Image

നൈന അവാര്‍ഡ് ജേതാക്കളെ അനുമോദിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 01 November, 2016
നൈന അവാര്‍ഡ് ജേതാക്കളെ അനുമോദിച്ചു
ചിക്കാഗോ: ഇന്ത്യന്‍ നഴ്‌സുമാരുടെ ദേശീയ സംഘടനയായ നൈനയുടെ (നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് അമേരിക്ക) അഞ്ചാം നാഷണല്‍ കോണ്‍ഫറന്‍സില്‍ വച്ചു നഴ്‌സിംഗ് രംഗത്തെ വിവിധ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു. വര്‍ണ്ണശബളമായ ഗാലാ നൈറ്റില്‍ വിശിഷ്ടാതിഥികള്‍ ഈ അവാര്‍ഡുകള്‍ ജേതാള്‍ക്ക് നല്‍കി അനുമോദനങ്ങള്‍ അറിയിച്ചു.

മികച്ച ക്ലിനിക്കല്‍ നഴ്‌സ്- സാലി സാമുവേല്‍ (ഹൂസ്റ്റണ്‍), മികച്ച അഡ്വാന്‍സ്ഡ് പ്രാക്ടീസ് നഴ്‌സ്- ലിഡിയ അല്‍ബുക്കര്‍ക്ക് (ന്യൂജഴ്‌സി), നൈറ്റിംഗ് ഗേല്‍ അവാര്‍ഡ് - മേരി ജോസഫ് (ജോര്‍ജിയ), റിസേര്‍ച്ച് അവാര്‍ഡ് - ആന്‍ ബി ലൂക്കോസ് (ഇല്ലിനോയ്) എന്നിവര്‍ അവാര്‍ഡിന് അര്‍ഹരായി. നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന അവാര്‍ഡിന് അമേരിക്കയില്‍ നിന്നും ജോര്‍ളി തരിയത്ത് (ഇല്ലിനോയി), ഇന്ത്യയില്‍ നിന്നും ലിബി ടി. വര്‍ഗീസ്, ജെബി റെജി തോമസ്, ആന്‍ മരിയ സെബാസ്റ്റ്യന്‍ എന്നിവരും അര്‍ഹരായി.

മികച്ച നേതൃത്വത്തിനുള്ള അവാര്‍ഡ് നൈനയുടെ പ്രസിഡന്റായ സാറാ ഗബ്രിയേലിനു ലഭിച്ചു. നൈനയുടെ ഉന്നമനത്തിനും, നഴ്‌സിംഗ് രംഗത്തെ മറ്റു പ്രസ്ഥാനങ്ങളുമായുള്ള യോജിച്ചുള്ള മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഈ അവാര്‍ഡ്. ഈവര്‍ഷം ഏര്‍പ്പെടുത്തിയ 'ലെഗസി ഓഫ് കെയറിംഗ്' അവാര്‍ഡിന് ഫിലോ ഫിലിപ്പ് അര്‍ഹയായി. നീണ്ടവര്‍ഷത്തെ നഴ്‌സിംഗ് സേവനവും, മികച്ച നേതൃത്വവും, അസോസിയേഷനു നല്‍കിയ സംഭാവനകളും പരിഗണിച്ചാണ് ഈ അവാര്‍ഡ്.

പോസ്റ്റര്‍ മത്സരത്തില്‍ ആന്റോ പോള്‍ (ന്യൂയോര്‍ക്ക്) ഒന്നാം സ്ഥാനത്തിന് അര്‍ഹനായി. നിഷാ ജേക്കബ്, ആഷ്‌ലി ജയിംസ്, എ.എന്‍.എല്‍ ടീം എന്നിവര്‍ രണ്ടാംസ്ഥാനം പങ്കിട്ടു. ഡോ. നാന്‍സി ഡിയാസ്, ഡോ. സിമി ജോസഫ്, മെര്‍ലിന്‍ മെന്‍ഡോന്‍സ, ജെസി വര്‍ക്കി, റീനി ജോണ്‍, അലീഷാ കുറ്റിയാനി, ഹരിദാസ് തങ്കപ്പന്‍, ഡോ. സുജയ ദേവരായസമുദാരം, ജെസി പോള്‍, ലില്ലി ആനിക്കാട്ട്, ഏലി സാമുവേല്‍ എന്നിവരായിരുന്നു എ.എന്‍.എ (ആസ്പറിംഗ് നഴ്‌സ് ലീഡേഴ്‌സ്) അംഗങ്ങള്‍. ലത ജോസഫ്, ഡോ. ഷീബ പറനിലം എന്നിവരുടെ പോസ്റ്ററിനു മൂന്നാം സ്ഥാനം ലഭിച്ചു.

ഏറ്റവും മികച്ച ചാപ്റ്റിനു നല്‍കുന്ന ചാപ്റ്റര്‍ എക്‌സലന്‍സ് അവാര്‍ഡിനു ലത ജോസഫിന്റെ നേതൃത്വത്തിലുള്ള നോര്‍ത്ത് കരോളിന നഴ്‌സസ് അസോസിയേഷന്‍ അര്‍ഹമായി. അലുംമ്‌നി നൈറ്റില്‍ നടന്ന ചാപ്റ്റര്‍ ഷോകേസ് മത്സരത്തില്‍ ഇല്ലിനോയി (പ്രസിഡന്റ്- മേഴ്‌സി കുര്യാക്കോസ്), ജോര്‍ജിയ (പ്രസിഡന്റ്- ലില്ലി ആനിക്കാട്ട്), നോര്‍ത്ത് കരോളിന (പ്രസിഡന്റ്- ലതാ ജോസഫ്) എന്നീ അസോസിയേഷനുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ആതിഥേയ ചാപ്റ്റായ ഇല്ലിനോയി പുറത്തുനിന്നും ഏറ്റവും കൂടുതല്‍ നഴ്‌സുമാരെ കോണ്‍ഫറന്‍സില്‍ രജിസ്റ്റര്‍ ചെയ്യിപ്പിച്ചതിനുള്ള അവാര്‍ഡ് ജോര്‍ജിയ ചാപ്റ്റര്‍ കരസ്ഥമാക്കി. പത്താം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ സംയുക്ത സുവനീര്‍ - ജേര്‍ണലിന്റെ കവര്‍ പേജ് ഡിസൈന്‍ ചെയ്തതിനുള്ള അവാര്‍ഡ് ബാലാ കുലൈന്തവലിനു ലഭിച്ചു.

വളരെ താത്പര്യത്തോടെയും നല്ല പങ്കാളിത്തത്തോടെയും നടന്ന ഈ കണ്‍വന്‍ഷനില്‍ നല്കിയ അവാര്‍ഡുകള്‍ക്ക് വളരെ സുക്ഷ്മതയോടെയും സുതാര്യമായും നേതൃത്വം നല്‍കിയത് മിനി ജേക്കബ്, ഡോ. അമിത അവധാനി, ഡോ. സോളിമോള്‍ കുരുവിള, ഡോ. സിമി ജോസഫ്, ആഗ്‌നസ് തേരാടി, ഡോ. ജാക്കി മൈക്കള്‍ എന്നിവര് നേതൃത്വം വഹിച്ചു.

ബീനാ വള്ളിക്കളം അറിയിച്ചതാണിത്.
നൈന അവാര്‍ഡ് ജേതാക്കളെ അനുമോദിച്ചുനൈന അവാര്‍ഡ് ജേതാക്കളെ അനുമോദിച്ചുനൈന അവാര്‍ഡ് ജേതാക്കളെ അനുമോദിച്ചുനൈന അവാര്‍ഡ് ജേതാക്കളെ അനുമോദിച്ചുനൈന അവാര്‍ഡ് ജേതാക്കളെ അനുമോദിച്ചുനൈന അവാര്‍ഡ് ജേതാക്കളെ അനുമോദിച്ചുനൈന അവാര്‍ഡ് ജേതാക്കളെ അനുമോദിച്ചുനൈന അവാര്‍ഡ് ജേതാക്കളെ അനുമോദിച്ചുനൈന അവാര്‍ഡ് ജേതാക്കളെ അനുമോദിച്ചുനൈന അവാര്‍ഡ് ജേതാക്കളെ അനുമോദിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക