Image

കത്തോലിക്കാ സഭയില്‍ വനിതാ പൗരോഹിത്യത്തിനുള്ള സാധ്യത തള്ളി മാര്‍പാപ്പ

ജോര്‍ജ് ജോണ്‍ Published on 02 November, 2016
കത്തോലിക്കാ സഭയില്‍ വനിതാ പൗരോഹിത്യത്തിനുള്ള സാധ്യത തള്ളി മാര്‍പാപ്പ
സ്റ്റോക്ക്‌ഹോം: കത്തോലിക്കാ സഭയില്‍ വനിതാ പൗരോഹിത്യത്തിനുള്ള സാധ്യത മാര്‍പാപ്പ തള്ളിക്കളഞ്ഞു. ഇക്കാര്യത്തില്‍ സഭയുടെ നിലപാട് തന്റെ മുന്‍ഗാമിയും വിശുദ്ധനുമായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വിശദീകരിച്ചിട്ടുള്ളതാണെന്നും ഈ നിലപാടില്‍ ഒരു വ്യത്യാസവുമുണ്ടാകില്ലെന്നും മാര്‍പാപ്പ വ്യക്തമാക്കി. ഔദ്യോഗിക സന്ദര്‍ശനത്തിനായി സ്വീഡനിലെത്തിയശേഷം വത്തിക്കാനിലേക്ക് മടങ്ങവെയാണ് വിമാനത്തില്‍ വച്ചാണ് മാര്‍പാപ്പ ഇക്കാര്യം മാദ്ധ്യമങ്ങളോട് പറഞ്ഞത്.

സ്വീഡനിലെത്തിയ മാര്‍പ്പാപ്പയെ സ്വീകരിക്കാനെത്തിയ സ്വീഡിഷ് സംഘത്തിലെ ലൂഥറന്‍ സഭയുടെ പ്രതിനിധി ഒരു വനിതയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തോലിക്കാ സഭയിലും വനിതാ പൗരോഹിത്യം അനുവദിക്കാന്‍ സാധ്യതയുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് മറുപടി പറയുകയായിരുന്നു മാര്‍പാപ്പ. ഇക്കാര്യത്തില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ സഭയുടെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. അതുതന്നെയാണ് ഇപ്പോഴും സഭയുടെ ചിന്താഗതിയെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ അസന്നിഗ്ദ്ധമായി വ്യക്തമാക്കി. വനിതാ പൗരോഹിത്യത്തിന് ഒരു സാധ്യതയും കത്തോലിക്കാ സഭയിലില്ലേയെന്ന മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന്, ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കല്‍പനയില്‍ അങ്ങനെയൊന്നില്ലെന്നായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മറുപടി.

കത്തോലിക്കാ സഭയില്‍ വനിതാ പൗരോഹിത്യത്തിനുള്ള സാധ്യത തള്ളി മാര്‍പാപ്പ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക