Image

ദേശീയ ദിനാഘോഷം: ദുബൈ കെ.എം.സി.സി രക്തദാന സംഗമത്തോടെ ആവേശകരമായ തുടക്കം

Published on 04 November, 2016
ദേശീയ ദിനാഘോഷം: ദുബൈ കെ.എം.സി.സി രക്തദാന സംഗമത്തോടെ ആവേശകരമായ തുടക്കം
ദുബൈ: യു.എ.ഇയുടെ നാല്‍പ്പത്തിയഞ്ചാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി  ദുബൈ കെ.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന ആഘാഷ പരിപാടിക്ക് രക്തദാന സംഗമത്തോടെ ആവേശകരമായ തുടക്കം കുറിച്ചു. ദുബൈ നായിഫ് പോലീസ് സ്റ്റേഷന്‍ കോര്‍ണറില്‍ നടന്ന രക്തദാന സംഗമം നായിഫ് പോലീസ് മേധാവി സയീദ് അല്‍ ഖിദി ഉല്‍ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായിരുന്നു.ഈ രക്തദാന സംഗമത്തിലൂടെ യു.എ.ഇയും ഭാരതവും തമ്മിലുള്ള ബന്ധം കൂടുതല്‍ വൈകാരികതയും ദൃഡതയും കൈവരിക്കാന്‍ സാധിച്ചതായി സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപെട്ടു. ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ.അന്‍വര്‍ നഹ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ നായിഫ് പോലീസ് സ്റ്റേഷനിലെ ഉന്നത ഓഫീസര്‍മാരായ ഫൈസല്‍ അബ്ദുള്ള അലി,അഹമ്മദ് അല്‍ സയീദ്,സാലിഹ് മുസ്ലിം ഖാലിദ് എന്നിവര്‍ സംബന്ധിച്ചു. രക്തദാനത്തിനായി എത്തിയ വിവിധ രാജ്യക്കാരുടെ സനിധ്യവും നീണ്ട നിരയും ഒരു രാജ്യത്തിന്റെ ദേശീയ പാരമ്പര്യത്തോടപ്പം രക്തദാനത്തിലൂടെ സമര്‍പ്പണത്തിന്റെ വഴിയില്‍ കൈകോര്‍ക്കാന്‍ സന്നദ്ധതയുമായത്തിയ ദുബൈ കെ.എം.സി.സിയെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അഭിനന്ദിച്ചു.കെ.എം സി.സി നേതാക്കളായ ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ ഇബ്രാഹിം,മുസ്തഫ തിരൂര്‍,അഡ്വ.സാജിദ് അബൂബക്കര്‍,എന്‍.കെ ഇബ്രാഹിം,എം.എ മുഹമ്മദ് കുഞ്ഞി,ഉമ്മര്‍ ആവയില്‍,മുഹമ്മദ് പട്ടാമ്പി,ഹാരിസ് പട്ട്‌ള വിവിധ ജില്ലാ നേതാക്കള്‍  തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സി.എച്ച് നൂറുദ്ദീന്‍ സ്വാഗതവും ആര്‍ ശുക്കൂര്‍ നന്ദിയും  പറഞ്ഞു


ദേശീയ ദിനാഘോഷം: ദുബൈ കെ.എം.സി.സി രക്തദാന സംഗമത്തോടെ ആവേശകരമായ തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക