Image

ഐ.പി.സി ഹൈബ്രേല്‍ ഹൂസ്റ്റണ്‍ റാഫിള്‍ വിജയികളുടെ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ജോയ് തുമ്പമണ്‍ Published on 15 February, 2012
ഐ.പി.സി ഹൈബ്രേല്‍ ഹൂസ്റ്റണ്‍ റാഫിള്‍ വിജയികളുടെ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ഐ.പി.സി ഹെബ്രേല്‍ ഹൂസ്റ്റണ്‍ പുതിയതായി പണികഴിപ്പിക്കുവാന്‍ പോകുന്ന ആരാധനാലയത്തിന്റെയും കെട്ടിട സമുച്ചയത്തിന്റെയും ധനശേഖരണാര്‍ത്ഥം നടത്തിയ റാഫിള്‍ മത്സരത്തില്‍ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ ഹോണ്ട സിവി
ക്ക് റെജി തോമസ് (അപ്നാ ബസ്സാര്‍ ഹൂസ്റ്റണ്‍) കരസ്ഥമാക്കി. രണ്ടാം സമ്മാനത്തിന് അര്‍ഹനായത് സാം ചാക്കോ, മൂന്നാം സമ്മാനം കരസ്ഥമാക്കിയത് കണ്ടസ് ജംബിള്‍ എന്നിവരാണ്.

അമേരിക്കയിലെ വിവിധ സ്റ്റെയിറ്റുകളില്‍ നിന്നായി റാഫിള്‍ മത്സരത്തില്‍ അത്ഭുതാവഹമായ സഹകരണമാണ് ലഭിച്ചതെന്ന് റാഫിള്‍ കോര്‍ഡിനേറ്റേഴ്‌സായ ജയിംസ് മാത്യൂ, തോമസ് ജോര്‍ജും പറയുകയുണ്ടായി. ഏതാണ്ട് ആറു മില്ല്യന്‍ ഡോളര്‍ ചെലവ് ചെയ്തു പണിയുന്ന പുതിയ ആരാധനാലയം ഏതാണ്ട് ഒരു കൊല്ലത്തിനകം പണി പൂര്‍ത്തിയാക്കുമെന്ന് ബില്‍ഡിംഗ് കോഡിനേറ്റേര്‍ ഡോ. ജോണ്‍സ് ഏബ്രഹാം പറയുകയുണ്ടായി.

ഐ.പി.സി ഹൈബ്രേല്‍ ഹൂസ്റ്റണ്‍ റാഫിള്‍ വിജയികളുടെ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഒന്നാം സമ്മാനമായ ഹോണ്ട സിവിക്കിന്റെ താക്കോല്‍ ദാനം ഭാരവാഹികള്‍ നടത്തുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക