Image

ഈ നശിച്ച പീഡനക്കഥകള്‍..അന്തസ്സില്ലാത്ത നിയമപാലകര്‍..

അനില്‍ പെണ്ണുക്കര Published on 03 November, 2016
ഈ നശിച്ച പീഡനക്കഥകള്‍..അന്തസ്സില്ലാത്ത നിയമപാലകര്‍..
'ഒരു പുരുഷന് ഒരു സ്ത്രീയെ എങ്ങനെ വേദനിപ്പിക്കാന്‍ കഴിയും'എന്നാണ് ഒരു കലാകാരന്‍ മുഖപുസ്തകത്തില്‍ കുറിച്ചത്. എത്ര പുരുഷന്മാരാണ് ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാകുക. ഇന്നലെ കേരളത്തിന്റെ മുഖപുസ്തകങ്ങള്‍ എല്ലാം കലുഷിതങ്ങള്‍ ആയിരുന്നു. ഒരു സാധു പെണ്‍ കുട്ടിയുടെ തേങ്ങല്‍ നമ്മുടെ കാതുകളില്‍ കേള്‍ക്കുന്നില്ലേ ? നിസഹായതയുടെ തേങ്ങല്‍ . ബലാല്‍സംഗത്തിന് ഇരയായി പരാതി കൊടുക്കാനെത്തിയ സ്ത്രീയോട് പോലീസ് ഉദ്യോഗസ്ഥന്‍ ചോദിക്കുന്നു 'ആര് ബലാല്‍സംഗം ചെയ്തപ്പോളാ ആണ് ഏറ്റവും സുഖം കിട്ടിയത് എന്ന്?'

സിനിമയിലൊക്കെ ചിലപ്പോള്‍ ചില പോക്രികളായ പോലീസ് ഉദ്യോഗസ്ഥര്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചു കേട്ടിട്ടുണ്ട്. ഈ കേസില്‍ പ്രതി എന്ന് ആരോപിക്കുന്ന ആല സി പി എമ്മിന്റെ വടക്കുംചേരിയിലെ ഉന്നത നേതാവും കൗണ്‍സിലറുമൊക്കെയാണ്. ഇവര്‍ക്കെതിരെ എങ്ങനെ പ്രതികരിക്കും? സത്യസന്ധമായി അന്വേഷണം ഉണ്ടാകുമോ?. കേരള ജനതയ്ക്കു ഇപ്പോള്‍ എന്താണ് തോന്നുന്നത് ?
ഭയമല്ല തോന്നുന്നത്.....മറ്റെന്തോ..

പീഢനം സംബന്ധിച്ച് കുറച്ച് ദുരൂഹതയുണ്ട്. 2014ലാണ് സംഭവം നടക്കുന്നത്. അന്ന് പ്രതി എന്നാരോപിക്കപ്പെടുന്ന ജയന്തന്‍ പഞ്ചായത്ത് മെമ്പര്‍ പോലുമല്ല. അന്നില്ലാത്ത പരാതി ഉണ്ടാകുന്നത് അയാള്‍ കൗണ്‍സിലറായിക്കഴിഞ്ഞ് 2016 ലാണ്. ആ സ്ത്രീ പീഢിപ്പിക്കപ്പെടുകയായിരുന്നോ, വാങ്ങിയ പണത്തിനോ പലിശക്കോ പകരം സ്വയം വില്‍ക്കുകയായിരുന്നോ, നല്‍കിയ പണത്തിന്റെ ഹുങ്കില്‍ അയാള്‍ ഭീഷണിപ്പെടുത്തി കീഴ്‌പ്പെടുത്തുകയായിരുന്നോ എന്നൊന്നും വ്യക്തമല്ല.

പക്ഷേ ഒന്നറിയാം. ഇത് ലൈംഗിക, ബ്ലേഡ്, സംയുക്ത ഓപ്പറേഷനാണ്. ഇത് നാട്ടില്‍ അത്ര അസാധാരണമല്ല. പലിശയ്ക്ക് പണം കൊടുക്കുന്നു. അവനോട് സൗഹൃദമാകുന്നു. അവന്റെ വീട്ടിലിരുന്ന് വൈകുംവരെ വെള്ളമടിയും വര്‍ത്തമാനവുമാകുന്നു. അവന്റെ ഭാര്യയെ ഉന്നം വയ്ക്കുന്നു. ഇടയ്ക്കിടയ്ക്ക് പണത്തിന്റെ കാര്യം സൂചിപ്പിക്കുന്നു. ഭാര്യ വഴങ്ങിയാല്‍ വിട്ടുവീഴ്ച ചെയ്യാം എന്ന് ഒരുപക്ഷേ ഭാര്യക്ക് മാത്രം സൂചന നല്‍കുന്നു. പണം നല്‍കാന്‍ ഒരുഗതിയും പരഗതിയും ഇല്ലാത്ത കുടുബത്തെയോര്‍ത്ത് ഭാര്യ അയാള്‍ക്ക് വഴങ്ങുന്നു. അയാളാകട്ടെ അവളെ അയാളുടെ ബിസിനസ് പങ്കാളികള്‍ക്കുകൂടി വീതം വയ്ക്കുന്നു. നിവൃത്തികേടുകൊണ്ട് വഴങ്ങിപ്പോയ ആ സ്ത്രീ കണ്ണീരുകൊണ്ട് പാപത്തിന്റെ അഴുക്ക് കഴുകിക്കളഞ്ഞ് ജീവിക്കാന്‍ ശ്രമിച്ചിരിക്കാം.

രണ്ട് കൊല്ലത്തിനുശേഷം കാമം മൂത്ത മുതലാളി വീണ്ടും ആവശ്യം ഉന്നയിച്ചിരിക്കാം. സ്വന്തം ചാരിത്രത്തിന് മൂന്നുലക്ഷം വിലയിട്ട ആ സ്ത്രീ മുതലാളിക്കെതിരേ പോലീസില്‍ പരാതിപ്പെട്ടിരിക്കാം. പക്ഷേ പണത്തിനുമീതേ പറക്കുന്ന പോലീസോ. അവര്‍ നാണം കെട്ട് പിന്തിരിയേണ്ടി വരുന്നു. ആധുനിക മുതലാളിത്തം സ്ത്രീത്വത്തിന് വിലപേശുന്നതിന്റെ വ്യക്തമായ ഉദാഹരണമെല്ലെ ഇത് ?

ഇത്തരം വിഷവിത്തുകള്‍ കമ്മ്യൂണിസ്‌റ് പാര്‍ട്ടിയില്‍ നുഴഞ്ഞു കയറിയിട്ടുണ്ട് എന്ന് സമീപ കാലത്തെ സംഭവങ്ങള്‍ ചൂണ്ടികാണിക്കുന്നു . ഇവരെയെല്ലാം പാര്‍ട്ടിയില്‍ നിന്ന് ഗില്ലറ്റിന്‍ ചെയ്യണം..

പാര്‍ട്ടിയിലെ സ്ഥാനം ഉപയോഗിച്ച് സ്വന്തം സ്വാര്‍ഥ താല്‍പര്യങ്ങള്‍
വിഷവിത്തുകളെ തൂക്കിയെടുത്ത വെളിയില്‍ കളയണം.
അതിന് പിണറായി ഒരു നിമിത്തമാകുമോ എന്നതാണ് പ്രശനം .

മുഖം മറച്ച് പൊതുസമൂഹത്തെ അഭിസംബോധനം ചെയ്യേണ്ടുന്ന അച്ഛനമ്മമാര്‍ക്കുണ്ടാകുന്ന മാനഹാനി എന്തായാലും ജയന്തനുണ്ടാകില്ല.
എവിടെയാണ് നമ്മുടെ പൊതുബോധം, സാമൂഹ്യബോധം ഒളിച്ചിരിക്കുന്നത്?
രക്തവും മലവും ഛലവും മൂത്രവും കാണാതെ ആവരണം ചെയ്യപ്പെട്ട തൊലിപ്പുറത്ത് ഇഷ്ടമുള്ള പാര്‍ട്ടീപെയിന്റടിച്ച് , നമ്മള്‍ സദാചാര പ്രസംഗികരാകുന്നത് ഏറ്റവും വലിയ ദുരൂഹതയാണ്. സംഭവം നടക്കുമ്പോള്‍ പ്രതി പഞ്ചായത്ത് മെമ്പര്‍ പോലുമല്ലായിരുന്നു എന്ന് പറയുന്നു. അപ്പോള്‍ ഭരിച്ചത് ഉമ്മന്‍ ചാണ്ടി ആയിരുന്നു എന്ന്രി കൂടി ഓര്‍ക്കണം . രമേശ് ചെന്നിത്തല ആയിരുന്നു പോലീസ് വകുപ്പിന്റെ തലപ്പത്ത്. ഇപ്പോളും പോലീസ് മുന്‍പത്തെ പടി തന്നെ. പോലീസ് പോലീസിന്റെ പാട്ടിനു പോകുന്നു .

അമ്മയും പെങ്ങളും ഉള്ള ഒരാളും ചോദിക്കാത്ത , അടികൊടുക്കെണ്ടുന്ന , ആഭാസം ചോദിച്ച ആ പോലിസ് ഉദ്യോഗസ്ഥന്‍, ക്യാമറ തുറന്നു വെച്ച് , ബലാല്‍സംഗം നടത്തിയ ജനപ്രതിനിധി , ഈ ഹീനവൃത്തിയെ , ക്രൂരതയെ , കൊടും കുറ്റത്തെ , ഒത്തു തീര്‍പ്പാക്കി കൊടുത്ത ന്യായാധിപന്‍ ഇവരെ വെറുതെ വിടരുത്. ബലാത്സംഗം രമ്യമായി പരിഹരിച്ചു , ആരെയോക്കയോ രക്ഷിച്ച ആ ന്യായാധിപന്‍ ഭാരതത്തിന്റെ നീതിപീഠത്തിന്റെ കാവലാള്‍ ആണോ?

എല്ലാറ്റിനെയും ഒരു പാഠം പഠിപ്പിക്കണം . സര്‍വ പിന്തുണയും ഇത്തു ലോകത്തിന്റെ മുന്‍പില്‍ കൊണ്ടുവന്ന ഭാഗ്യലഷ്മിക്കും ,പ ാര്‍വ്വതിക്കും രാഷ്ട്രീയം മറന്ന് ഈ പെണ്‍കുട്ടിക്കൊപ്പം നില്‍ക്കുമെന്ന് പറഞ്ഞ എംഎല്‍എ പ്രതിഭാ ഹരി, ടി.എന്‍.സീമ, പി.സി.ജോര്‍ജ് എംഎല്‍എ, മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ച മന്ത്രിമാരായ എം.സി.മൊയ്തീനും ടി.കെ.ജലീലിനും ഇപ്പോള്‍ മനസു നിറഞ്ഞു ലാല്‍സലാം പറയുന്നു.
...............................
വാല്‍ക്കഷണം

കിളിരൂരിലെ ശാരി, കവിയൂരിലെ അനഘ, സൗമ്യ, സൂര്യനെല്ലി പെണ്‍കുട്ടി, വിതുരപെണ്‍കുട്ടി, പറവൂരിലെ പെണ്‍കുട്ടി, ഇവര്‍ക്ക് കിട്ടാത്ത നീതി ഈ വീട്ടമ്മയ്ക്കു ലഭിക്കുമോ?
നീതി ദേവതയാണ് ..
ദേവനല്ല.. 
ഈ നശിച്ച പീഡനക്കഥകള്‍..അന്തസ്സില്ലാത്ത നിയമപാലകര്‍..ഈ നശിച്ച പീഡനക്കഥകള്‍..അന്തസ്സില്ലാത്ത നിയമപാലകര്‍..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക