Image

ഐസിഎഫ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നാലിന്

Published on 03 November, 2016
ഐസിഎഫ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നാലിന്

ജിദ്ദ: ‘പ്രവാസം ഈ പ്രവാസം’ എന്ന പ്രമേയത്തില്‍ നടക്കുന്ന ഐസിഎഫ് ജിദ്ദാ സെന്‍ട്രല്‍ സമ്മേളനത്തോടനുബന്ധിച്ച് നവംബര്‍ നാലിന് (വെള്ളി) സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഒരുക്കുന്നു. 

ശറഫിയ സിദ്ര മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ നടക്കുന്ന ക്യാമ്പില്‍ എല്ലാ മെഡിക്കല്‍ ടെസ്റ്റുകളും വൈദ്യ പരിശോധനയും സൗജന്യമായിരിക്കും. ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അടുത്ത മൂന്നു മാസത്തെ വൈദ്യ പരിശോധനയും മെഡിക്കല്‍ ടെസ്റ്റുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് 20 ശതമാനം ഇളവും ലഭിക്കുമെന്ന് ജിദ്ദാ ഐസിഎഫ് സെന്‍ട്രല്‍ നേതാക്കളായ മുജീബ് എആര്‍ നഗര്‍, അബ്ദുള്‍ റഹീം വണ്ടൂര്‍, അബ്ദുള്‍ റഹ്മാന്‍ മളാഹിരി തുടങ്ങിയവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക