Image

ജോളി തുരുത്തുമ്മേലിനെ ആദരിച്ചു

Published on 05 November, 2016
ജോളി തുരുത്തുമ്മേലിനെ ആദരിച്ചു

 വിയന്ന: സെന്റ് മേരീസ് മലങ്കര സുറിയാനി ഇടവക മുന്‍ സെക്രട്ടറി ജോളി തുരുത്തുമ്മേലിന് ഇടവകയ്ക്കു നല്‍കിയ സേവനങ്ങളെ മാനിച്ച് പ്രത്യേക പുരസ്‌കാരം നല്‍കി ആദരിച്ചു.

വിയന്നയില്‍ നടന്ന യൂറോപ്യന്‍ മലങ്കര സുറിയാനി ഫാമിലി കോണ്‍ഫറന്‍സില്‍ നടന്ന ചടങ്ങില്‍ ജോളിയുടെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളെ സഭ എന്നും നന്ദിയോടെ സ്മരിക്കുമെന്ന് മധ്യ യൂറോപ്പിന്റെ പാത്രിയര്‍ക്കല്‍ വികാരി ഡോ. കുര്യാക്കോസ് മോര്‍ തേയോഫി ലോസ് മൊമെന്റോ സമ്മാനിച്ച് പറഞ്ഞു. 

1997 മുതല്‍ വിയന്ന സെന്റ് മേരീസ് പള്ളിയില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച് വരുന്ന ജോളി തുരുത്തുമ്മല്‍. കിഴക്കമ്പലം സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഇടവകാംഗമാണ്. 

പരേതനായ തുരുത്തുമ്മല്‍ കുര്യന്‍പിളളയുടേയും സാറാമ്മയുടെ മകനാണ് ജോളി. ഭാര്യ ജെസി. മക്കള്‍: നിര്‍രല്‍, നിധിന്‍, നവീന്‍.

ഷിജി ചീരംവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക