Image

കൊളോണില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപെരുന്നാള്‍ ആറിന്

Published on 02 November, 2016
കൊളോണില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപെരുന്നാള്‍ ആറിന്

 കൊളോണ്‍: ജര്‍മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭ കൊളോണ്‍ ബോണ്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ 114ാം ഓര്‍മപെരുന്നാള്‍ നവംബര്‍ 5, 6 (ശനി,ഞായര്‍) തീയതികളില്‍ കൊളോണിലെ സെന്റ് അഗസ്റ്റിനര്‍ ആശുപത്രി ദേവാലയത്തില്‍ ആഘോഷിക്കുന്നു.

ആഘോഷങ്ങള്‍ക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ചെന്നൈ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് മുഖ്യകാര്‍മികത്വം വഹിക്കും.

ശനി വൈകുന്നേരം 5.30ന് സന്ധ്യാപ്രാര്‍ഥന, പരിശുദ്ധന്റെ നാമത്തിലുള്ള മധ്യസ്ഥപ്രാര്‍ഥന, ധ്യാനപ്രസംഗം എന്നിവ നടക്കും.

ഞായര്‍ രാവിലെ 9.30 ന് പ്രഭാതനമസ്‌കാരവും 10.30ന് ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയും രോഗികള്‍ക്കും വാങ്ങിപ്പോയവര്‍ക്കും വേണ്ടി പ്രത്യേകം മധ്യസ്ഥപ്രാര്‍ഥന, റാസ, ധൂപപ്രാര്‍ഥന, ആശീര്‍വാദം, കൈമുത്ത്, നേര്‍ച്ചവിളമ്പ്, സമൂഹവിരുന്ന് എന്നിവ നടക്കും. 

ആത്മീയ ശുശ്രൂഷകളില്‍ പങ്കുചേര്‍ന്ന് വിശുദ്ധന്റെ മധ്യസ്ഥതയാല്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും വികാരി ഫാ. വില്‍സണ്‍ ഏബ്രഹാം സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: തോമസ് പഴമണ്ണില്‍ (ട്രസ്റ്റി) 0221 962000, 0173 1017700, ജോണ്‍ കൊച്ചുകണ്ടത്തില്‍ (സെക്രട്ടറി) 02205 82915, 0163 7339681, രാജന്‍ കണ്ണംമണലില്‍ 0228 549205, ജിത്തു കുര്യന്‍ 0202 69358510, ശോശാമ്മ മത്തായി 0228 680710, കാണ്ടമ്മ ഐസക് 02232 941815.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക