Image

ഫാ. ജോമോന്‍ ചേരോലിക്കലിന് വിയന്ന യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ്

Published on 31 October, 2016
ഫാ. ജോമോന്‍ ചേരോലിക്കലിന് വിയന്ന യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ്

വിയന്ന: ചെറുകര സെന്റ് മേരീസ് ക്‌നാനായ ഇടവകാഗവും എംഎസ്എഫ്എസ് സഭാ സമൂഹാംഗവുമായ ഫാ. ജോമോന്‍ ചേരോലിക്കല്‍ വിയന്ന യൂണിവേഴ്‌സിറ്റിയില്‍ നിന്നും സ്പിരിച്ച്വാലിറ്റിയില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. The Relationship between spiritualtiy and moraltiy in the Salesian perspective and its practical Application for Life with Reflections on Indian Spiritualtiyഎന്ന വിഷയത്തിലാണ് ഫാ. ജോമോന്‍ ഗവേഷണം നടത്തിയത്.

2002ല്‍ ചെറുകര പള്ളിയില്‍ നിന്നും എംഎസ്എഫ്എസ് സഭാസമൂഹത്തിനു വേണ്ടി ഫാ. ജോമോന്‍ പൗരോഹിത്യം സ്വീകരിച്ചു. പച്ച ലൂര്‍ദ് മാതാ പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായും, ഏറ്റുമാനൂര്‍ എസ്എഫ്എസ് പബ്ലിക് സ്‌കൂള്‍ * ജൂണിയര്‍ കോളേജ് വൈസ് പ്രിന്‍സിപ്പലായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.

ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദമുള്ള ഫാ. ജോമോന്‍ ഓസ്ട്രിയയിലെ ക്‌ളോസ്റ്റര്‍നോയിബുര്‍ഗ്ഗിലെ സെന്റ് മാര്‍ട്ടിന്‍ ദേവാലയത്തില്‍ സേവനം ചെയ്യുന്നതോടൊപ്പണ് ഗവേഷണം പൂര്‍ത്തികരിച്ചത്. ബംഗളുരുവില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പിരിച്ച്വാലിറ്റി സെന്ററില്‍ ഡീന്‍ ഓഫ് സ്റ്റഡീസ് ആയി ചുമതല വഹിക്കുകയാണ് അദ്ദേഹം ഇപ്പോള്‍.

റിപ്പോര്‍ട്ട്: ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക