Image

ബ്രിസ്‌റ്റോളില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സന്ദര്‍ശനവും ദിവ്യബലിയും അഞ്ചിന്

Published on 03 November, 2016
ബ്രിസ്‌റ്റോളില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സന്ദര്‍ശനവും ദിവ്യബലിയും അഞ്ചിന്

 ബ്രിസ്‌റ്റോള്‍: സീറോ മലബാര്‍ കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കലും ബ്രിസ്‌റ്റോള്‍ ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തില്‍ അജപാലന സന്ദര്‍ശനം നടത്തുന്നു. 

നവംബര്‍ അഞ്ചിന് വൈകുന്നേരം ബ്രിസ്‌റ്റോളിലെ ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തില്‍ എത്തുന്ന പിതാക്കന്മാര്‍ക്ക് ക്ലിഫ്റ്റന്‍, പ്ലിംമത്ത്, മിനിവിയ, കാര്‍ഡിഫ് എന്നീ രൂപതകളിലെ സീറോ മലബാര്‍ സമൂഹം ഒന്നു ചേര്‍ന്ന് സ്വീകരണം നല്‍കും. തുടര്‍ന്നു നടക്കുന്ന ആഘോഷപൂര്‍വമായ ദിവ്യബലിക്ക് മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വികാരി ജനറാള്‍ ഫാ. തോമസ് പാറയടി, ഫാ. പോള്‍ വെട്ടിക്കാട്ട് സിഎസ്ടി (ക്ലിഫ്റ്റന്‍ രൂപത ചാപ്ലിന്‍), ഫാ.ജോയി വയലില്‍ സിഎസ്ടി, ഫാ. സിറിള്‍ ഇടമന എസ്ഡിബി (ചാപ്ലിയന്‍സി ടീം), ഫാ. സണ്ണി പോള്‍ എംഎസ്എഫ്എസ് (പ്ലിംമത്ത് രൂപത ചാപ്ലിന്‍), ഫാ. സക്കറിയ കാഞ്ഞുപറമ്പില്‍, ഫാ. ജോര്‍ജ് പുത്തൂര്‍ എന്നിവര്‍ സഹകാര്‍മികരാകും. തുടര്‍ന്ന് സഭാ മക്കളുമായി സൗഹൃദം പങ്കിടുന്ന മാര്‍ ആലഞ്ചേരി സ്‌നേഹവിരുന്നിലും പങ്കെടുക്കും. 

വിശുദ്ധ കുര്‍ബാനയിലും തുടര്‍ന്നുള്ള ചടങ്ങുകളിലേക്കും എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി ഫാ. പോള്‍ വെട്ടിക്കാട്ട് അറിയിച്ചു.

റിപ്പോര്‍ട്ട്: ജെഗി ജോസഫ്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക