ചോദ്യം!
ങ്ഹാ,അതാ അതിന്‍െറ ഗുട്ടന്‍സ്! ഞങ്ങടെ നാട്ടി അങ്ങനാ...ചാക്കോയുടെ മകന്‍ മത്തായി! ,വാസ്‌വത്തില്‍ അതല്ലേ അതിന്‍െറ ശരി! മെയിഡിന്‍ മെഡഗാസ്ക്കര്‍ എന്നൊക്കെ പറയും പോലെ സയിപ്പ് വീണ്ടും "വാട്ടെവര്‍'!

ഈ അടുത്ത കാലത്ത് കേരളത്തിലുണ്ടായ പേരുപരിഷ്ക്കരണ സാ്രദായത്തി,നായരേതാ ,നമ്പൂരി ഏതാ,ആശാരി ഏതാ, മൂശാരി ഏതാ എന്ന ആശയക്കുഴപ്പം നല്ലതു തന്നെ!

ഒരു സര്‍വ്വ സമുദായ മൈത്രി, ഉച്ഛനീചത്വമില്ലതെ. എന്നാല്‍ എത്ര നല്ല സുന്ദരന്‍ പേരുകള്‍ കിടക്കുമ്പോള്‍, കാലാബാധമില്ലാത്ത മതാപിതാക്കള്‍, സ്‌നേഹാധിക്യമേറുബോള്‍ ചക്കരേ,പഞ്ചാരോ!പായസമേ, പരിപ്പുവടേ എന്നൊക്കെ വിളിച്ചാലും, ആസനമ്മ, കോസനമ്മ, പാലുണ്ണി, പമ്പരവിഢി എന്നീ പേരുകള്‍ കൊടുത്ത് വിളിച്ച് ഭരത സംസ്ക്കാരത്തെ കെടുത്തരുതെന്നൊരപേക്ഷ!
Join WhatsApp News
James Mathew, Chicago 2016-10-30 11:33:42
ഷെയ്ക്കസ്ഫിയർ മുതൽ എളമത വരെ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക