Image

ഒഹാവോയില്‍ ശക്തമായ നാഫ്റ്റ വിരോധം(ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 31 October, 2016
ഒഹാവോയില്‍ ശക്തമായ നാഫ്റ്റ വിരോധം(ഏബ്രഹാം തോമസ്)
സ്വാന്‍ടന്‍, ഒഹായോ, യന്ത്രത്തൊഴിലാളി മേഖലാ സംസ്ഥാനമായ ഒഹായോവില്‍ അടിയൊഴുക്കുകള്‍ ശക്തമാണ്. സാധാരണയായി മാറി മറിയുന്ന സ്വഭാവമുള്ള സംസ്ഥാനം ഇത്തവണയും ചാഞ്ചാട്ടസ്വഭാവം പ്രകടിപ്പിക്കുന്നു എന്നായിരുന്നു തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ റിപ്പബ്ലിക്കന്‍ ചായ് വ് വീണ്ടും പ്രത്യക്ഷമാവുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഹിലരി ഫോര്‍ പ്രിസണ്‍ എന്നാഹ്വാനം ചെയ്യുന്ന ടീഷര്‍ട്ടുകള്‍ പരസ്യമായി ധരിച്ച് രാഷ്ട്രീയ ചായ്‌വ് വ്യക്തമാക്കുന്നു.

ബ്ലൂ കോളര്‍ വോട്ടര്‍മാര്‍ ക്ഷുഭിതരാണ്. അവരില്‍ ഭൂരിഭാഗവും നാഫ്റ്റയെ പഴിക്കുന്നു. ജോര്‍ജ് ബുഷ് സീനിയറിന്റെ കാലത്ത് കൂടിയാലോചനകള്‍ ആരംഭിക്കുകയും ബില്‍ക്ലിന്റന്റെ കാലത്ത് നടപ്പിലാവുകയും ചെയ്ത നോര്‍ത്ത് അമേരിക്കന്‍ ഫ്രീ ടേഡ് അഗ്രിമെന്റ് അയയ്ക്കുവാന്‍ കാരണമായി എന്ന് പലരും വിശ്വസിക്കുന്നു. കുടിയേറ്റ വിരുദ്ധ വികാരവും ഇവിടെ ശക്തമാണ്. വ്യവസായ രംഗത്തെ പ്രതിസന്ധിയെക്കുറിച്ചും ജനങ്ങള്‍ ഉത്കണ്ഠാകുലരാണ്. ആരും സാമ്പത്തികാവസ്ഥയില്‍ തൃപ്തരല്ല. വേതനം വീണ്ടും വീണ്ടും കുറയുന്നതിന് കാരണം കുടിയേറ്റമാണെന്ന് ഇവര്‍ വിശ്വസിക്കുന്നു. ട്രമ്പിന് പിന്തുണ നേടിയെടുക്കുവാന്‍ ഈ ഘടകങ്ങള്‍ സഹായകമായി. 

കോളേജ് ബിരുദം ഇല്ലാത്ത വെളുത്ത വര്‍ഗ്ഗക്കാര്‍ 55 ശതമാനം ട്രമ്പിനെ പിന്തുണയ്ക്കുന്നവര്‍ 36 ശതമാനം ആണ്. വെളുത്ത വര്‍ഗ്ഗക്കാരായ പുരുഷ•ാരിലെ അനുപാതം 60:29 ആണ്. കണക്കുകള്‍ ട്രമ്പിന്റെ വിജയം ഉറപ്പാക്കുവാന്‍ പര്യാപ്തമല്ല-പ്രത്യേകിച്ച് 2016 ലെ സാഹചര്യത്തില്‍, ഗാലപ് പോള്‍ അനുസരിച്ച് ട്രമ്പിനെ പിന്തുണയ്ക്കുന്നവര്‍ക്ക് വിദ്യാഭ്യാസം കുറവാണ്, ബ്ലൂ കോളര്‍ തൊഴിലുകള്‍ സ്വീകരിക്കുവാനുളള സാധ്യതയും കൂടുതലാണ്.

തൊഴിലില്ലായ്മ 4.8 ശതമാനം ആണെന്നാണ് ഔദ്യോഗികകണക്കുകള്‍. എന്നങന്റ 69 കാരന്‍ കീത്ത് ബെണ്‍ ഹാര്‍ഡിനെ പോലെയുള്ളവര്‍ക്ക് പല തവണ ജോലി നഷ്ടപ്പെടുകയും തൊഴില്‍ മാറേണ്ടി വരികയും ചെയ്യുന്നു. കെമിക്കല്‍ ലാണ്‍ കെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ജോണ്‍ റോയലിന് വര്‍ദ്ധിച്ചുവരുന്ന പരിസ്ഥിതി നിയമങ്ങളെക്കുറിച്ച് വേലലാതിയുണ്ട്. 

ജെറി പാവ്‌ലോവ്‌സ്‌കി ഒരു ഡെമോക്രാറ്റാണ്. 1992 ല്‍ ബില്യണയര്‍ റോസ് പെറോ ജൂനിയര്‍ മൂന്നാം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി വൈറ്റ് ഹൗസിലേയ്ക്ക് മത്സരിച്ചത് ഇയാള്‍ ഓര്‍ക്കുന്നു. പെറോ അന്ന് ദേശീയ കടം വര്‍ദ്ധിക്കുന്നതിലും ഫ്രീ ട്രേഡ് ഉടമ്പടികളിലും ആകുലനായിരുന്നു എന്ന് ഇയാള്‍ പറയുന്നു. പെറോ അന്ന് ദേശീയ കടം വര്‍ദ്ധിക്കുന്നതിലും ഫ്രീ ട്രേഡ് ഉടമ്പടികളിലും ആകുലനായിരുന്നു എന്ന് ഇയാള്‍ പറയുന്നു. വന്‍തോതില്‍ തൊഴിലുകള്‍ അപ്രത്യക്ഷമാവുമെന്ന് പെറോ പറഞ്ഞു. അതു തന്നെയാണ് സംഭവിച്ചത്. ഹിലരി അധികാരത്തിലെത്തിയാല്‍ ഇതിന് എന്തെങ്കിലും പ്രതിവിധി ചെയ്യുമെന്ന് ഇയാള്‍ കരുതുന്നു. ഒഹായോ തൊഴിലാളികളില്‍ 40 ശതമാനം ബ്ലൂ കോളറാണ്. 25 വയസിന് മുകളിലുള്ളവര്‍ 4 പേരില്‍ ഒരാള്‍ക്കാണ് കോളേജ് ബിരുദം ഉള്ളത്. 2016 ല്‍ നിര്‍മ്മാണരംഗത്ത് 1 കോടി 23 ലക്ഷം തൊഴിലാളികളുണ്ടെന്നാണ് കണക്ക്. 2000 ല്‍ ഒന്നര കോടി തൊഴിലാളികളുണ്ടായിരുന്നു. 1990 ല്‍ 1 കോടി 70 ലക്ഷത്തിലധികമായിരുന്നു ഇവരുടെ എണ്ണം. തൊഴിലുകളില്‍ സംഭവിച്ച കുറവ് കണക്കുകളില്‍ നിന്ന് വ്യക്തമാണ്.

വോട്ടിംഗ് പ്രവണത പരിശോധിച്ചാല്‍ 2012 ല്‍ ബരാക്ക് ഒബാമ(ഡെമോക്രാറ്റിക്)യ്ക്ക് 50.7 ശതമാനവും മിറ്റ് റോംനി(റിപ്പബ്ലിക്കന്‍) ക്ക് 47.7ശതമാനവും വോട്ടുകള്‍ ലഭിച്ചു. 2008 ഒബാമയ്ക്ക് 51.5 ശതമാനവും റിപ്പബ്ലിക്കന്‍ ജോണ്‍ മക്കെയിന് 46.9ശതമാനവും വോട്ടുകള്‍ നേടാന്‍ കഴിഞ്ഞു. 2000 ലും 2004 ലും റിപ്പബ്ലിക്കന്‍ ജോര്‍ജ് ഡബ്ല്യൂ ബുഷ് 50.8ശതമാനവും 50 ശതമാനം വോട്ടുകള്‍ അല്‍ഗോറിനും യഥാക്രമം 48.7 ശതമാനവും 46.5 ശതമാനവും വോട്ടുകളേ നേടാന്‍ കഴിഞ്ഞുള്ളൂ. 

ചരിത്രം പരിശോധിച്ചാല്‍ ഒഹായോ ജയിക്കുക വഴി സ്ഥാനാര്‍ത്ഥികള്‍ വൈറ്റ് ഹൗസിലെത്തുന്നത് ഉറപ്പിച്ചുവെന്ന് കാണാം. അതിനാല്‍ ട്രമ്പിനോ ഹിലരിക്കോ വൈറ്റ് ഹൗസിലെത്തണമെങ്കില്‍ സുഗമമാര്‍ഗം ഒഹായോവിലൂടെ ആയിരിക്കും എന്ന് പറയാം.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക