Image

പോളണ്ടില്‍ അസ്ഥികള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു പള്ളി

ജോര്‍ജ് ജോണ്‍ Published on 05 November, 2016
പോളണ്ടില്‍ അസ്ഥികള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു പള്ളി
പോളണ്ട്: മരിച്ചുപോയ വിശ്വാസികളുടെ  അസ്ഥികള്‍ കൊണ്ട്  തെക്ക് പടിഞ്ഞാറന്‍ പോളണ്ടിലെ സ്സേര്‍മ്‌നയിലാണ് ഈ പള്ളി നിര്‍മ്മിച്ചത്. സ്‌കള്‍ ചാപ്പല്‍ എന്നാണ് ഈ പളളി അറിയപ്പെടുന്നത്. ഈ ക്രിസ്ത്യന്‍ പളളിയുടെ ചുമരുകളും മേല്‍ക്കൂരയും നിര്‍മ്മിച്ചിരിയ്ക്കുന്നത് മരിച്ചുപോയ മനുഷ്യരുടെ അസ്ഥികളും തലയോട്ടികളും കൊണ്ടാണ്. ചരിത്രപ്രസിദ്ധമായ സിലഷ്യന്‍ യുദ്ധം,തേര്‍ട്ടി ഇയേഴ്‌സ് യുദ്ധം എന്നിവയിലും, പ്ലേഗ്, കോളറ തുടങ്ങിയ രോഗങ്ങള്‍ ബാധിച്ച് മരിച്ചവരുടേതുമടക്കം 24000 പേരുടെ അസ്ഥികളാണ് ഈ പള്ളി നിര്‍മ്മിക്കാനായി ഉപയോഗിച്ചത്. പള്ളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് 1776 ലാണ് എന്ന് കരുതപ്പെടുന്നു.

ഇങ്ങനയൊരു പള്ളിയുടെ നിര്‍മ്മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് വക്ലാവ് ടോമസെക്ക് എന്ന ക്രിസ്ത്യന്‍ പുരോഹിതനാണ്. 1804 ല്‍ മരണമടഞ്ഞ അദ്ദേഹത്തിന്റെ തലയോട്ടിയും അസ്ഥികളും പള്ളിയുടെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചു. മരിച്ചവര്‍ക്ക് വേണ്ടിയുളള സ്മാരകം എന്ന നിലയിലാണ് ഈ പള്ളി നിര്‍മ്മിച്ചത്. യുദ്ധങ്ങളിലും രോഗം ബാധിച്ചും മരിച്ചവരുടെ അസ്ഥികളും തലയോട്ടികളും പളളി പണിയാന്‍ കുഴിമാടത്തില്‍ നിന്ന് കുഴിച്ചെടുത്തു. പളളിയുടെ ചുമരുകളും മേല്‍ക്കൂരയും എല്ലാം നിര്‍മിച്ചിരിക്കുന്നത് അസ്ഥികള്‍ ചേര്‍ത്ത് വച്ചാണ്. പുറത്ത് നിന്ന് നോക്കിയാല്‍ ഈ പളളി സാധാരണ പോലെയാണ്. പളളിയുടെ അകത്തേക്ക് പ്രവേശിക്കുമ്പോള്‍ കാണുന്നത്് അസ്ഥികള്‍ കൊണ്ട് തീര്‍ത്ത ഒരു ചരിത്ര സ്മാരകമാണ്. ഇങ്ങനെ ഒരു പള്ളി ലോകത്തില്‍ മറ്റ് ഒരിടത്തും ഉള്ളതായി ഇതേവരെ വിവരമില്ല.

പോളണ്ടില്‍ അസ്ഥികള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു പള്ളി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക