Image

ഡെമോക്രാറ്റിക്ക് സംസ്ഥാനങ്ങളില്‍ ട്രമ്പ് പിടി മുറുക്കുന്നു

പി. പി. ചെറിയാന്‍ Published on 02 November, 2016
ഡെമോക്രാറ്റിക്ക് സംസ്ഥാനങ്ങളില്‍ ട്രമ്പ് പിടി മുറുക്കുന്നു
മിഷിഗണ്‍: പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം അവശേഷിക്കെ പരമ്പരാഗതമായി ഡെമോക്രാറ്റുകളെ പിന്തുണച്ചിരുന്ന സംസ്ഥാനങ്ങളില്‍ പിടി മുറുക്കുന്നതിന് ട്രമ്പ് ക്യാമ്പയ്ന്‍ തന്ത്രങ്ങള്‍ മെനയുന്നു. ബ്ലു സംസ്ഥാനങ്ങളായി അറിയപ്പെടുന്ന ന്യൂ മെക്‌സിക്കോ മിഷിഗണ്‍ എന്നിവിടങ്ങളില്‍ ട്രമ്പിന്റെ പ്രചരണാര്‍ത്ഥം 25 മില്ല്യണ്‍ ഡോളറിന്റെ പരസ്യം നല്‍കുന്നതിനാണ് ചൊവ്വാഴ്ച ചേര്‍ന്ന ക്യാമ്പയ്ന്‍ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. ആരെ പിന്തുണക്കണമെന്ന് തീരുമാനമാകാതെ ആടി ഉലഞ്ഞു നില്‍ക്കുന്ന ഫ്‌ളോളിറഡ, ഒഹായൊ സംസ്ഥാനങ്ങളെ ട്രമ്പിനനുകൂലമായി പിടിച്ചു നിര്‍ത്തുന്നതിനുള്ള ശ്രമങ്ങളും ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.

എഫ്. ബി. ഐ ഡയറക്ടറുടെ തീരുമാനം പ്രഖ്യാപിച്ചതോടെ ഈമെയ്ല്‍ വിവാദത്തില്‍ ഹില്ലരിയുടെ വിശ്വാസ്യത വീണ്ടും ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത് ട്രമ്പിന് ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സ്ത്രീ വിഷയത്തില്‍ ട്രമ്പിനെതിരെ ഉയര്‍ന്നു വന്ന ആരോപണങ്ങള്‍ വോട്ടാക്കി മാറ്റുന്നതിനുള്ള ഹില്ലരിയുടെ തന്ത്രങ്ങള്‍ ഈമെയ്ല്‍ വിവാദം കൊഴുത്തതോടെ പാളിപ്പോയി.

രാജ്യവ്യാപകമായി നടക്കുന്ന തിരഞ്ഞെടുപ്പ സര്‍വ്വെകളില്‍ ഹില്ലരിയും ട്രംമ്പും തമ്മിലുള്ള വ്യത്യാസം കുറഞ്ഞുവരുന്നതായും ചില സര്‍വ്വേകളില്‍ ട്രംമ്പിന് ലീഡ് ലഭിച്ചിരിക്കുന്നതായും ചൂണ്ടികാണിക്കുന്നു. വാഷിംഗ്ടണ്‍ പോസ്റ്റ് നവംബര്‍ 1ന് പുറത്തുവിട്ട സര്‍വ്വെയില്‍ ട്രമ്പ് ഒരു പോയിന്റ് മുന്നിലെത്തിയതായാണ് വ്യക്തമാക്കുന്നത്.

തൊളറാഡൊ സംസ്ഥാനവും ട്രംമ്പിനനുകൂലമായിരിക്കുന്നു എന്ന് വേണം കരുതാന്‍. ട്രം്മ്പിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മൈക്ക് പെന്‍സിന്റെ കറകളഞ്ഞ വ്യക്തിത്വവും, പക്വതയും, ഭരണ പരിചയവും വോട്ടായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബര്‍ണി സാന്റേഴ്‌സിന് സ്ഥാനാര്‍ത്ഥിത്വം ലഭിക്കാതെ പോയതില്‍ നിരാശയുള്ള അനുകൂലികള്‍ വോട്ടിങ്ങ് ബഹിഷ്‌കരിക്കുകയോ, ട്രംമ്പിന് വോട്ട് രേഖപ്പെടുത്തുകയോ ചെയ്താല്‍ ഹില്ലരിയുടെ പ്രതീക്ഷകള്‍ അസ്ഥാനത്താകുമെന്നാമ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കു കൂട്ടുന്നത്. ഈ തിരഞ്ഞെടുപ്പില്‍ ആര്‍ ജയിക്കണമെന്നത് പ്രവചനാതീതമാണ്.


പി. പി. ചെറിയാന്‍

ഡെമോക്രാറ്റിക്ക് സംസ്ഥാനങ്ങളില്‍ ട്രമ്പ് പിടി മുറുക്കുന്നു
ഡെമോക്രാറ്റിക്ക് സംസ്ഥാനങ്ങളില്‍ ട്രമ്പ് പിടി മുറുക്കുന്നു
Join WhatsApp News
Tom abraham 2016-11-02 03:56:17
Perfect news writer, all issues well- balanced. Summarized. No malice, no prejudice.
Between Pence and Kaine, intelligent voter will choose the former. Obama not 
Impressive, cannot seal the deal for a woman under FBI investigation.
Mathew 2016-11-02 19:48:51
we will see: trump will lose big in Election, in my opinion. Trump will be very damaging to the country and the world.
Moothappan 2016-11-03 10:13:17

Do you see an Airforce One carrying a campaign Boss , your tax money ! He talks good, 8 years we have heard, affordable care no more affordable for my son. I am  in Dunkin Donut hole, co-pay not affordable. What a mess, what good for middle class and the uninsured !


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക