Image

ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ നിന്ന് വില കുറഞ്ഞ റൈന്‍ എയര്‍

ജോര്‍ജ് ജോണ്‍ Published on 03 November, 2016
ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ നിന്ന് വില കുറഞ്ഞ റൈന്‍ എയര്‍
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ഏറ്റവും വലിയ അന്തരാഷ്ട്ര എയര്‍പോര്‍ട്ടായ റൈന്‍മൈനില്‍ നിന്നും അടുത്ത വര്‍ഷം മാര്‍ച്ച് 01 മുതല്‍ വില കുറഞ്ഞ റൈന്‍ എയര്‍ ഫ്‌ളൈറ്റുകള്‍ ആരംഭിക്കുന്നു. വില കുറഞ്ഞ ഫ്‌ളൈറ്റുകള്‍ നടത്തുന്ന ഐറിഷ് എയര്‍ലൈന്‍ ആണ് റൈന്‍ എയര്‍. ഇതേവരെ വില കുറഞ്ഞ ഫ്‌ളൈറ്റുകള്‍ നടത്തുന്ന എയര്‍ലൈനുകള്‍ക്ക് ഫ്രാങ്ക്ഫര്‍ട്ട് അന്തരാഷ്ട്ര എയര്‍പോര്‍ട്ടില്‍ നിന്നും ഫ്‌ളൈറ്റുകള്‍ നടത്താന്‍ അനുവാദം നല്‍കിയിരുന്നില്ല.

ജര്‍മന്‍ എയര്‍ലൈന്‍സ് ആയ ലുഫ്ത്താന്‍സായുടെ ഹബ് ആയ ഫ്രാങ്ക്ഫര്‍ട്ട് അന്തരാഷ്ട്ര എയര്‍പോര്‍ട്ടില്‍ നിന്നും വിലകുറഞ്ഞ ഫ്‌ളൈറ്റുകള്‍ക്ക് അനുവാദം നല്‍കുന്നത് ലുഫ്ത്താന്‍സാക്ക് വലിയ തിരിച്ചടി ആകും. ഇതേവരെ റൈന്‍ എയര്‍ ഫ്രാങ്ക്ഫര്‍ട്ട് അന്തരാഷ്ട്ര എയര്‍പോര്‍ട്ടില്‍ നിന്നും 150 കിലോമീറ്റര്‍ അകലമുള്ള ജര്‍മനിയിലെ ഹാന്‍ എയര്‍പോര്‍ട്ടില്‍ നിന്നുമാണ് സര്‍വീസുകള്‍ നടത്തിയിരുന്നത്.

മാര്‍ച്ച് മാസം 01, 2017  മുതല്‍ ഫ്രാങ്ക്ഫര്‍ട്ട് അന്തരാഷ്ട്ര എയര്‍പോര്‍ട്ടില്‍ നിന്നും സ്‌പെയിന്‍, പോര്‍ട്ടുഗല്‍ എന്നിവിടങ്ങളിലെ ടൂറിസ്റ്റ് എയര്‍പോര്‍ട്ടുകളായ മലോര്‍ക്കാ, അലിക്കാന്റെ, മലാഗാ, ഫാറോ എന്നിവിടങ്ങളിലേക്ക് റൈന്‍ എയര്‍  സര്‍വീസുകള്‍ തുടങ്ങും. ഈ സര്‍വീസുകള്‍ തുടങ്ങാനുള്ള അനുവാദം ഫ്രാപോര്‍ട്ടും, റൈന്‍ എയറും തമ്മില്‍ ഒപ്പുവച്ചു. ഇതിനിടെ വിലകുറഞ്ഞ ഫ്‌ളൈറ്റുകള്‍ നടത്തുന്ന ജര്‍മന്‍ ലുഫ്ത്താന്‍സായുടെ സഹോദര എയര്‍ലൈനുകള്‍ ആയ ജര്‍മന്‍ വിംഗ്‌സ്, യൂറോ വിംഗ്‌സ് എന്നീ എയര്‍ലൈന്‍ ഫ്‌ളൈറ്റുകള്‍ ഫ്രാങ്ക്ഫര്‍ട്ട് അന്തരാഷ്ട്ര എയര്‍പോര്‍ട്ടില്‍ നിന്നും സര്‍വീസുകള്‍ തുടങ്ങാന്‍ ലുഫ്ത്താന്‍സാ പ്ലാന്‍ ചെയ്യുന്നു. ഫ്രാങ്ക്ഫര്‍ട്ട് അന്തരാഷ്ട്ര എയര്‍പോര്‍ട്ടില്‍ നിന്നുമുള്ള ഈ സര്‍വീസ് മത്സരങ്ങള്‍ യൂറോപ്പില്‍ അവധിക്കാലം ചിലവഴിക്കുന്ന പ്രവാസികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും പ്രയോജനപ്പെടും.

ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ നിന്ന് വില കുറഞ്ഞ റൈന്‍ എയര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക