Image

ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രലില്‍ സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍

ജോയിച്ചന്‍ പുതുക്കുളം Published on 15 February, 2012
ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രലില്‍ സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍
ഷിക്കാഗോ: ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രലില്‍ മലങ്കര സഭാ ഭാസുരന്‍ പരിശുദ്ധ വട്ടശ്ശേരില്‍ ഗീവര്‍ഗീസ്‌ മാര്‍ ദിവന്നാസ്യോസ്‌ തിരുമേനിയുടെ 78-മത്‌ ഓര്‍മ്മപ്പെരുന്നാളും, അമേരിക്കന്‍ ഭദ്രാസന ശില്‍പിയും, സീനിയര്‍ മെത്രാപ്പോലീത്തയും, കോട്ടയം ദേവലോകം അരമനയില്‍ കബറടങ്ങിയിരിക്കുന്നതുമായ അഭിവന്ദ്യ ഡോ. തോമസ്‌ മാര്‍ മക്കാറിയോസ്‌ തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളും സംയുക്തമായി ഭക്ത്യാദരവുകളോടെ ഫെബ്രുവരി 24,25,26 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ കൊണ്ടാടുന്നു.

വെള്ളിയാഴ്‌ച വൈകിട്ട്‌ 7 മണിക്ക്‌ സന്ധ്യാനമസ്‌കാരം, മദ്ധ്യസ്ഥപ്രാര്‍ത്ഥന, പ്രസംഗം എന്നിവയുണ്ടായിരിക്കും. ശനിയാഴ്‌ച വൈകിട്ട്‌ 7 മണിക്ക്‌ സന്ധ്യാനമസ്‌കാരം തുടര്‍ന്ന്‌ അനുസ്‌മരണ സമ്മേളനവും നടക്കും. ഞായറാഴ്‌ച രാവിലെ 9 മണിക്ക്‌ ആരംഭിക്കുന്ന പ്രഭാത നമസ്‌കാരത്തെ തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാന, ധൂപ പ്രാര്‍ത്ഥന, കൈമുത്ത്‌ എന്നിവയുണ്ടായിരിക്കും. ഫാ. ദാനിയേല്‍ ജോര്‍ജ്‌ ചടങ്ങുകള്‍ക്ക്‌ കാര്‍മ്മികത്വം വഹിക്കും.

നോമ്പാചരണത്തോടും, ഭക്തിയോടുംകൂടി പെരുന്നാളില്‍ സംബന്ധിച്ച്‌ അനുഗ്രഹം പ്രാപിക്കണമെന്ന്‌ ഫാ. ദാനിയേല്‍ ജോര്‍ജ്‌ (വികാരി), ജോണ്‍ പി. ജോണ്‍ (ട്രസ്റ്റി), മോളമ്മ മാത്യു (സെക്രട്ടറി), ആല്‍ബര്‍ട്ട്‌ ജോര്‍ജ്‌ (കണ്‍വീനര്‍), റേച്ചല്‍ ജോസഫ്‌, ഏലിയാമ്മ പുന്നൂസ്‌ എന്നിവര്‍ താത്‌പര്യപ്പെടുന്നു.

ജോര്‍ജ്‌ വര്‍ഗീസ്‌ വെങ്ങാഴിയില്‍ (ന്യൂസ്‌ കോര്‍ഡിനേറ്റര്‍) അറിയിച്ചതാണിത്‌.
ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രലില്‍ സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക