Image

ഡോ: വിനോദ് ദാമോദരന്‍; അകാലത്തില്‍ പൊലിഞ്ഞ ശാസ്ത്ര പ്രതിഭ

അനില്‍ പെണ്ണുക്കര Published on 31 October, 2016
ഡോ: വിനോദ് ദാമോദരന്‍; അകാലത്തില്‍ പൊലിഞ്ഞ ശാസ്ത്ര പ്രതിഭ
ന്യൂ ജേഴ്‌സിയിലെ അഗ്‌നിബാധയില്‍ കൊല്ലപ്പെട്ട ഡോ: വിനോദ് ദാമോദരന്‍ ശാസ്ത്രലോകത്തിന് നിരവധി സംഭാവനകള്‍ നല്‍കിയശാസ്ത്ര പ്രതിഭകളില്‍ ഒരാളായിരുന്നു. ന്യൂ ജേഴ്‌സി സെന്റര്‍ ഫോര്‍ ബയോ മെറ്റീരിയല്‍സിലെ ശാസ്ത്രജ്ഞന്‍ ആയിരുന്ന ഡോ: വിനോദ് ദാമോദരന്റെ പ്രവര്‍ത്തനങ്ങള്‍ ബയോമെഡിക്കത്സ്, ബയോമെഡിക്കല്‍ പോളിമേഴ്‌സ്, മെഡിക്കല്‍ ഡിവൈസ്  രംഗത്തായിരുന്നു.

ജൈവവസ്തുക്കളുടെ രാസക്രമീകരണങ്ങളെക്കുറിച്ച് വലിയ പഠനങ്ങള്‍ നടക്കുന്ന കാലത്ത് ഡോ: വിനോദിന്റെ  സംഭാവനകള്‍ ശാസ്ത്ര ലോകത്തിനു വലിയ മുതല്‍ക്കൂട്ടായിരുന്നു.

ജീവന്‍ നിലനിര്‍ത്തുന്നതിന് രാസവസ്തുക്കള്‍ തുടര്‍ച്ചയായി മാറ്റത്തിന് വിധേയമായി മറ്റു രാസവസ്തുക്കളായി മാറിക്കൊണ്ടിരിക്കുന്നു. ഈ രാസവസ്തുക്കളെക്കുറിച്ചും അവയുടെ രാസമാറ്റങ്ങളെക്കുറിച്ചും ഉള്ള പഠനങ്ങള്‍ ആയിരുന്നു അദ്ദേഹത്തിന്റേത്.

ബൈയോ മെഡിക്കല്‍ രംഗത്തെ കണ്ടുപിടിത്തങ്ങള്‍ പ്രധാനമായും നിരവധി ജീവന്‍ രക്ഷാ ഔഷധങ്ങളുടെ വികാസത്തിന് വഴിതെളിച്ചിട്ടുണ്ട്. അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി പ്രസിദ്ധീകരിക്കുന്ന ജേര്ണലുക
ള്‍ ഡോ: വിനോദ് ദാമോദരന്റെ ലേഖനങ്ങള്‍ കൊണ്ട് സമ്പുഷ്ടമായിരുന്നു. നുറിലധികം പ്രബന്ധങ്ങള്‍ ശാസ്ത്ര ലോകത്തിനു സംഭാവന ചെയ്ത ഡോ: വിനോദ് ദാമോദരന്‍ തന്റെ പുതിയ പ്രവര്‍ത്തനങ്ങളുടെ തയാറെടുപ്പുകളിലാണ് വിട്ടു പിരിഞ്ഞു പോയത്.

ജൈവരസതന്ത്രം പ്രധാന പഠന മേഖല ആയിരുന്നു എങ്കിലും അതുമായി ബന്ധപ്പെട്ട ക്രിസ്റ്റല്‍ രസതന്ത്രം , ഭക്ഷ്യരസതന്ത്രം, ഭൂരസതന്ത്രം , പദാര്‍ത്ഥശാസ്ത്രം , തന്മാത്രാ രസതന്ത്രം, പ്രകാശരസതന്ത്രം ,റേഡിയോ രസതന്ത്രം, ത്രിമാന രസതന്ത്രം , സര്‍ഫസ് രസതന്ത്രം, തുടങ്ങിയവയെ കുറിച്ചുമുള്ള ഗവേഷണത്തിലായിരുന്നു അദ്ദേഹം.

പദാര്‍ത്ഥങ്ങളെ അണുതലത്തില്‍ മുതല്‍ വന്‍ തന്മാത്രാ തലത്തില്‍ വരെ കണക്കിലെടുക്കുകയും അവ തമ്മിലുള്ള പ്രതിപ്രവര്‍ത്തനങ്ങള്‍, അതു മൂലമുണ്ടാകുന്ന മാറ്റങ്ങള്‍, ഈ പ്രവര്‍ത്തന സമയത്ത് വസ്തുവിലടങ്ങിയിരിക്കുന്ന ഊര്‍ജ്ജത്തിലും, എന്‍ട്രോപ്പിയിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ രസതന്ത്രത്തിന്റെ പരിധിയില്‍ വരുന്നുണ്ട് . കൂടാതെ ഇവയുടെ ഘടന, ഘടകങ്ങള്‍, ഗുണങ്ങള്‍, ദൈനംദിന ജീവിതത്തില്‍ കാണപ്പെടുന്ന വിവിധ വസ്തുക്കളായി രൂപാന്തരം പ്രാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയൊക്കെ അദ്ദേഹത്തിന്റെ പഠനത്തിലെ വിഷയങ്ങളായിരുന്നു.

ആധുനിക യുഗത്തില്‍ രസതന്ത്ര വ്യവസായത്തിനു ഒരു സുപ്രധാന പങ്കുവഹിക്കുന്നുണ്ട് എന്ന അദ്ദേഹത്തിന്റെ പഠനവും ശ്രദ്ധേയമാണ് അഗോള സാമ്പത്തിക വ്യവസ്ഥയില്‍. ആഗോളതലത്തില്‍ ലോകത്തിലെ പ്രധാനപ്പെട്ട അമ്പത് കെമിക്കല്‍ കമ്പനികള്‍ ചേര്‍ന്ന് ഏതാണ്ട് 897 ബില്ല്യണ്‍ യു.എസ് ഡോളറിന്റെ ലാഭം ഉണ്ടാക്കുന്നു പ്രതി വര്ഷം എന്ന് കൂടി കണക്കിലെടുക്കുമ്പോള്‍ ഈ രംഗത്തെ ഗവേഷകരുടെ പ്രാധാന്യം നാം ശ്രദ്ധിക്കേണ്ടതാണ്.

അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി, അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ന്യൂറോ കെമിസ് ട്രി, കെമിക്കല്‍ ഇന്‍സ്ടിറ്റിയൂട്ട് ഓഫ് ക്യാനഡ, കെമിക്കല്‍ സൊസൈറ്റി ഓഫ് പെറു, ഇന്റര്‍ നാഷണല്‍ യൂണിയന്‍ ഫോര്‍ പ്യുര്‍ ആന്റ് അപ്ലൈഡ് കെമിസ് ട്രി, റോയല്‍ ആസ്‌ട്രേലിയന്‍ കെമിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, റോയല്‍ നെതര്‍ലാന്റ് കെമിക്കല്‍ സൊസൈറ്റി, റോയല്‍ സൊസൈറ്റി ഓഫ് കെമിസ് ട്രി, സൊസൈറ്റി ഓഫ് കെമിക്കല്‍ ഇന്‍ഡസ്ട്രി എന്നീ സ്ഥാപനങ്ങളുമായി നിരന്തരം ബന്ധങ്ങള്‍ വച്ചുപുലര്‍ത്തിയിരുന്നു ഡോ: വിനോദ് ദാമോദരന്റെ അകാല നിര്യാണം രസതന്ത്ര ശാസ്ത്ര ശാഖയ്ക്കും ,ഭാരതത്തിനും വിശിഷ്യാ മലയാളി സമൂഹത്തിനും വലിയ നഷ്ടമാണ് വരുത്തിയത്.
ഡോ: വിനോദ് ദാമോദരന്‍; അകാലത്തില്‍ പൊലിഞ്ഞ ശാസ്ത്ര പ്രതിഭ ഡോ: വിനോദ് ദാമോദരന്‍; അകാലത്തില്‍ പൊലിഞ്ഞ ശാസ്ത്ര പ്രതിഭ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക