Image

സെന്‍ട്രല്‍ ഫ്‌ളോറിഡാ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് 3ന്

ജോസ്‌മോന്‍ തത്തംകുളം Published on 15 February, 2012
സെന്‍ട്രല്‍ ഫ്‌ളോറിഡാ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് 3ന്
റ്റാമ്പാ: സെന്‍ട്രല്‍ ഫ്‌ളോറിഡാ മലയാളി അസോസിയേഷന്റെ 22-ാം മത് ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് 3-ാം തീയതി ശനിയാഴ്ച വൈകുന്നേരം 5.30ന് വാള്‍റിക്കോയിലുള്ള ക്‌നാനായ കാത്തലിക്ക് കമ്മ്യൂണിറ്റി സെന്റര്‍ ഓഡിറ്റോറിയത്തില്‍ വച്ച്(2620, Washington Road, Valrico, FL) നടത്തപ്പെടുന്നു. പ്രസ്തുത സമ്മേളനത്തില്‍ വച്ച് 2008 ലെ മിസ് ഇന്ത്യയും, 2008 ലെ മിസ് വേള്‍ഡ് റണ്ണര്‍ അപ്പും, പ്രശസ്ത സിനിമാതാരവുമായ പാര്‍വ്വതി ഓമനക്കുട്ടന്‍ എം.എ.സി.എഫ് ന്റെ 2012 ലെ പ്രവര്‍ത്തന പരിപാടികളുടെ ഉദ്ഘാടനം ഔപചാരികമായി നിര്‍വ്വഹിക്കുന്നതാണ്.

പ്രവര്‍ത്തനോദ്ഘാടനത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന കലാപരിപാടികളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ട്രീസാ തെക്കനാട്ട് 813-716-1584, സല്‍മോന്‍ തൈക്കൂട്ടത്തില്‍ 813- 732-8824 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്. റ്റാമ്പായിലെ മലയാളികളുടെ സാംസ്‌കാരിക കൂട്ടായ്മയായ മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തന പരിപാടികള്‍ ഒരു വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ എല്ലാ മലയാളികളുടേയും സാന്നിധ്യ സഹകരണങ്ങള്‍ പ്രസിഡന്റ് കിഷോര്‍ വട്ടപറമ്പില്‍ വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.

സെന്‍ട്രല്‍ ഫ്‌ളോറിഡാ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് 3ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക