Image

പ്രവാസലോകത്ത് പ്രകാശമാകാന്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍

Published on 05 November, 2016
പ്രവാസലോകത്ത് പ്രകാശമാകാന്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍

 വിയന്ന: കേരളത്തിന്റെ സര്‍വതോന്മുഖമായ പുരോഗതിക്ക് എന്നും ചാലകശക്തിയായി പ്രവര്‍ത്തിച്ചട്ടുള്ള ഏറ്റവും വലിയ വിഭാഗമാണ് പ്രവാസികള്‍. അതേസമയം ഓരോ പ്രവാസിയും കടന്നു പോകുന്നത് അവാച്യമായ അനുഭവങ്ങളുടെ നേര്‍കാഴ്ചയിലൂടെയാണ്. ഈ അനുഭവങ്ങളുടെ സമ്പത്തിനെ വിലയിരുത്തുമ്പോള്‍ പ്രവാസികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളും ചെറുതല്ലാത്ത സംഭാവനകള്‍ നല്‍കിയതായി കാണാവുന്നതാണ്.

പ്രവാസമെന്ന അനുഭവത്തെ സമ്പന്നമാക്കാനും മലയാളികളുടെ ഇടയില്‍ ശക്തവും സുസജ്ജവുമായൊരു നെറ്റ്വര്‍ക്ക് വ്യാപിപ്പിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് വേള്‍ഡ് മലയാളി ഫെഡറേഷന്‍ എന്ന ഗ്ലോബല്‍ സംഘടനയുടെ ഉദയം. പുതിയ സംഘടന ഇതിനോടകം തന്നെ ഇരുപതിലധികം രാജ്യങ്ങളില്‍ പ്രാതിനിധ്യം നേടുകയും പ്രവര്‍ത്തനങ്ങളുടെ കരടുരേഖ അംഗങ്ങളുടെ ഇടയില്‍ അവതരിപ്പിക്കുയും ചെയ്തു. 

ഇന്ത്യ, ഗള്‍ഫ്, അമേരിക്ക, യൂറോപ്പ് തുടങ്ങി ലോകമെമ്പാടുമുള്ള ഇരുപത്തഞ്ചിലധികം രാജ്യങ്ങളില്‍ ഡബ്ല്യുഎംഎഫിന്റെ യൂണിറ്റ് രൂപീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അതേസമയം കൂടുതല്‍ രാജ്യങ്ങളിലേയ്ക്ക് സംഘടന വ്യാപിപ്പിക്കുക എന്നതാണ് നേതൃത്വത്തിന്റെ അടിയന്തര ചുമതല. പ്രവാസികള്‍ കൂടുതല്‍ നിവസിക്കുന്ന രാജ്യങ്ങളില്‍ സംഘടനയ്ക്ക് കൃത്യമായ പ്രാതിനിധ്യം പൂര്‍ത്തിയാകുമ്പോള്‍, വിശദമായ പ്രവര്‍ത്തനങ്ങള്‍ സമയോജിതമായി പ്രഖ്യാപിക്കുന്നതാണ്.

വിവിധ രാജ്യങ്ങളില്‍ ചിതറി ജീവിക്കുന്ന മലയാളികളുടെ ഇടയില്‍ ഏറ്റവും പുതിയ സാമൂഹ്യ സമ്പര്‍ക്ക, വാര്‍ത്താവിനിമയ മാധ്യമങ്ങളുടെ സഹായത്തോടുകൂടി ഒരു നെറ്റ്വര്‍ക്ക് സാധ്യമാക്കി, ഉചിതമായ ഇടപെടലുകള്‍ നടത്തി പ്രവാസ ജീവിതം കൂടുതല്‍ ദീപ്തമാക്കുക എന്നതാണ് വേള്‍ഡ് മലയാളി ഫെഡറേഷന്‍ ലക്ഷ്യമിടുന്നത്. 

ഡബ്ല്യുഎംഎഫ് ലോകമെങ്ങും വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഒരു ഗ്ലോബല്‍ കോര്‍ കമ്മിറ്റി നിലവില്‍ വന്നട്ടിട്ടുണ്ട്. പ്രിന്‍സ് പള്ളിക്കുന്നേല്‍ (ഓസ്ട്രിയ), ഷൗക്കത്ത് പറമ്പി (ഇന്ത്യ), സ്റ്റാന്‍ലി ജോസ്, ഷമീര്‍ യുസഫ് (സൗദി അറേബ്യ), ഡോണി ജോര്‍ജ് (ജര്‍മനി), സീന ഷാനവാസ് (ഇന്ത്യ), ഷമീര്‍ കണ്ടത്തില്‍ (ഫിന്‍ലന്‍ഡ്) തുടങ്ങിയവര്‍ മറ്റു രാജ്യങ്ങളിലെ പ്രതിനിധികളുമായി കൂടിയാലോചിച്ച് സംഘടനയുടെ ആദ്യഘട്ട വിപുലീകരണം പൂര്‍ത്തിയാക്കി വരുന്നു. 

വിവരങ്ങള്‍ക്ക്: +919446577797, +4917677189350, +966538302749.

റിപ്പോര്‍ട്ട്: ജോബി ആന്റണി  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക