Image

അള്‍ത്താരയിലെ വാനമ്പാടി- സണ്ണി മാമ്പിള്ളി

സണ്ണി മാമ്പിള്ളി Published on 31 October, 2016
അള്‍ത്താരയിലെ വാനമ്പാടി- സണ്ണി മാമ്പിള്ളി
ന്യൂജേഴ്‌സി: സംഗീതത്തേയും സാഹിത്യത്തേയും സമന്വയിപ്പിച്ച്, കലയുടെ സൃഷ്ടാവായ ജഗദീശ്വരനിലേക്ക് സര്‍വ്വരേയും അടപ്പിക്കുവാന്‍, തനിക്ക് ദൈവം നല്‍കിയ കലാതാലന്തുകളെ പൂര്‍ണ്ണമായും ഉപയോഗിച്ച പുണ്യപുരുഷന്‍ അള്‍ത്താരയിലെ വാനമ്പാടി ഫാ.ആബേയില്‍ സംഗീത നഭസ്സില്‍ നിന്നും മറഞ്ഞു പോയിട്ട് 15 വര്‍ഷം തികയുകയാണ്.

രണ്ടാം വത്തിക്കാന്‍ സൂനഹദോസിനു ശേഷം കത്തോലിക്കാസഭയില്‍ ആഗോളതലത്തില്‍ വലിയൊരു മാറ്റത്തിന് നാന്ദി കുറിച്ചു. ഈ മാറ്റത്തിന്റെ അലയടികള്‍ കേരളസഭയിലും അനുഭവപ്പെട്ടു. ഓരോരോ പ്രദേശത്തിന്റേയും ആത്മീയ കര്‍മ്മങ്ങള്‍ അതാതു ഭാഷയിലാക്കണമെന്ന സുനഹദോസിന്റെ നിര്‍ദ്ദേശമനുസരിച്ച് അന്നത്തെ ആര്‍ച്ച് ബിഷപ്പായിരുന്ന കാര്‍ഡിനല്‍ പറേക്കാട്ടില്‍ തിരുമേനി, ഈ ജോലി ചെയ്യാനായി ആബേലച്ചനോടാവശ്യപ്പെട്ടു.

1965 ല്‍ ആബേലച്ചന്‍ സീറോമലബാര്‍ സഭയുടെ കുര്‍ബ്ബാനക്രമം മലയാളത്തിലാക്കി. അതുവരെ ഭാഷ അറിയാതെ സുറിയാനി ഭാഷയില്‍ അര്‍പ്പിച്ചിരുന്ന വി. ബലി, മലയാളത്തിലാക്കിയപ്പോള്‍ കുര്‍ബ്ബാനയില്‍ സജീവമായി പങ്കെടുക്കാന്‍ വിശ്വാസികള്‍ക്ക് കഴിഞ്ഞു. അതൊരു ആത്മീയ നവോത്താനത്തിന് വഴി തെളിച്ചു.

ആയൂര്‍വ്വേദ വൈദ്യനായ പെരിയപ്പുറത്ത് മാത്തന്‍ വൈദ്യന്റേയും ഏലിയുടേയും അഞ്ചാമത്തെ മകനായ മാത്യു എന്ന ഫാ.ആബേല്‍ മുളക്കുളം പ്രൈമറി സ്‌ക്കൂളിലെ പഠനം പൂര്‍ത്തിയാക്കി മാന്നാനം സെന്റ് എഫ്രേമില്‍ ഹൈസ്‌ക്കൂളില്‍ നിന്ന് സ്‌ക്കൂളില്‍ പഠിച്ചു കൊണ്ടിരുന്നപ്പോള്‍ അര്‍ത്ഥം അനര്‍ത്ഥം മൂലം എന്ന ബൈബിള്‍ കഥയെഴുതുകയും അത് മാന്നാനത്ത് നിന്ന് പ്രസിദ്ധീകരിക്കുന്ന 'കര്‍മ്മല കുസുമം' മാസികയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

1951 ല്‍ അദ്ദേഹം വൈദീകപഠനം പൂര്‍ത്തിയാക്കി. സഭാധികാരികളുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം ഏതാനും സുറിയാനി ഗാനങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. 1951- ല്‍ റോമില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ഡോക്ട്രേറ്റ് ബിരുദമെടുത്തശേഷം, ദീപിക പത്രത്തിന്റെ അസ്സിസ്റ്റന്റ് മാനേജരായി  ജോലി നോക്കി. കൊച്ചേട്ടന്‍ എന്ന തൂലികാനാമം സ്വീകരിച്ച് കുട്ടികള്‍ക്ക് കുട്ടികളുടെ ദീപിക എന്ന പ്രസിദ്ധീകരണം ഇറക്കി പ്രശസ്തി നേടി.

1969- ല്‍ കൊച്ചിയിലുള്ള ബ്രോഡ് വെയില്‍ 'ക്രിസ്റ്റിയന്‍ ആര്‍ട്‌സ് ക്ലബ്' എന്ന കലസംഘടന തുടങ്ങി പിന്നീടത് കലാഭവന്‍ എന്ന പേരിലാക്കി. 1974-ല്‍ കര്‍ദ്ദിനാള്‍ പാറേക്കാട്ടില്‍ തിരുമേനി, രൂപതയുടെ 11 സെന്റ് സ്ഥലം നല്‍കി അദ്ദേഹം തന്നെ കല്ലിടുകയും പിന്നീടത് കലാഭവന്‍ എന്ന വലിയൊരു പ്രസ്ഥാനമായി വളരുന്നു.

1981 ല്‍ മിമിക്‌സ് പരേഡ് എന്ന കോമഡി ഷോ ലോകമെങ്ങും അവതരിപ്പിച്ച് പ്രശസ്തി നേടി. സഹായിയായി കൂടെയുണ്ടായിരുന്ന ചെറുപ്പക്കാരനോട് ചോദിച്ചു. നിനക്ക് മരണത്തെ പേടിയുണ്ടോ.(ഉണ്ട്) എങ്കില്‍ ഞാന്‍ നിന്നെ ഒന്ന് പേടിപ്പിച്ചോട്ടെ.സ്വതസിദ്ധമായ ചെറുപുഞ്ചിരിയോടെ കിടക്കിയിലേക്ക് ചാഞ്ഞ കലയുടെ കുലഗുരു അനന്തനിദ്രയെ പ്രാപിക്കുകയായിരുന്നു.

ആബേലച്ചന് മരണമില്ല. ഇന്നും അനേകായിരങ്ങള്‍ക്ക് ആത്മീയ ഉണര്‍വ്വേകുന്ന തന്റെ ഗാനങ്ങളിലൂടെ ആബേലച്ചനിന്നും ജീവിക്കുന്നു.

അള്‍ത്താരയിലെ വാനമ്പാടി- സണ്ണി മാമ്പിള്ളിഅള്‍ത്താരയിലെ വാനമ്പാടി- സണ്ണി മാമ്പിള്ളിഅള്‍ത്താരയിലെ വാനമ്പാടി- സണ്ണി മാമ്പിള്ളി
Join WhatsApp News
Simon 2016-10-31 17:20:56
ഫാദർ ആബേലിനെ അൾത്താരയിലെ വാനമ്പാടിയായി ലേഖകൻ വാഴ്ത്തിയിരിക്കുന്നു. അദ്ദേഹം സംഗീത രചയിതാവായിരുന്നു. പേരും പ്രസിദ്ധിയും നേടിയിട്ടുണ്ട്. കലാ നിലയത്തിന്റെ സ്ഥാപകനായിരുന്നു. അവിടെനിന്നും ഉയർന്നുവന്ന പലരും കലാ ലോകത്ത് പ്രസിദ്ധി നേടിയിട്ടുണ്ട്. ശരി തന്നെ. കഴിവുകളെയും മാനിക്കുന്നു. അദ്ദേഹത്തിൻറെ ഗ്രൂപ്പിൽ കൂടി അമേരിക്കയിൽ വന്നുപെട്ടവർ ഒളിച്ചു ചാടി ഇവിടെയുള്ള ഇന്ത്യൻ റസ്റ്റോറന്റുകളിൽ പണിയെടുത്തവരായ പലരെയും അറിയാം. പക്ഷെ അദ്ദേഹം ഒരു പാട്ടുകാരനെന്ന കാര്യം അറിയില്ലായിരുന്നു. ഏതെങ്കിലും സ്റ്റേജിൽ പാടിയതായിട്ടും അറിവില്ല. പിന്നെ 'വാനമ്പാടി'യെന്നത് സ്ത്രീലിംഗമാണ്. പുരുഷന്മാർക്ക് വാനമ്പാടിയെന്നു പറയില്ല. സംശയമുണ്ടെങ്കിൽ വൈക്കോപിഡിയാ പരിശോധിക്കുക. പുണ്യചരിതനെന്ന വിശേഷണങ്ങൾ അദ്ദേഹത്തിന് യോജിക്കുമോയെന്നറിയില്ല. മിക്ക രൂപതാ മെത്രാന്മാരും അൾത്താരയിൽ പാടിക്കൊണ്ടിരുന്ന അദ്ദേഹത്തിന്റെ പാട്ടുകൾ നിർത്തിയെന്നാണ് അറിവ്. അദ്ദേഹത്തെ വിശുദ്ധനാക്കുന്നതിനു മുമ്പ് ദീപിക ബാല ജനസഖ്യത്തിൽ നിന്ന് കൊച്ചേട്ടൻ സ്ഥാനത്തുനിന്നും പുറത്താക്കിയ കാര്യവും ശ്രദ്ധയിൽ കൊണ്ടുവരുന്നത് നന്നായിരിക്കും. കഥകളേറെയുണ്ട്. . അക്കാര്യമൊക്കെ പഴയ കഥ. ആവർത്തിക്കുന്നില്ല. ലേഖകൻ അദ്ദേഹത്തെപ്പറ്റി കാര്യമായി ഗവേഷണം നടത്തിയില്ലെന്നും മനസിലാക്കുന്നു. 
Jyothi 2016-10-31 23:53:13
മനുഷ്യ മനസ്സിനെ ഇത്രയേറെ സ്വാധീനിക്കുന്ന ക്രിസ്തീയ ഗാനങ്ങൾ നൽകിയ ആബേലച്ചന് പ്രണാമം . ദൈവമേ നിൻ ഗേഹം എത്ര മോഹനം, പാവനാത്മാവേ , 
തുടങ്ങി ഇന്നും ഹൃദയ സ്പര്ശിയായി ജനം ലാളിക്കുന്ന ഗാഗുൽത്താ മലയിൽ നിന്നും തുടങ്ങുന്ന കുരിശിന്റെ വഴിയും  നൽകിയ അതുല്യ പ്രതിഭ .
ആരൊക്കെ എവിടെ നിന്നൊക്കെ പുറത്താക്കിയാലും മനുഷ്യന്റെ മനസ്സുകളിൽ കയറി പ്രതിഭയെ പുറത്താക്കാൻ ആർക്കും ആവില്ലലോ .
Ponmelil Abraham 2016-11-01 03:53:39
Adaranjalikal for a legend.
simon 2016-11-01 06:34:41
തീർച്ചയായും ഫാദർ ആബേൽ ഒരു ലെജൻഡറി തന്നെ. അത് എങ്ങനെയെന്ന് അദ്ദേഹത്തെ കാണുന്നവരുടെ മനോധർമ്മം അനുസരിച്ചിരിക്കും. ഞാൻ അദ്ദേഹത്തിൻറെ ഭൂതകാല ചരിത്രമൊന്നും ഇവിടെ ചികയുന്നില്ല. നാളത്തെ അൾത്താരയിൽ കയറാൻ പോവുന്ന വിശുദ്ധനാണദ്ദേഹം. തെളിവുകൾ അനുകൂലമാവാൻ ഇന്നത്തെ തലമുറകൾ കൂടി കടന്നുപോവണം. അൾത്താരയിൽ അവശേഷിക്കുന്ന പാട്ടുകൾ മാത്രം മതിയാകും അദ്ദേഹത്തിന് വിശുദ്ധ പട്ടം കൊടുക്കാൻ. വേലി തന്നെ വിളവ് തിന്നാൽ എന്ത് ചെയ്യും. ഇന്ന് പള്ളികളിൽ ആരും ആ പാട്ടു പാടാറില്ല. കാരണവും വ്യക്തമാണ്. 

അവസാനമായി ആബേൽ അമേരിക്കയിൽ വന്നത് കലാനിലയം സ്‌കൂളിനുവേണ്ടി  ഇൻവെസ്റ്റ്മെന്റായി അമേരിക്കൻ മലയാളികളിൽ നിന്നും പണം ശേഖരിക്കാനായിരുന്നു. ആ പണം തിരികെ കിട്ടുവാൻ പലരും രണ്ടുമൂന്നു വർഷങ്ങളോളം പെടാപാട് പെടുന്നത് കണ്ടു. അമേരിക്കൻ മലയാളികൾ ആ പണം തിരികെ മേടിച്ച് പ്രശ്നങ്ങൾ തീർത്തെന്നു തോന്നുന്നു. 

കലാകാരന്മാരെ നാം തീർച്ചയായും ആദരിക്കണം. അവർ പാടിയ പാട്ടുകൾ ഒരിക്കലും മനസ്സിൽനിന്നും മാഞ്ഞു പോവില്ല. പ്രസിദ്ധ പാട്ടുകാരൻ തൃശൂർ പൂമംഗലംകാരൻ ഫാദർ എഡ്വിനും (Father Edwin Figarez) ഇതുപോലെ ഒരിക്കൽ വിശുദ്ധ പദം അലങ്കരിക്കുമെന്നതിൽ സംശയമില്ല. 41 വയസുള്ള അദ്ദേഹവും വലിയൊരു സംഗീത സാമ്രാട്ടാണ്. കൂടുതൽ വിവരങ്ങൾക്ക് ഗൂഗിളിൽ തെരഞ്ഞാൽ കണ്ടെത്താനാവും. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക