Image

പരിശുദ്ധ അമ്മയുടെ ജീവിതവിശുദ്ധിയും സഹനവും കുടുംബങ്ങളില്‍ പ്രാവര്‍ത്തികമാക്കുക: മാര്‍ സ്രാമ്പിക്കല്‍

Published on 01 November, 2016
പരിശുദ്ധ അമ്മയുടെ ജീവിതവിശുദ്ധിയും സഹനവും കുടുംബങ്ങളില്‍ പ്രാവര്‍ത്തികമാക്കുക: മാര്‍ സ്രാമ്പിക്കല്‍

മാഞ്ചസ്റ്റര്‍: പരിശുദ്ധ അമ്മയുടെ ജീവിതവിശുദ്ധിയും സഹനവും കുടുംബങ്ങളില്‍ പ്രാവര്‍ത്തികമാക്കുവാനും ജപമാലയുടെ ശക്തിയില്‍ കുടുംബങ്ങളെ ബലവത്താക്കി മാറ്റുവാനും മാര്‍ ജോസഫ് ശ്രാമ്പിക്കല്‍ വിശ്വാസികളെ ആഹ്വാനം ചെയ്തു. മാഞ്ചസ്റ്ററില്‍ ഇടവക ദിനവും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മാര്‍ ജോസഫ് ശ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന ദിവ്യ ബലിയോടെ ആരംഭിച്ച പരിപാടികള്‍ രാത്രി കലാസന്ധ്യയോടെയാണ് സമാപിച്ചത്. 

മാഞ്ചസ്റ്ററിലെ സെന്റ് ഹില്‍ഡാസ് ദേവാലയത്തില്‍ ഞാറാഴ്ച്ച ഉച്ചക്ക് ഒന്നിന് ജപമാലയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. തുടര്‍ന്നു നടന്ന ആഘോഷമായ ദിവ്യബലിയില്‍ മാര്‍ ജോസഫ് ശ്രാമ്പിക്കല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. റവ.ഡോ.ലോനപ്പന്‍ അരങ്ങാശേരി, ഫാ. ക്രിസ് മാത്യൂസ്, ഫാ.മൈക്കിള്‍ മുറെ, ഫാ.ഫാന്‍സ്വ പത്തില്‍ തുടങ്ങിയവര്‍ സഹ കാര്‍മികരായി. ദിവ്യബലി മധ്യേ മാര്‍ ജോസഫ് ശ്രാമ്പിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

തുടര്‍ന്ന് സെയില്‍ കമ്യൂണിറ്റി ഹാളില്‍ നടന്ന പൊതുസമ്മേളനം മാര്‍ ജോസഫ് ശ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു. ഷ്രൂഷ്ബറി രൂപത വികാരി ജനറല്‍ ഫാ.മൈക്കിള്‍ ഗാനന്‍, വിഥിന്‍ഷോ എംപി മൈക്ക് കെയിന്‍, ഫാ.ക്രിസ് മാത്യൂസ്, ഫാ.മൈക്കിള്‍ മുറെ, ഫാ.ഫാന്‍സ്വ പത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സെക്രട്ടറി റിന്‍സി സജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്നു വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. ചടങ്ങില്‍ റിട്ടയര്‍ ചെയ്യുന്ന വിഥിന്‍ഷോ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ.മൈക്കിള്‍ മുറേക്ക് മാഞ്ചസ്റ്റര്‍ മലയാളികളുടെ സ്‌നേഹോപഹാരം മാര്‍ ശ്രാമ്പിക്കല്‍ സമ്മാനിച്ചു. അഞ്ചു വര്‍ഷത്തിലധികമായി സണ്‍ഡേ സ്‌കൂളില്‍ സേവനം ചെയ്യുന്ന ടീച്ചേഴ്‌സിനും കലാ കായിക മത്സരങ്ങളിലും പഠനത്തിലും ഉന്നത വിജയം നേടിയ കുട്ടികള്‍ക്കും വിവാഹ ജീവിതത്തില്‍ 25 വര്‍ഷം പൂത്തിയാക്കിയ തോമസ് –മോളി ദമ്പതികള്‍ക്കും കമ്യുണിറ്റിക്ക് വേണ്ടി മികച്ച സേവനം കാഴ്ചവച്ച നോയല്‍ ജോര്‍ജ്, മിന്റോ ആന്റണി എന്നിവര്‍ക്കും മാര്‍ ശ്രാമ്പിക്കല്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു. സണ്‍ഡേ സ്‌കൂള്‍ ഹെഡ്ടീച്ചര്‍ ബോബി അഗസ്റ്റിന്‍ പ്രസംഗിച്ചു. തുടര്‍ന്ന് മുതിര്‍ന്നവരുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. വിഭവ സമൃദ്ധമായ ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു. 

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക