Image

ശശി തരൂര്‍ എംപി അബുദാബിയില്‍

Published on 03 November, 2016
ശശി തരൂര്‍ എംപി അബുദാബിയില്‍

അബുദാബി: യുഎഇ വായന വര്‍ഷാചരണത്തിന്റെ ഭാഗമായി റീഡ് ടുഡേ, ലീഡ് ടുമോറോ എന്ന ആശയപ്രചാരണാര്‍ഥം തലസ്ഥാന നഗരിയിലെ വിദ്യാര്‍ഥികളുമായി സംവദിക്കാന്‍ ഐക്യരാഷ്ര്ട സഭ മുന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ ഡോ. ശശി തരൂര്‍ എംപി അബുദാബിയില്‍ എത്തുന്നു. നവംബര്‍ ആറിന് (ഞായര്‍) വൈകുന്നേരം 6.15 മുതല്‍ ഇന്ത്യ സോഷ്യല്‍ സെന്റര്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി. ധനകാര്യ മന്ത്രാലയത്തിന്റെ രക്ഷാകര്‍തൃത്വത്തില്‍ സിഇഎസും എംഇഎസും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം ധനകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി യൂനിസ് ഹാജി ഖൂറി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഡോ. ശശി തരൂര്‍ മുഖ്യ പ്രഭാഷണം നടത്തും. പ്രമുഖ ഗ്രന്ഥകര്‍ത്താവ് മുഹമ്മദ് അബ്ദുല്‍ ജലീല്‍ അല്‍ ഫാഹിം, എംഇഎസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍, വിദ്യാഭ്യാസ വിചക്ഷണനായ ഡേവിഡ് വില്യംസ് എന്നിവര്‍ പ്രസംഗിക്കും. 

അബുദാബിയിലെ അഞ്ചു സ്‌കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട നൂറിലേറെ വിദ്യാര്‍ഥികള്‍ ചടങ്ങില്‍ സംബന്ധിക്കുമെന്ന് സംഘാടകരായ ക്രീയേറ്റീവ് എഡ്യൂക്കേഷണല്‍ സര്‍വീസ് എംഡി കെ.കെ. അഷ്‌റഫ് അറിയിച്ചു. 

വാര്‍ത്താസമ്മേളനത്തില്‍ ഡേവിഡ് വില്യംസ്, എംഇഎസ് യുഎഇ വിഭാഗം വൈസ് പ്രസിഡന്റ് പി.പി. ഷാഫി, സംഘാടകസമിതി കണ്‍വീനര്‍ കെ.എച്ച്. താഹിര്‍ എന്നിവരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക