Image

റവ. പി. ഡി. മാമ്മനച്ചന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി

ജോയിച്ചന്‍ പുതുക്കുളം. Published on 15 February, 2012
റവ. പി. ഡി. മാമ്മനച്ചന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി

മാര്‍ത്തോമാ സഭയിലെ സീനിയര്‍ വൈദികനും മാര്‍ത്തോമാ സുവിശേഷ സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയുമായിരുന്ന റവ. പി. ഡി. മാമ്മനച്ചന് ന്യൂയോര്‍ക്കില്‍ കൂടിയ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ അനുശോചനം രേഖപ്പെടുത്തി.

ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ കൂടിയ യോഗത്തില്‍ ഫ്രണ്ട്‌സ് ഓഫ് തിരുവല്ലായുടെ വൈസ് പ്രസിഡന്റ് സക്കറിയാ കരുവേലി അദ്ധ്യക്ഷത വഹിച്ചു. ക്രിസ്ത്യന്‍ വേ ജനറല്‍ സെക്രട്ടറി ഫിലിപ്പ് മഠത്തില്‍ , ഐ.എന്‍.ഒ.സി ട്രഷര്‍ ജോസ് ജേക്കബ്ബ്, ഫോമാ റീജിയണല്‍ വൈസ് പ്രസിഡന്റ് ജോസ് ചുമ്മാര്‍ , ന്യൂയോര്‍ക്ക് മലയാളി ബോട്ട് ക്ലബിന്‍ വേണ്ടി രാജു ഏബ്രഹാം, കേരളാ കോണ്‍ഗ്രസിന് (പ്രവാസി) വേണ്ടി ജോണ്‍സണ്‍, മൂഴയില്‍ കുട്ടനാട് അസോസിയേഷന്‍ പ്രസിഡന്റ് കുഞ്ഞു മാലിയില്‍, ചേംമ്പര്‍ ഓഫ് കൊമേഴ്‌സിന് വേണ്ടി ജേക്കബ് ഏബ്രഹാം എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

മാര്‍ത്തോമാ സഭാ അത്മായ ട്രസ്റ്റി, കേരളാ കോണ്‍ഗ്രസ് സെക്രട്ടറിയേറ്റംഗം, തിരുവല്ലാ താലൂക്ക് ഡവലപ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ്, അമേരിക്കന്‍ മലയാളികളുടെ ഉറ്റ സുഹൃത്തുമായ അഡ്വ. വറുഗീസ് മാമ്മന്റെ പിതാവാണ് റവ.പി.ഡി മാമ്മനച്ചന്‍.

റവ. പി. ഡി. മാമ്മനച്ചന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക