Image

അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥികളുടെ സംവാദങ്ങള്‍ (ബ്ലസന്‍ ഹ്യൂസ്റ്റണ്‍)

Published on 30 October, 2016
അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥികളുടെ സംവാദങ്ങള്‍ (ബ്ലസന്‍ ഹ്യൂസ്റ്റണ്‍)
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള ഡിബേറ്റ്. മു്ന്നു ഡിബേറ്റുകള്‍ ഇതിനോടകം കഴിഞ്ഞു. ആദ്യത്തേതില്‍ ഹിലരി മിന്നിത്തിളങ്ങിയപ്പോള്‍ ട്രംപ് നഞ്ച് കഴിച്ച മീനിനെപ്പോലെയാ യി. റിപ്പബ്ലിക്കന്‍ ഡിബേറ്റില്‍ എതിരാളികളെ മലര്‍ത്തിയടിച്ച് സൂപ്പര്‍ താരമായ ട്രംപിനെയല്ല ഹിലരിയുമായുള്ള ആദ്യ ഡിബേറ്റില്‍ ജനം കണ്ടത്. അദ്ധ്യാപകന്റെ ചോദ്യത്തിന് ഉത്തരം മുട്ടി നില്‍ക്കുന്ന അല്ലെങ്കില്‍ ഉത്തരം തപ്പിനടക്കുന്ന പാവം കുട്ടിയുടെ അവസ്ഥയായിരുന്നു ട്രംപിനെ കണ്ടപ്പോള്‍ തോന്നിയത്.

എന്നാല്‍ അതില്‍ നിന്ന് ഏറെ ദൂരംപോയി അടൂത്ത ഡിബേറ്റില്‍ ട്രംപ് എന്നു തന്നെ പറയാം. പൊതുവെ ഗൗരവക്കാരനായ ട്രംപിന്റെ മുഖത്ത് ആത്മവിശ്വാസത്തിന്റെ മന്ദഹാസം ഉണ്ടായിയെന്നു പറയാം. എന്നാല്‍ ഹിലരിയുടെ മുഖത്ത് ചിരിയുണ്ടായെങ്കിലും അതിന് പ്രകാശം കുറവായിരുന്നു. സൈക്കിളില്‍ നിന്ന് വീണത് ആരെങ്കിലും കണ്ടാല്‍ ഉണ്ടാകുന്ന കുട്ടിയുടെ മുഖത്തെ ചിരിയാണ് അത് കണ്ടപ്പോള്‍ തോന്നിപ്പോയത്. പരാജയപ്പെടുമോ എന്ന ആശങ്ക മുറ്റിനില്‍ക്കുന്ന മുഖഭാവമായിരുന്നു അവരുടേതെന്ന് സംശയം കൂടാതെ പറയാം.

അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിലെ ഏറ്റവും മോശമായ ഡിബേറ്റായിരുന്നു രണ്ടാം പ്രാവശ്യം നടന്ന ഡിബേറ്റ്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ ഡിബേറ്റ് എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. അമേരിക്കയെന്ന ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ പരസപ്‌രം ചെളിവാരിയെറിഞ്ഞുകൊണ്ട് പോര്‍വിളി നടത്തിയത് അമേരിക്കന്‍ ജനത മാത്രമല്ല ലോകം മുഴുവന്‍ കാണുകയുണ്ടായി. മറ്റേതൊരു രാജ്യത്തിലെയും ദേശീയ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളോ രാഷ്ട്രീയപാര്‍ട്ടിക ളോ മുന്നണികളോ പോര്‍വിളി നടത്തിയാലും ചെളിവാരിയെറി ഞ്ഞാലും അതൊന്നും ആരും ശ്രദ്ധിക്കാറില്ല. എന്നാല്‍ കോടി ക്കണക്കിന് ആളുകളാണ് ലോ കത്തിന്റെ നാനാഭാഗങ്ങളില്‍ നി ന്ന് അമേരിക്കന്‍ പ്രസിഡന്റ് തിര ഞ്ഞെടുപ്പിലെ ഡിബേറ്റ് വീക്ഷി ക്കുന്നത്. അതുകൊണ്ടുതന്നെ ഈ ചെളിവാരിയെറിയലും പോര്‍വിളികളും ലോകം കാണുന്നു ണ്ടായിരുന്നു. അമേരിക്കയുടെ രാഷ്ട്രീയപ്രബുദ്ധത ലോകജന ത കണ്ട് അന്തംവിട്ടുപോയി.

വര്‍ക്ഷീയവാദവും നികുതിപ്പണവെട്ടിപ്പും നടത്തിയെന്ന ആരോപണവുമായി മാത്രമ ല്ല ഹിലരി ഈത്തവണ ട്രംപി നെതിരെ വന്നത് സ്ത്രീകളോ ടുള്ള അദ്ദേഹത്തിന്റെ സമീപന വും അഭിപ്രായവും സ്ത്രീകളെ അടച്ചാക്ഷേപിക്കുന്ന രീതിയാ ണെന്ന് മുഖത്തടിച്ചുകൊണ്ടാണ് വന്നത്. ട്രംപ് പ്രസിഡന്റായാല്‍ അമേരിക്കയുടെ പേരും പ്രശസ്ത്രിയുമെല്ലാം കളഞ്ഞുകുളിക്കുമെന്നാണ് അവരുടെ ആരോപണവും ആശങ്കയും.

ഹിലരിക്ക് പങ്കുള്ള ഇമെയില്‍ വിവാദത്തെക്കുറിച്ച് അന്വേഷിച്ച് അവരെ ജയിലിലടക്കാനുള്ള ശ്രമമായിരിക്കും താന്‍ പ്രസിഡന്റായാല്‍ ആദ്യം ചെയ്യുക യെന്നതാണ് ട്രംപ് അതിനു മറുപടി പറഞ്ഞത്. ഇതുകേട്ട് ഹിലരി മാത്രമല്ല അവരെ പിന്തുണയ് ക്കുന്നവരും ഒന്നു ഞെട്ടിയെന്നു തന്നെ പറയാം. ട്രംപ് വെറും വാക്ക് പറയുന്നവനല്ല പ്രസിഡന്റായാല്‍, അത് തന്നെയായിരിക്കും ചെയ്യുകയെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണം. അതു കൂടാതെ ക്ലിന്റന്‍ ഭരണകാലത്ത് നടന്ന അശ്ലീലങ്ങളും ട്രംപ് പുറത്തെടുത്ത് ഹിലരിക്കെതിരെ ആഞ്ഞടിക്കുകയുണ്ടായി.

തരംതാണരീതിയില്‍ ഇരുകൂട്ടരും അങ്ങോട്ടുമിങ്ങോട്ടും ഏറ്റുമുട്ടിയപ്പോള്‍ ജനം വിലയിരുത്തി ചക്കിക്കൊത്ത ചങ്കരന്‍ തന്നെയെന്ന്. ഇരുവരും അവരുടെ നിലവാരത്തകര്‍ച്ച പ്രകടിപ്പി ച്ചുയെന്നാണ് ജനം ഇപ്പോള്‍ വിലയിരുത്തുന്നത്. അതുകൊ ണ്ടുതന്നെ ഇരുവരേയും ഒരേ അളവില്‍ തന്നെയാണ് ജനം കാ ണുന്നതും. ഇരുവരും ആ കസേ രക്ക് യോഗ്യരല്ലെന്നു പോലും പലരും വിലയിരുത്തുകകൂടി യുണ്ടായി. പ്രതിപക്ഷ ബഹുമാനമെന്ന മര്യാദപോലും ഇരുകൂട്ടരും പാലിച്ചില്ലായെന്നതാണ് പൊതുവെയുള്ള അഭിപ്രായം. മൂന്നാംകിട രാഷ്ട്രീയക്കാരുടെ തരംതാണ കവലപ്രസംഗം പോലെ അത് തരം താണുപോയിയെന്നുപോലും വിലയിരുത്തപ്പെടുന്നുണ്ട്.

പ്രധാന വിഷയങ്ങളില്‍ നിന്നെല്ലാം ഇരുവരും വ്യതിചലിക്കുന്നതായിട്ടാണ് കാണാന്‍ കഴിഞ്ഞത്. അതില്‍ നിന്നെല്ലാം വഴുതിപോകുന്നുയെന്നു തന്നെ പറയാം. യൂണിവേഴ്‌സിറ്റി പഠന ത്തിന്റെ കാര്യം തന്നെ ഉദാഹരണമായി പറയാം. ഒരു ലക്ഷത്തി ഇരുപത്തയ്യായിരം രൂപയില്‍ താ ഴെ വാര്‍ഷിക വരുമാനമുള്ള വര്‍ക്ക് യൂണിവേഴ്‌സിറ്റി പഠനം സൗജന്യമായിരിക്കുമെന്നാണ് ഹിലരി വാഗ്ദാനം ചെയ്തത്. എവിടെ നിന്ന് അതിന് പണം കണ്ടെത്തുമെന്ന് അവര്‍ പറയുന്നില്ല. അത് ഒരു ചെറിയ തുക യോ ചെറിയ പദ്ധതിയോ അല്ല. അങ്ങനെയൊരു പദ്ധതി വന്നാല്‍ അതിന്റെ ആനുകൂല്യം പറ്റു ന്നവരാണ് ഏകദേശം നാല്‍പത്തഞ്ച് ശതമാനത്തോളം. കാരണം അത്രയും ആളുകള്‍ക്ക് ഈ പറഞ്ഞ തുകയില്‍ താഴെയാണ് വാര്‍ഷിക വരുമാനമുള്ളു. അതു കൊണ്ടുതന്നെ അങ്ങനെയൊരു വാഗ്ദാനം നല്‍കിയാല്‍ അവരെ കൈയ്യിലെടുക്കാന്‍ കഴിയുമെ ന്നാണ് ഹിലരി കരുതുന്നത്. പക്ഷെ അതിനുള്ള പണം എവിടെ നിന്നെന്ന് അവര്‍ വ്യക്തമാ ക്കുന്നില്ല. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി മത്സരത്തില്‍ ഹിലരിയുടെ മുഖ്യ എതിരാളിയായിരുന്ന സാന്‍ഡേഴ്‌സ് യൂണിവേഴ്‌സിറ്റി പഠനം പൂര്‍ണ്ണമായും സൗജ ന്യമായിരിക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. എന്നാല്‍ അതെങ്ങനെയെന്ന് അദ്ദേഹത്തോടു ചോദിച്ചപ്പോള്‍ അതിനദ്ദേഹത്തിന് ഉത്തരമില്ലായിരുന്നു. അദ്ദേഹം മത്സരത്തില്‍ നിന്ന് പുറകിലേക്ക് പോയതിന് ഒരു കാരണം അത് വെറും വാഗ്ദാനം മാത്രമാണെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ പോലും ചിന്തിച്ചുയെ ന്നതാണ് സത്യം.

എവിടെ നിന്ന് പണം കണ്ടെത്തുമെന്നുകൂടി ഹിലരി വ്യക്തമാക്കിയിരുന്നെങ്കില്‍ അത് വെറും വാഗ്ദാനമല്ലെന്നു പറയാം. വോട്ട് കിട്ടാന്‍ വേണ്ടിയുള്ള ഒരു തന്ത്രമാണോയെന്നാണ് ജനം ഇപ്പോള്‍ ചിന്തിക്കുന്നത്. ട്രംപ് അതിനെക്കുറിച്ച് അധികമൊന്നും തന്നെ പറയാത്തതുകൊണ്ട് അദ്ദേഹം പ്രസിഡന്റായി വന്നാല്‍ ഇപ്പോഴുള്ള രീതി തന്നെ തുടരുമെന്നു കരുതാം.

സ്വവര്‍ക്ഷ വിവാഹ ത്തെക്കുറിച്ചുള്ള അഭിപ്രായമാണ് മറ്റൊന്ന്. തങ്ങള്‍ പൂര്‍ണ്ണമാ യും സ്വവര്‍ക്ഷ വിവാഹത്തെ പിന്തുണയ്ക്കുന്നോയെന്ന് വ്യക്തമായി പറയുന്നില്ല. ജോണ്‍ കെറി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചപ്പോള്‍ അദ്ദേഹത്തെ കുഴപ്പിച്ച രണ്ട് വിഷയങ്ങളായിരുന്നു സ്വവര്‍ക്ഷ വിവാഹത്തെക്കുറിച്ചും ഗര്‍ഭഛിദ്രത്തെക്കുറിച്ചുമുള്ളവ. കത്തോലിക്കാസഭ ശക്തമായി എതിര്‍ത്തിരുന്ന രണ്ട് വിഷയങ്ങളായിരുന്നു ഇവ രണ്ടും. കത്തോ ലിക്കാ സഭാംഗമായ അദ്ദേഹത്തോട് ഇതില്‍ എന്തു നിലപാടെടുക്കുമെന്ന ചോദ്യത്തിന് അദ്ദേഹം അതിനെ പിന്തുണയ്ക്കുന്നുയെന്ന് പറഞ്ഞപ്പോള്‍ യാഥാ സ്ഥിതികരും അമേരിക്കയിലെ സഭാവിശ്വാസികളില്‍ ഭൂരിഭാഗവും എതിര്‍ത്തുകൊണ്ട് രംഗത്തുവരികയുണ്ടായി. കെറിയുടെ പരാജയത്തിന്റെ ഒരു കാരണമ തായിരുന്നുയെന്നാണ് പറയപ്പെടുന്നത്. സ്വവര്‍ക്ഷ വിവാഹ ത്തെക്കുറിച്ചുള്ള നിലപാട് ഹി ലരി മാറ്റി പറയുന്നുയെന്നതാണ് ഏറെ രസകരം. ഒരിക്കല്‍ അതിനെ പിന്തുണച്ചപ്പോള്‍ പിന്നീട് അതിനെ എതിര്‍ത്തുയെന്നാണ് സോഷ്യല്‍ മീഡിയായില്‍ക്കൂടി വീഡിയോ സഹിതം പുറത്തുവിട്ടിരിക്കുന്നത്.

ഹിലരി ഇങ്ങനെ മാറ്റി പറയുന്നതിന്റെ ഉദ്ദേശം എതിര്‍ക്കുന്നവരുടേയും പിന്തുണയ് ക്കുന്ന വരുടേയും വോട്ട് ലക്ഷ്യ മാക്കിയാണെന്ന് വ്യക്തമാണ്. ഈ വിഷയത്തില്‍ തന്ത്രപരമായ ഒരു വഴുതിപോക്ക് അതാണെ ങ്കിലും ഒരിക്കല്‍ എടുത്ത നില പാടില്‍ തന്നെ ഉറച്ചു നില്‍ക്കുന്ന വ്യക്തിയല്ല ഹിലരിയെന്ന് ജനം വിലയിരുത്തിക്കഴിഞ്ഞു. ഇത് എത്രമാത്രം ദോഷം ചെയ്യുമെന്ന് കണ്ടറിയേണ്ടിരിക്കുന്നു.

അനധികൃത കുടിയേറ്റം തടയാന്‍ ശക്തമായ നിയമം കൊണ്ടുവരുമെന്ന് ട്രംപ് പറയുന്നു. ഒപ്പം മെക്‌സിക്കോ അതിര്‍ത്തിയില്‍ വന്‍മതില്‍ പണിയുമെന്നും. അനധികൃത കുടിയേറ്റത്തിന്റെ സൃഷ്ടാക്കള്‍ ട്രംപിനും അവര്‍ക്കുമറിയാം. അനധികൃത കുടിയേറ്റം നിയന്ത്രിച്ചാല്‍ അതി ല്‍ നഷ്ടം വരുന്നത് കോടികളാ ണ് ഇവര്‍ക്ക്. നാമമാത്രമായ തുക ശമ്പളമായി നല്‍കി അനധി കൃത കുടിയേറ്റക്കാരെക്കൊണ്ട് പണിയെടുപ്പിച്ച് കോടികള്‍ സ മ്പാദിക്കുന്നവര്‍ അതിനു തടയി ടാന്‍ വരുന്നതാരായാലും എതി ര്‍ക്കും. അവര്‍ അതു മുന്നില്‍ കണ്ടുകൊണ്ട് പണി തുടങ്ങി. ട്രംപിനുള്ള പിന്തുണ സ്വന്തം തട്ട കത്തില്‍ നിന്നു തന്നെ പലരേയുംകൊണ്ട് പിന്‍വലിപ്പിക്കാനുള്ള ശ്രമം അതിന്റെ ഭാഗമായാ ണോ. ട്രംപും പറയുന്നപോലെ നടക്കുകയെന്നത് അത്ര എളുപ്പ മുള്ള കാര്യമല്ല. അതിന് ഒട്ടേറെ ബുദ്ധിമുട്ടേണ്ടിവരും. അധികാര ത്തിനു പുറത്തുവച്ച് എന്തും വീമ്പിളക്കാന്‍ കഴിയും. അതിനകത്തു കയറിയാല്‍ പലരുടേയും ചങ്ങലകൊണ്ട് ആ കസേരയിലിരുത്തി മുറുക്കിയിരിക്കും. പിന്നെ അനങ്ങണമെങ്കില്‍ അവര്‍ അയച്ചെങ്കിലെ സാധിക്കൂ. അതാണ് ചരിത്രം കാണിക്കുന്നത്.

പ്രഖ്യാപനം നടത്തുന്നതിലും വാക്കുകള്‍ മാറ്റി പറയുന്നതിലും ഇരുവരും ഒരു മനസ്സാണ്. വാക്കുകള്‍ മാറ്റി പറയുന്ന വ്യക്തിക്ക് ശക്തമായ തീരുമാനമെടുക്കാന്‍ കഴിയും. വെട്ടൊന്ന് മുറി രണ്ട് എന്ന രീതിയില്‍ ഒരു ഭരണാധികാരിക്ക് നിലനില്‍ക്കാന്‍ കഴിയുമോ ഇതാണ് എതിര്‍ക്കുന്നവരുടേയും പിന്തുണയ്ക്കുന്നവരുടേയും ചോദ്യം. കാതലായ കാര്യങ്ങള്‍ മറന്ന് വോട്ട് മാത്രം ലക്ഷ്യമാക്കിയുള്ള പ്രഖ്യാപനങ്ങള്‍ മാത്രമാണ് ഇരുവരും നടത്തുന്നതെന്ന് അവരുടെ പ്രകടനം വിലയിരുത്തുന്നവര്‍ക്ക് മനസ്സിലാക്കാം. സ്ത്രീ വിഷയവും സ്ത്രീ അധിക്ഷേപിക്കലും വര്‍ണ്ണ വിവേചനവുമായി ഒരുവശത്തും, ദേശീയ സുരക്ഷിതത്വ വീഴ്ചയും സ്വന്തം നിലനില്‍പിനായി ഭരണം ഉപയോഗിച്ചതും മറുവശത്തുമായ കേവ ലം നാലാംകിട രാഷ്ട്രീയം അ താണ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കാണാന്‍ കഴിയുന്നത്. അതായിരുന്നോ ക ഴിഞ്ഞകാലങ്ങളിലെ അമേരിക്കന്‍ തിരഞ്ഞെടുപ്പ്. അത് ചിന്തിച്ചാല്‍ അമേരിക്കയെ മങ്ങലേല്‍പ്പിക്കുന്നു ഇപ്പോഴത്തെ തിരഞ്ഞെടുപ്പ്.

ഒരു കാര്യത്തില്‍ ട്രംപിന് ആശ്വസിക്കാം. തന്റെ പാര്‍ട്ടി നേതാക്കന്മാര്‍ തന്നെ തള്ളി പ്പറഞ്ഞാലും ലോകനേതാക്കള്‍ തന്നോടൊപ്പമുണ്ടെന്ന്. ട്രംപിനെ വിജയിപ്പിക്കുക അല്ലെങ്കില്‍ യുദ്ധത്തിന് തയ്യാറാകുക റഷ്യന്‍ പ്രസിഡന്റിന്റെ വാക്കുകളാണതിന് ഉദാഹരണം.

ബ്ലസന്‍ ഹ്യൂസ്റ്റണ്‍ (blessonhousto@gmail.com )
അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥികളുടെ സംവാദങ്ങള്‍ (ബ്ലസന്‍ ഹ്യൂസ്റ്റണ്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക