Image

പരുമല തിരുമേനിയുടെ ഓര്‍മപെരുന്നാളിന് കൊടിയേറി

Published on 02 November, 2016
പരുമല തിരുമേനിയുടെ ഓര്‍മപെരുന്നാളിന് കൊടിയേറി

 മെല്‍ബണ്‍: ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനും മെല്‍ബണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ക്ലേയ്റ്റണ്‍ സൗത്തില്‍ സ്ഥിതി ചെയ്യുന്ന സെന്റ് ഗ്രിഗോറിയോസ് ചാപ്പലിന്റെ കാവല്‍ പിതാവുമായ പരിശുദ്ധ പരുമല തിരുമേനിയുടെ 114– ാമത് ഓര്‍മപെരുന്നാളിന് കൊടിയേറി. ഞായറാഴ്ച വിശുദ്ധ കുര്‍ബാനക്കുശേഷം നടന്ന ചടങ്ങില്‍ വികാരി ഫാ. പ്രദീപ് പൊന്നച്ചന്‍ കൊടിയേറ്റു കര്‍മം നിര്‍വഹിച്ചു.

നവംബര്‍ അഞ്ച്, ആറ് (ശനി, ഞായര്‍) തീയതികളിലാണ് തിരുനാളാഘോഷം. ശനി വൈകുന്നേരം 6.30ന് സന്ധ്യാനമസ്‌കാരത്തെ തുടര്‍ന്ന് ഇമ്മാനുവല്‍ മാര്‍ത്തോമ പള്ളി വികാരി ഫാ. വര്‍ഗീസ് ചെറിയാന്‍ വചനപ്രഘോഷണം നടത്തും. തുടര്‍ന്ന് ആഘോഷമായ പ്രദക്ഷിണം, ആശീര്‍വാദം, കൈമുത്തല്‍, നേര്‍ച്ച വിതരണം, ലഘുഭക്ഷണം എന്നിവ നടക്കും.

ഞായര്‍ രാവിലെ എട്ടിന് പ്രഭാത നമസ്‌കാരവും 8.45 ന് വിശുദ്ധ കുര്‍ബാനയും പള്ളി ചുറ്റിയുള്ള പ്രദക്ഷിണവും ആശീര്‍വാദവും നേര്‍ച്ച വിതരണവും നടക്കും. തുടര്‍ന്ന് വഴിവാട് സാധനങ്ങളുടെ ലേലവും നടക്കും. സ്‌നേഹവിരുന്നോടെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കും. 

ചടങ്ങുകള്‍ക്ക് ഫാ. പ്രദീപ് പൊന്നച്ചന്‍, അസിസ്റ്റന്റ് വികാരി ഫാ. സജു ഉണ്ണൂണ്ണി, ട്രസ്റ്റി എം.സി. ജേക്കബ്, സെക്രട്ടറി ജിബിന്‍ മാത്യൂ, മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍ മറ്റ് സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക