Image

മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷന്റെ ആശംസകള്‍

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 15 February, 2012
മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷന്റെ ആശംസകള്‍
അറ്റ്‌ലാന്റ: ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയില്‍ നിന്നു കര്‍ദിനാള്‍ പദവി സ്വീകരിക്കുന്ന സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് അറ്റ്‌ലാന്റ സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ ആശംസകള്‍ നേര്‍ന്നു. അറ്റ്‌ലാന്റയില്‍ ജൂലൈ 26 മുതല്‍ 29 വരെ സെന്റ് അല്‍ഫോന്‍സാ ഇടവകയുടെ ആഭിമുഖ്യത്തില്‍ ജോര്‍ജിയ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ആറാമത് സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷന്റെ മുഖ്യരക്ഷാധികാരി കൂടിയാണ് മാര്‍. ജോര്‍ജ് ആലഞ്ചേരി. കര്‍ദിനാള്‍ പദവിയിലെത്തിയ ശേഷം അമേരിക്കയിലെ ആദ്യ സന്ദര്‍ശനത്തില്‍ മാര്‍ ആലഞ്ചേരി സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയില്‍ നിന്നു കര്‍ദിനാള്‍ പദവി സ്വീകരിക്കാന്‍ എത്തുന്ന സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്
ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയെ വരവേല്‍ക്കാന്‍ റോം ഒരുങ്ങി. റോമിലെ ലിയനാര്‍ഡോ ഡാവിഞ്ചി വിമാനത്താവളത്തില്‍ എത്തുന്ന മാര്‍ ആലഞ്ചേരിയെ റോമിലെ സീറോ മലബാര്‍ സഭയുടെ പ്രൊക്യുറേറ്റര്‍ റവ. ഡോ. സ്‌റീഫന്‍ ചിറപ്പണത്തിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സ്വീകരിക്കും.

വെള്ളിയാഴ്ച നിയുക്ത കര്‍ദിനാള്‍മാര്‍ മാര്‍പ്പാപ്പയുമൊന്നിച്ചു പ്രാര്‍ഥന നടത്തും. ന്യൂയോര്‍ക്ക് ആര്‍ച്ച്
ബിഷപ് കര്‍ദിനാള്‍ ഡോ. തിമോത്തി ഡോളന്‍ പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കും.

ശനിയാഴ്ച രാവിലെ 10.30ന് വത്തിക്കാനില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണു കര്‍ദിനാള്‍ പദവി നല്കുന്ന ചടങ്ങുകള്‍ നടക്കുന്നത്. സാര്‍വത്രിക സഭയില്‍ കര്‍ദിനാള്‍ സ്ഥാനത്തിന്റെ അടയാളമായ ചുവന്ന തൊപ്പിയും മോതിരവും പുതിയ കര്‍ദിനാള്‍മാരെ മാര്‍പാപ്പ അണിയിക്കും. പിന്നീട് അവര്‍ക്കു സ്ഥാനികദേവാലയം നിശ്ചയിച്ചു കൊടുക്കും.

ഞായറാഴ്ച രാവിലെ ഒമ്പതരയ്ക്കു മാര്‍പാപ്പ പുതിയ കര്‍ദിനാള്‍മാര്‍ക്കൊപ്പം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ആഘോഷമായ സമൂഹബലി അര്‍പ്പിക്കും. ഉച്ചകഴിഞ്ഞു മൂന്നിനു മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സീറോ മലബാര്‍ സമൂഹത്തിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്
ബിഷപ് മാര്‍ ബസേലിയോസ് ക്‌ളീമിസ് കാതോലിക്ക ബാവ ദിവ്യബലി മധ്യേ സന്ദേശം നല്‍കും. തുടര്‍ന്ന് കര്‍ദിനാളിന്റെ ബഹുമാനാര്‍ഥം അത്താഴവിരുന്ന് നല്കും.

തലശ്ശേരി ആര്‍ച്ച്
ബിഷപ്പ് മാര്‍ ജോര്‍ജ് വലിയമറ്റം, കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, ഷിക്കാഗോ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, സീറോ മലബാര്‍ കൂരിയാ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍, എറണാകുളം അങ്കമാലി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് ചക്യത്ത്, സിഎംഐ പ്രിയോര്‍ ജനറാള്‍ ഫാ. ജോസ് പന്തപ്‌ളാംതൊട്ടിയില്‍, ഇറ്റലിയിലെയും വത്തിക്കാനിലെയും ഇന്ത്യന്‍ സ്ഥാനപതിമാര്‍, കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകളുടെ പ്രതിനിധികള്‍, വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള വൈദിക, സന്യസ്ത, അത്മായ പ്രതിനിധികള്‍ മാര്‍ ആലഞ്ചേരിയുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ റോമിലെ ചടങ്ങുകളില്‍ പങ്കെടുക്കും
മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷന്റെ ആശംസകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക