Image

ജര്‍മനി യൂട്യൂബ് വിലക്ക് നീക്കി

Published on 02 November, 2016
ജര്‍മനി യൂട്യൂബ് വിലക്ക് നീക്കി

 ബര്‍ലിന്‍: ജര്‍മനിയിലെ യൂട്യൂബ് പ്രേക്ഷകര്‍ക്ക് ജെമ നിരോധിച്ച വീഡിയോകള്‍ ഇനി കാണാം. വര്‍ഷങ്ങളായി മ്യൂസിക് വീഡിയോകളടക്കം ജര്‍മനിയില്‍ പെര്‍ഫോമിംഗ് റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ (ജെമ) നിരോധിച്ചിരിക്കുകയായിരുന്നു.

യൂട്യൂബും ജെമയും തമ്മില്‍ പകര്‍പ്പവകാശം സംബന്ധിച്ച തര്‍ക്കം നിലനിന്നതാണ് വീഡിയോകള്‍ നിരോധിക്കപ്പെടാന്‍ കാരണം. എഴുപതിനായിരത്തോളം കലാകാരന്‍മാരുടെ പകര്‍പ്പവകാശത്തിനായാണ് ജെമ നിലകൊണ്ടത്.

മ്യൂസിക് വീഡിയോകളും മറ്റും പോസ്റ്റ് ചെയ്യുന്നതിന് യൂട്യൂബ് പകര്‍പ്പവകാശ ഫീസ് നല്‍കണമെന്നാണ് ജെമ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഇതില്‍ പോസ്റ്റ് ചെയ്യുന്ന എല്ലാ ക്ലിപ്പുകള്‍ക്കും ഉത്തരവാദിത്വം തങ്ങള്‍ക്കല്ലെന്നാണ് യൂട്യൂബ് വാദിച്ചത്.

ഇനി ജെമ വഴിയല്ലാത്ത പകര്‍പ്പവകാശങ്ങള്‍ മാത്രമായിരിക്കും തര്‍ക്ക വിഷയമായി തുടരുക. ജെമ വഴിയുള്ളവയുടെ കാര്യത്തില്‍ നിരോധനം തുടരില്ല. അല്ലാത്തവയില്‍ അതത് കലാകാരന്‍മാരുമായി യൂട്യൂബ് നേരിട്ട് ധാരണയിലെത്തണം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക